നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • സ്പെഷ്യൽ ഫീസ് അടയ്ക്കാത്ത വിദ്യാർഥികളുടെ റെക്കോർഡ് ബുക്ക് പിടിച്ചു വച്ചു; ചിന്മയ സ്കൂളിൻ്റെ ക്രൂരത കോഴിക്കോട്ടും

    സ്പെഷ്യൽ ഫീസ് അടയ്ക്കാത്ത വിദ്യാർഥികളുടെ റെക്കോർഡ് ബുക്ക് പിടിച്ചു വച്ചു; ചിന്മയ സ്കൂളിൻ്റെ ക്രൂരത കോഴിക്കോട്ടും

    രക്ഷിതാക്കള്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കി

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
    കോഴിക്കോട്: പാലക്കാടിന് പിന്നാലെ കോഴിക്കോടുള്ള ചിന്മയ സ്‌കൂളിലും ഓണ്‍ലൈന്‍ പഠനത്തിനുള്ള  സ്‌പെഷഷ്യല്‍ ഫീസിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ളോട് ക്രൂരത. തൊണ്ടയാടുള്ള ചിന്മയ സ്‌കൂളിലെ നിരവധി കുട്ടികളുടെ റെക്കോര്‍ഡ് ബുക്ക് സ്‌പെഷ്യല്‍ ഫീസ് അടയ്ക്കാത്തതിനെത്തുടര്‍ന്ന് സ്‌കൂള്‍ മാനേജ്‌മെന്റ് തടഞ്ഞുവച്ചതായി പരാതി. ഇത് സംബന്ധിച്ച് രക്ഷിതാക്കള്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ക്ക് പരാതി നല്‍കി.

    Also Read- 'സ്പെഷ്യൽ ഫീസടച്ചില്ല; പാലക്കാട് തത്തമംഗലം ചിന്മയ വിദ്യാലയത്തിലെ വിദ്യാർഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കി

    ഓണ്‍ലൈന്‍ പഠനത്തിനാണ് സ്‌പെഷ്യല്‍ ഫീസ്. കോഴിക്കോട് ചേവായൂരുള്ള പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ രക്ഷിതാവിനോട് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടത് സ്‌പെഷ്യല്‍ ഫീസ് ഉള്‍പ്പെടെ 15,000 രൂപ. സ്‌പെഷ്യല്‍ ഫീസ് അടക്കാത്തതിനാല്‍ വിദ്യാര്‍ഥിയുടെ റെക്കോര്‍ഡ് ബുക്ക് തടഞ്ഞുവച്ചതായി  രക്ഷിതാവായ സന്തോഷ് രാമൻ പറഞ്ഞു.

    Also Read- കോഴിക്കോട് കുറ്റ്യാടിയിൽ ലീഗ് പ്രവർത്തകർ തമ്മിൽത്തല്ലി; അമ്പതോളം പേർക്കെതിരെ കേസ്

    കോഴിക്കോട് മാത്രം നിരവധി കുട്ടികളുടെ റെക്കോര്‍ഡ് ബുക്കുകള്‍ സ്‌കൂള്‍ അധികൃതര്‍ തടഞ്ഞുവച്ചതായി രക്ഷിതാക്കള്‍ പറയുന്നു. സ്‌കൂള്‍ മാനേജ്‌മെന്റ് നിശ്ചയിച്ച  ഫീസ് നല്‍കാന്‍ തയ്യാറാണെന്നും രക്ഷിതാക്കൾ പറഞ്ഞു.



    സ്‌പെഷ്യല്‍ ഫീസ് ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളുടെ റെക്കോര്‍ഡ് ബുക്ക് തടഞ്ഞുവച്ചെന്ന് കാണിച്ച് രക്ഷിതാക്കള്‍ വിദ്യാഭ്യാസ വകുപ്പധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാൽ സ്പെഷ്യൽ ഫീസിൻ്റെ പേരിൽ റെക്കോർഡ് ബുക്ക് തടയുന്ന കാര്യം അറിയില്ലെന്ന് കോഴിക്കോട് ചിന്മയ വിദ്യാലയ  ഹയർ സെക്കണ്ടറി വിഭാഗം പ്രധാനധ്യാപികയായ സിന്ധു ഗോപിനാഥ് പറഞ്ഞു.
    Published by:Rajesh V
    First published: