HOME » NEWS » Kerala » REBEL CANDIDATES EXPELLED BY THE PARTY WILL NOT BE TAKEN BACK FOR ANY REASON SAYS PANAKKAD SADIQALI SHIHAB THANGAL RV TV ACV

Local Body Elections 2020| 'ജയിച്ചാലും വിമതർ പാർട്ടിക്ക് പുറത്ത് തന്നെ'; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

എത്ര ഉന്നത നേതാവ് ആണെങ്കിലും അച്ചടക്കം അനിവാര്യമാണ്. ഇവർ തെരഞ്ഞെടുപ്പിൽ ജയിച്ചാലും പാർട്ടി തിരിച്ചെടുക്കില്ല. സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു.

News18 Malayalam | news18-malayalam
Updated: November 27, 2020, 12:33 PM IST
Local Body Elections 2020| 'ജയിച്ചാലും വിമതർ പാർട്ടിക്ക് പുറത്ത് തന്നെ'; പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
panakkad sadiq ali shihab thangal
  • Share this:
മലപ്പുറം: പാർട്ടി പുറത്താക്കിയ വിമത റിബൽ സ്ഥാനാർഥികളെ ഒരു കാരണവശാലും തിരിച്ചെടുക്കില്ലെന്ന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. അച്ചടക്ക ലംഘനം അനുവദിക്കാൻ കഴിയില്ല. പാർട്ടി നിർദേശം ലംഘിച്ച് വിമതരായും റിബൽ ആയും മത്സരിക്കുന്ന 17 പേരെയാണ് മുസ്ലിം ലീഗ് പുറത്താക്കിയത്. ഇതിൽ പലരും 3 വട്ടം മത്സരിച്ചവർ ആണ്.

Also Read- മലപ്പുറം മക്കരപ്പറമ്പിൽ കോൺഗ്രസിനെ ഒഴിവാക്കി ലീഗ്- വെൽഫെയർ സഖ്യം; കോൺഗ്രസുകാരുടെ ലീഗ് വിരോധം വോട്ടാകും എന്ന പ്രതീക്ഷയിൽ ഇടതുപക്ഷം

എത്ര ഉന്നത നേതാവ് ആണെങ്കിലും അച്ചടക്കം അനിവാര്യമാണ്. ഇവർ തെരഞ്ഞെടുപ്പിൽ ജയിച്ചാലും പാർട്ടി തിരിച്ചെടുക്കില്ല. സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. "പാർട്ടി നയം അനുസരിക്കുക എന്നത് ആണ് പ്രധാനം. എത്ര ഉന്നതൻ ആണെങ്കിലും അത് വേണം. താഴെ തട്ടിൽ നിന്നുള്ള നിർദേശം സംസ്ഥാന സമിതി നടപ്പാക്കുക ആണ് ചെയ്തത്. ഇവർ ജയിച്ചാലും തിരിച്ചെടുക്കില്ല. അവരെ പാർട്ടി പുറത്താക്കിയതാണ് "- അദ്ദേഹം പറഞ്ഞു.

ഇത്തവണ ജില്ലയിൽ ലീഗിൻ്റെ സ്ഥാനാർഥി പട്ടികയിൽ 91 ശതമാനം പുതുമുഖങ്ങളാണ്. മൂന്നുവട്ടം മത്സരിച്ചവർ മാറണം എന്ന നിർദേശം കർശനമായി നടപ്പാക്കിയത്കൊണ്ടാണ്  ഇത് സാധ്യമായത്. ഇക്കാര്യം തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യും. "വലിയ മാറ്റമാണ് ഉണ്ടാവുന്നത്. പാർട്ടി നയത്തിൽ ഉറച്ച് നിന്നു, എല്ലാവരും അത് അനുസരിച്ചു. അത് കൊണ്ടാണ് ഇത്രയും പുതുമുഖങ്ങൾക്ക് അവസരം നൽകാൻ സാധിച്ചത്. "

Also Read- ഈ ഓസ്ട്രിയക്കാരെന്തിനാ കാസര്‍കോടുകാരെ അനുകരിക്കുന്നത്?

വെൽഫെയർ ബന്ധം ലീഗിന് തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കും. ഇടത് പക്ഷത്തിന് ഇക്കാര്യത്തിൽ വിമർശിക്കാൻ ഒരു അവകാശവും ഇല്ല. " എവിടേയും വെൽഫെയർ പാർട്ടിയുമായി സഖ്യമില്ല. താഴെ തട്ടിൽ പലയിടത്തും ധാരണ ഉണ്ട്. അത് പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ ഗുണം ചെയ്യുക തന്നെ ചെയ്യും. പലയിടത്തും ഇടത് പക്ഷവും വെൽഫെയർ പാർട്ടിയുമായി ഒരുമിച്ച് നിൽക്കുന്നുണ്ട്. അത് കൊണ്ട് തന്നെ അവർക്ക് ഇക്കാര്യത്തിൽ വിമർശിക്കാൻ ഒരു അവകാശവും ഇല്ല"- അദ്ദേഹം പറഞ്ഞു.

യുഡിഎഫ് മുന്നണി കഴിഞ്ഞ തവണത്തെക്കാൾ താഴെ തട്ടിൽ ശക്തമാണ്. അന്ന് 24 ഇടത്ത് ലീഗും കോൺഗ്രസും പരസ്പരം മൽസരിച്ചു എങ്കിൽ ഇത്തവണ 3 ഇടങ്ങളിൽ മാത്രമാണ് മുന്നണി ഇല്ലാത്തത്. കരുവാരകുണ്ട്, പൊന്മുണ്ടം, മക്കരപ്പറമ്പ് എന്നിവിടങ്ങളിൽ ആണ് മുന്നണി ഇല്ലാതെ പരസ്പരം മത്സരിക്കുന്നത്.  ഇവിടങ്ങളിൽ മുന്നണി രൂപീകരിക്കാൻ കഴിയാത്തത് പ്രാദേശിക നേതാക്കളുടെ പിടിവാശി നിലപാട് കാരണം ആണ്.

"പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചു എങ്കിലും മുഴുവൻ സാധ്യമായില്ല. ഇവിടെ പലയിടത്തും പാരമ്പര്യമായി അങ്ങനെ ചെയ്യുന്നവരാണ്. പക്ഷേ ഈ മേഖലകൾ ഉൾപ്പെടുന്ന ബ്ലോക്ക് , ജില്ലാ തലങ്ങളിൽ സഖ്യം ഉണ്ട് "- യുഡിഎഫ് ഐക്യം, വെൽഫെയർ പാർട്ടിയുടെ പിന്തുണ, യുവ സ്ഥാനാർഥികളുടെ സാന്നിധ്യം ഈ മൂന്ന് ഘടകങ്ങൾ ഇത്തവണ ലീഗിനും യുഡിഎഫിനും നേട്ടം ഉണ്ടാക്കുമെന്നാണ്   കണക്ക് കൂട്ടൽ-  സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞുനിർത്തി.
Published by: Rajesh V
First published: November 27, 2020, 12:33 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading