• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇത്തവണ സംസ്ഥാനത്ത് റെക്കോഡ് മഴ ലഭിക്കുമെന്ന് കണക്കുകൾ

news18india
Updated: July 11, 2018, 7:13 PM IST
ഇത്തവണ സംസ്ഥാനത്ത് റെക്കോഡ് മഴ ലഭിക്കുമെന്ന് കണക്കുകൾ
representative image
news18india
Updated: July 11, 2018, 7:13 PM IST
തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ കാലവർഷത്തിൽ ഇത്തവണ റെക്കോഡ് മഴ ലഭിക്കുമെന്നു കണക്കുകള്‍. മണ്‍സൂണിന്‍റെ തുടക്കത്തില്‍ തന്നെ കഴിഞ്ഞ അഞ്ചു വര്‍ഷത്തേക്കാള്‍ മികച്ച മഴ സംസ്ഥാനത്ത് ലഭിച്ചുകഴിഞ്ഞു. വരുംദിവസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ കാലവർഷത്തിൽ ഇത്തവണ റെക്കോഡ് മഴ ലഭിക്കുമെന്നു കണക്കുകള്‍. മണ്‍സൂണിന്‍റെ തുടക്കത്തില്‍ തന്നെ കഴിഞ്ഞ അഞ്ചു വര്‍ഷത്തേക്കാള്‍ മികച്ച മഴ സംസ്ഥാനത്ത് ലഭിച്ചുകഴിഞ്ഞു. വരുംദിവസങ്ങളില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.

ജൂണ്‍ ഒന്നു മുതല്‍ സെപ്തംബര്‍ 30 വരെയാണ് കേരളത്തിന്‍റെ തെക്കു പടിഞ്ഞാറന്‍ കാലവർഷം. കാലവര്‍ഷം തുടങ്ങി നാല്‍പതു ദിവസം പിന്നിടുമ്പോള്‍ കേരളത്തിന് ലഭിച്ചത് 924 മില്ലിമീറ്റര്‍ മഴ. ശരാശരി ലഭിക്കാറുള്ള മഴയേക്കാള്‍ ഒരു ശതമാനം കൂടുതലാണിത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് ശരാശരിയേക്കാള്‍ കൂടുതല്‍ മഴ ലഭിക്കുന്നത്. വരും ദിവസങ്ങളിലും നല്ല മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ നിഗമനം.

2014 മുതല്‍ 2017 വരെ ശരാശരിയേക്കാൾ 15 മുതല്‍ 38 ശതമാനം വരെ കുറവ് മഴയായിരുന്നു സംസ്ഥാനത്ത് ലഭിച്ചത്. ഇത്തവണ വയനാട്, കാസര്‍കോട്, കോഴിക്കോട്, എറണാകുളം, ഇടുക്കി, കണ്ണൂര്‍ ജില്ല ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഓഡീഷ തീരത്തായ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടാല്‍ ഈ മാസം 17 വരെ കനത്ത മഴ ഉണ്ടാകുമെന്നാണ് കരുതുന്നത്.

മണ്‍സൂണ്‍ ( ജൂണ്‍ -1 മുതല്‍ ജൂലൈ 10 വരെയുള്ള കണക്ക്)

വര്‍ഷം- മഴ (മില്ലീമീറ്റര്‍)- ശതമാനം
Loading...
2018-    926 -- 1 ശതമാനം കൂടുതൽ

2017- 723- 21 ശതമാനം കുറവ്

2016- 777- 15 ശതമാനം കുറവ്

2015- 653- 29 ശതമാനം കുറവ്

2014- 568- 38 ശതമാനം കുറവ്
First published: July 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍