കൊല്ലം: കുണ്ടറ പീഡനക്കേസിൽ നുണപരിശോധനയ്ക്ക് ഉൾപ്പെടെ സന്നദ്ധനാണെന്ന് പ്രതി പത്മാകരൻ. പരാതിക്കാരിയായ പെൺകുട്ടിയെ ഒരിക്കൽപ്പോലും നേരിൽ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രിക്കയച്ച കത്തിൽ പത്മാകരൻ പറയുന്നു.
വിവാദം ഉയർന്ന ശേഷം ആദ്യമായാണ് പത്മാകരന്റെ ഭാഗത്തുനിന്ന് ഏതെങ്കിലുമൊരു തരത്തിലെ പ്രതികരണം ഉണ്ടാകുന്നത്. യുവതിയുടെ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രിക്കയച്ച ഇ-മെയിൽ കത്തിൽ പത്മാകരൻ പറയുന്നു.
നാർക്കോ അനാലിസിസ്, ബ്രെയിൻ മാപ്പിങ്, പോളിഗ്രാഫ് തുടങ്ങി ഏതു പരിശോധനയ്ക്കും താൻ തയ്യാറാണ്. പരാതിക്കാരിയെ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ല. രാഷ്ട്രീയ കാരണമുള്ള കള്ളപരാതിയാണ് തനിക്കെതിരെയുള്ളത്. വിരോധം ഉള്ളവർക്കെതിരെ സമാനമായ പരാതി മുൻപും യുവതി നൽകിയിട്ടുണ്ടെന്നും കത്തിൽ പത്മാകരൻ പറയുന്നു.
സംഭവത്തിൽ രാഷ്ട്രീയ ഗൂഢാലോചന നടന്നു. പരാതിയിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണമെന്നും
മുഖ്യമന്ത്രിക്ക് അയച്ച ഇ-മെയിൽ പരാതിയിലുണ്ട്. എൻസിപി സംസ്ഥാന നിർവാഹകസമിതിയിൽ നിന്ന് പത്മാകരനെ കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
Also Read-
മന്ത്രി ശശീന്ദ്രന്റെ ഫോൺ വിളി വിവാദം: ഗൂഢാലോചന സംശയിച്ച് പാർട്ടി അന്വേഷണ കമ്മിഷൻ; രണ്ടുപേർക്ക് സസ്പെൻഷൻഅതേസമയം, പദ്മാകരന്റെ അറസ്റ്റ് ഉടൻ ഉണ്ടാകില്ലെന്നാണ് സൂചന. യുവതി കഴിഞ്ഞ ദിവസം നൽകിയ മൊഴി വിശദമായി പരിശോധിച്ച് തുടർ നടപടികളിലേക്കു നീങ്ങാനാണ് പോലീസ് തീരുമാനം. പരാതിക്കാരിയെ മന്ത്രി നേരിട്ട് വിളിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ ശശീന്ദ്രൻ എതിരെ കേസെടുക്കാൻ ആകുമോ എന്ന കാര്യത്തിൽ പോലീസ് നിയമോപദേശം തേടിയിട്ടുണ്ട്. പെൺകുട്ടിയുടെ മൊഴിയിൽ നിയമോപദേശം തേടാനാണ് പോലീസ് തീരുമാനം. എന്തുകൊണ്ട് പരാതി ഇത്രയും വൈകി, മന്ത്രി പെൺകുട്ടിയെ നേരിട്ട് വിളിച്ചിട്ടില്ല തുടങ്ങിയ കാര്യങ്ങളിലാണ് നിയമ ഉപദേശം തേടുക.
Also Read-
അഞ്ച് പൈസ കൊടുത്താല്‍ ബിരിയാണി; ജനം കോവിഡ് പ്രോട്ടോക്കോള്‍ മറന്നു; ഉദ്ഘാടന ദിനത്തില്‍ ഹോട്ടലിന് പൂട്ടുവീണുഇതിനിടയിൽ, കുണ്ടറ കേസിലെ പരാതിക്കാരി പോലീസ് സ്റ്റേഷനിൽ പോയതിന് തെളിവായി ദൃശ്യങ്ങൾ പുറത്തു വന്നു. യുവതി തന്നെ സ്വന്തം ഫോണിൽ ചിത്രീകരിച്ചതാണ് ദൃശ്യങ്ങൾ. പരാതിക്കാരി കുണ്ടറ സ്റ്റേഷനിൽ പോയത് ജൂൺ 30 നായിരുന്നു. പരാതി നൽകിയത് ജൂൺ 28 നും.
അന്വേഷണം നടക്കുന്നു എന്ന് പറഞ്ഞ് തിരിച്ചയച്ചുവെന്നാണ് യുവതി വ്യക്തമാക്കുന്നത്. മൊഴിനൽകാൻ സഹകരിച്ചില്ല എന്ന് പറയുന്നത് കളവാണ്. പോലീസുമായി സഹകരിച്ചില്ലെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇത് ശരിയല്ല. മാധ്യമങ്ങളിലൂടെ കാര്യങ്ങൾ പറഞ്ഞ ശേഷവും പോലീസ് ബന്ധപ്പെട്ടിരുന്നില്ല. പോലീസ് തന്നെ വിളിച്ചിട്ടുണ്ടെങ്കിൽ അത് പോലീസ് തെളിയിക്കട്ടെ എന്നും യുവതി പറയുന്നു.
പീഡന പരാതിയിൽ ഉടൻ കോടതിയെ സമീപിക്കില്ലെന്ന് പരാതിക്കാരി വ്യക്തമാക്കി. എന്നാൽ, ഗവർണർക്ക് പരാതി നൽകും. ലഭിച്ച നിയമോപദേശമനുസരിച്ച് കോടതിയെ സമീപിക്കില്ലെന്നാണ് പരാതിക്കാരിയായ പെൺകുട്ടി പറയുന്നത്.
എന്നാൽ, മന്ത്രി എ കെ ശശീന്ദ്രനെതിരെ ഗവർണർക്ക് പരാതി നൽകും. മന്ത്രി ഫോൺ വിളിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിച്ചു എന്ന പരാതി പോലീസിനും മൊഴിയായി നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.