• HOME
  • »
  • NEWS
  • »
  • kerala
  • »
  • അധ്യാപികയെ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

അധ്യാപികയെ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ

മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടു വരുന്നതിന് അടിയന്തിര നടപടി ഉണ്ടാകണമെന്നാണ് രൂപശ്രീയുടെ കുടുംബം ആവശ്യപ്പെടുന്നത്.

രൂപശ്രീ

രൂപശ്രീ

  • News18
  • Last Updated :
  • Share this:
    കാസർഗോഡ്: അധ്യാപികയെ കടപ്പുറത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ. മരണത്തിൽ സംശയം പ്രകടിപ്പിച്ച ബന്ധുക്കൾ ആക്ഷേപത്തിന് അടിസ്ഥാനമായ ചില തെളിവുകളും പൊലീസിന് കൈമാറിയതായാണ് സൂചന.

    കഴിഞ്ഞ വ്യാഴാഴ്ചയാണ് മഞ്ചേശ്വരം മിയാപദവ് സ്കൂൾ അധ്യാപികയായ രൂപശ്രീയെ കാണാതായത്. വെള്ളിയാഴ്ചയോടെ ഭാര്യയെ കാണാനില്ലെന്ന് കാട്ടി ഭർത്താവ് മഞ്ചേശ്വരം പൊലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടെ ശനിയാഴ്ച രാവിലെ പെർവാഡ് കടപ്പുറത്ത് രൂപശ്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലമുടി പൂർണ്ണമായി കൊഴിഞ്ഞ നിലയിൽ വിവസ്ത്രയായ നിലയിലായിരുന്നു മൃതദേഹം.

    Also Read-അധ്യാപിക കടപ്പുറത്ത് മരിച്ചനിലയിൽ; കാണാതായത് രണ്ടു ദിവസം മുമ്പ്

    കണ്ണൂർ മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം നടന്നിരുന്നു.വെള്ളത്തിൽ മുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. ഇതിനിടെയാണ് ബന്ധുക്കൾ മരണം സംബന്ധിച്ച് സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുന്നത്. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഇവർ പൊലീസിന് പരാതി നൽകുകയും ചെയ്തിട്ടുണ്ട്. മരണത്തിലെ ദുരൂഹത പുറത്തു കൊണ്ടു വരുന്നതിന് അടിയന്തിര നടപടി ഉണ്ടാകണമെന്നാണ് രൂപശ്രീയുടെ കുടുംബം ആവശ്യപ്പെടുന്നത്.
    Published by:Asha Sulfiker
    First published: