തിരുവനന്തപുരം: വയനാട്ടില്‍ നിന്നും അമേഠിയില്‍ നിന്നും ജനവിധി നേടിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒരിടത്ത് റെക്കോര്‍ഡിന്റെ തിളക്കവും മറ്റിടത്ത് തിരിച്ചടിയുമാണ് നേരിടേണ്ടി വന്നത്. അമേഠിയില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി ലീഡ് നേടുമ്പോള്‍ കേരളത്തില്‍ പ്രകടമായ യുഡിഎഫ് തരംഗത്തിനൊപ്പം രാഹുല്‍ ഗാന്ധി റെക്കോര്‍ഡ് ലീഡിലേക്ക് കടക്കുകയാണ്.
വയനാട്ടിലെ 55 ശതമാനം വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ 2,32,000 വോട്ടിന്റെ ലീഡാണ് രാഹുലിനുള്ളത്. തൊട്ടുപിന്നാലെ മലപ്പുറത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പികെ കുഞ്ഞാലിക്കുട്ടിയും രണ്ട് ലക്ഷമെന്ന റെക്കോര്‍ഡ് നമ്പറിലേക്ക് അടുത്തിരിക്കുകയാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരള ചരിത്രത്തിലെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലേക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥികളുടെ പ്രയാണം.
കേരള ചരിത്രത്തിലെ റെ്ക്കോര്‍ഡ് ഭൂരിപക്ഷത്തിനുടമ മുസ്ലീം ലീഗ് നേതാവായ ഇ അഹമ്മദാണ്. 2014 ലോക്സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് നിന്ന് ഇ അഹമ്മദ് 1,94,739 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. ഇ അഹമ്മദിന്റെ നിര്യാണത്തെതുടര്ന്ന 2017 ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് മത്സരിച്ച പികെ കുഞ്ഞാലിക്കുട്ടിയുടെ പേരിലാണ് രണ്ടാമത്തെ റെക്കോര്‍ഡ് ഭൂരിപക്ഷം. 1,71,023 വോട്ടുകളായിരുന്നു അന്ന് കുഞ്ഞാലിക്കുട്ടി നേടിയത്.
കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ നിലവിലെ മൂന്നാമത്തെ റെക്കോര്‍ഡ് ഭൂരിപക്ഷവും യുഡിഎഫിന്റെ അക്കൗണ്ടില്‍ തന്നെയാണ്. 2009ല്‍ വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസിലെ എംഐ ഷാനവാസ് നേടിയ 1,53, 439 വോട്ടുകളാണ് മൂന്നാം സ്ഥാനത്ത്. ഇത്തവണ സംസ്ഥാനത്ത് ആഞ്ഞടിച്ച യുഡിഎഫ് തരംഗത്തില്‍ ഭൂരിപക്ഷത്തിന്റെ റെക്കോര്‍ഡ് കോണ്‍ഗ്രസ് അധ്യക്ഷന്റെ പേരില്‍ കുറിക്കപ്പെട്ടേക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Lok sabha chunav parinam 2019, Lok sabha election result, Lok sabha election result 2019, Lok Sabha election results, Loksabha chunav parinam 2019, എൽഡിഎഫ്, കേരളം, കോൺഗ്രസ്, തെരഞ്ഞെടുപ്പ് ഫലം തത്സമയം, നരേന്ദ്ര മോദി, ബിജെപി, യുഡിഎഫ്, രാഹുൽ ഗാന്ധി, ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം