റീബിൽഡ് കേരളയിലെ ധൂർത്ത്; ഒടുവിൽ ചെലവ് ചുരുക്കി സർക്കാർ

ധൂർത്ത് എന്ന ആക്ഷേപത്തെ തുടർന്നാണ് തുക കുറച്ച് നിർമ്മിക്കാനുളള തീരുമാനം. 35.5 ലക്ഷം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

news18
Updated: July 4, 2019, 12:21 PM IST
റീബിൽഡ് കേരളയിലെ ധൂർത്ത്; ഒടുവിൽ ചെലവ് ചുരുക്കി സർക്കാർ
rebuild kerala
  • News18
  • Last Updated: July 4, 2019, 12:21 PM IST
  • Share this:
ആർ. കിരൺ ബാബു

തിരുവനന്തപുരം: റീബിൽഡ് കേരള ഓഫീസ് സജ്ജീകരണത്തിൽ ധൂർത്ത് എന്ന ആക്ഷപത്തെ തുടർന്ന് ചെലവ് കുറച്ച് സർക്കാർ. നേരത്തെ ഭരണാനുമതി നൽകിയത് എമ്പത്തി എട്ടര ലക്ഷം രൂപയ്​ക്കാണെങ്കിലും ധൂർത്തെന്ന ആക്ഷേപം ഉയർന്നതോടെ ഇപ്പോൾ കെ എസ് ഇ ബി ലിമിറ്റഡിന് സാങ്കേതിക അനുമതി നൽകിയിരിക്കുന്നത് ജി എസ് ടി അടക്കം 53 ലക്ഷം രൂപയ്ക്കാണ്.

ചതുരശ്ര അടിക്ക് 50 രൂപ നിരക്കിലാണ് കെട്ടിടം വാടകയ്ക്ക് എടുത്തിരിക്കുന്നതെന്ന് റീബിൽഡ് കേരള സി ഇ ഒ വി വേണു ന്യൂസ് 18 നോട് പറഞ്ഞു. റീബിൽഡ് കേരളയ്ക്കായി സെക്രട്ടേറിയേറ്റിനടുത്ത് സ്വകാര്യ കെട്ടിടം എടുത്തതിൽ വിവാദത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

ധൂർത്ത് എന്ന ആക്ഷേപത്തെ തുടർന്നാണ് തുക കുറച്ച് നിർമ്മിക്കാനുളള തീരുമാനം. 35.5 ലക്ഷം രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

also read: INFO: ആരോപണങ്ങള്‍ക്കു മറുപടി; റീബില്‍ഡ് കേരള വെബ്‌സൈറ്റ് തുടങ്ങി
റീബിൽഡ് കേരള ഓഫീസിനായി സർക്കാർ എടുത്ത സ്വകാര്യ കെട്ടിടത്തിന്റെ വാടക കരാർ ന്യൂസ് 18 പുറത്തു വിട്ടിരുന്നു. ഒരു ലക്ഷത്തി നാൽപത്തി എണ്ണായിരത്തി അറുനൂറ്റി അൻപത് രൂപയും ജി.എസ്.ടി യുമാണ് മാസ വാടക. (148,650 രൂപ) 2973 ചതുരശ്ര അടിയാണ് ആണ് കെട്ടിടത്തിന്റെ വിസ്തീർണ്ണം.

സെക്രട്ടേറിയറ്റിൽ സ്ഥലം ഇല്ലാത്തത് കൊണ്ടാണ് സെക്രട്ടറിയേറ്റിന് അടുത്തുളള സ്വകാര്യ കെട്ടിടം വാടകയ്ക്ക് എടുത്തത്. കെ വി മാത്യു എന്ന വ്യക്തിയുടേതാണ് കെട്ടിടം. ചതുരശ്രഅടിക്ക് 50 രൂപ നിരക്കിലാണ് ആണ് വാടക നിശ്ചയിച്ചിട്ടുള്ളത്.
നാല് കാറുകൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ട്. ഓരോ വർഷവും വാടകയിൽ അഞ്ച് ശതമാനം വർദ്ധനടും ഉണ്ടാകും. കഴിഞ്ഞ ഏപ്രിൽ 22 നാണ് അഞ്ച് വർഷത്തേക്കുളള കരാർ ഒപ്പിട്ടത്.

വിമർശനം ഉൾകൊണ്ട് തിരുത്താനും ചിലവ് കുറയ്ക്കാനും സർക്കാർ തയ്യാറായത് നല്ലത്. തിരുവനന്തപുരം നഗരത്തിൽ ചതുരശ്ര അടിക്ക് 50 രൂപ എന്നത് താരതമ്യേന കുറഞ്ഞ വാടക നിരക്കുമാണ്. എന്നാൽ സർക്കാർ കെട്ടിടങ്ങളിൽ സ്ഥലം കണ്ടെത്താൻ ആവുമായിരുന്നില്ലേ എന്ന ചോദ്യം അപ്പോഴും നിലനിൽക്കുകയാണ്.
First published: July 4, 2019, 11:15 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading