കണ്ണൂർ: ചക്കരകല്ലിലെ വിവാദമായ മാല മോഷണക്കേസിൽ യഥാർത്ഥപ്രതി പിടിയിൽ. വടകര സ്വദേശിയായ ശരത്ത് വത്സരാജനാണ് കഴിഞ്ഞദിവസം പൊലീസ് പിടിയിലായത്. ഡി വൈ എസ് പി പിപി സദാനന്ദനും സംഘവും ആണ് പ്രതിയെ പിടികൂടിയത്. മറ്റൊരു കേസിൽ ഇയാൾ റിമാൻഡിൽ കഴിയുകയായിരുന്നു. ഈ സമയത്താണ് മാല മോഷണത്തെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് നേരത്തെ കതിരൂർ സ്വദേശി താജുദ്ദീനെ അറസ്റ്റ് ചെയ്തിരുന്നു. മകളുടെ കല്യാണപ്പിറ്റേന്നായിരുന്നു താജുദ്ദീനെ പൊലീസ് മോഷണക്കുറ്റത്തിന് അറസ്റ്റ് ചെയ്തത്. പെരളശ്ശേരി സ്വദേശിയായ വീട്ടമ്മയുടെ അഞ്ചരപ്പവന്‍റെ മാല താജുദ്ദീൻ മോഷ്ടിച്ചെന്ന് ആയിരുന്നു പൊലീസിന്‍റെ കണ്ടെത്തൽ.
ദേവസ്വം മന്ത്രിയുമായി ചര്‍ച്ച, പിന്നെ ശരണംവിളി: ബിജെപി നേതാക്കൾ പൊലീസ് കസ്റ്റഡിയിൽ
പ്രതി സ്കൂട്ടറിൽ സഞ്ചരിച്ച ഭാഗങ്ങളിലെ ദൃശ്യങ്ങൾ തെളിവായി നിരത്തി കാണിച്ചായിരുന്നു താജുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബന്ധുക്കളും സുഹൃത്തുക്കളും പോലും പകച്ചുപോയ നിമിഷങ്ങളിൽ പൊലീസിന്‍റെ ഭീഷണികൾക്കും പീഡനങ്ങൾക്കും മുന്നിൽ വഴങ്ങാതെ താൻ തെറ്റു ചെയ്തിട്ടില്ല എന്നതിൽ താജുദ്ദീൻ ഉറച്ചു നിന്നിരുന്നു.
യുഡിഎഫ് സംഘം സന്നിധാനത്തേക്ക് ഇല്ല; സമരം പമ്പയിൽ അവസാനിപ്പിച്ചു
തലശ്ശേരി സി ജെ എം കോടതി റിമാൻഡ് ചെയ്ത് 54 ദിവസമാണ് താജുദ്ദീൻ ജയിലിൽ കിടന്നത്. താജുദ്ദീനെ അറസ്റ്റ് ചെയ്തത ചക്കരക്കല്ല് എസ് ഐ ബിജുവിനെ പിന്നീട് കണ്ണൂര്‍ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala police, Police, Police case, Police custody