നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Kashi | കാശിയില്‍ കേരളത്തിന് 200 ഏക്കറിലധികം കൃഷിഭൂമി; രേഖകള്‍ കണ്ടെത്തി; തിരിച്ചു പിടിയ്ക്കാനുള്ള ശ്രമങ്ങളില്‍ ദേവസ്വം ബോര്‍ഡ്

    Kashi | കാശിയില്‍ കേരളത്തിന് 200 ഏക്കറിലധികം കൃഷിഭൂമി; രേഖകള്‍ കണ്ടെത്തി; തിരിച്ചു പിടിയ്ക്കാനുള്ള ശ്രമങ്ങളില്‍ ദേവസ്വം ബോര്‍ഡ്

    1824ല്‍ കശിയിലെ ഈശ്വരിപ്രസാദ് നാരയണ്‍ സിങ് മഹാരാജാവ് തിരുവിതാംകൂര്‍ രാജകുടുംബത്തിന് നല്‍കിയതാണ് ഈ ഭൂമി.

    Travancore Devaswom Board

    Travancore Devaswom Board

    • Share this:
      തിരുവനന്തപുരം: കാശിയില്‍ കേരളത്തിന് 200 ഏക്കറിലധികം കൃഷിഭൂമി. ഇതിന്റെ രേഖകള്‍ കണ്ടെത്തിയതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍ പറഞ്ഞു. 2014ല്‍ സര്‍ക്കാര്‍ നിയോഗിച്ച നോഡല്‍ ഓഫീസര്‍ ടിഎസ് സുബ്രഹ്‌മണ്യനാണ് രേഖകള്‍ കണ്ടെത്തിയതായി ബോര്‍ഡിനെ അറിയിച്ചത്. ഈ സ്ഥലം തിരിച്ചുപിടിക്കുന്നതിനുള്ള നടപടികള്‍ ബോര്‍ഡ് ആരംഭിക്കും.

      1824ല്‍ കശിയിലെ ഈശ്വരിപ്രസാദ് നാരയണ്‍ സിങ് മഹാരാജാവ് തിരുവിതാംകൂര്‍ രാജകുടുംബത്തിന് നല്‍കിയതാണ് ഈ ഭൂമി. 1884ല്‍ കാശി മഹാരാജാവ് ഇത് രേഖകളില്‍ കൊണ്ടുവരികയും അവകാശം തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ പേരില്‍ നിലനിര്‍ത്തുകയും ചെയ്തു.

      1950ല്‍ കാശിയില്‍ നിന്ന് ലഭിച്ച കെട്ടിടങ്ങള്‍ ദേവസ്വം ബോര്‍ഡിന് തിരുവിതാംകൂര്‍ രാജകുടുംബം കൈമാറി. 2013ല്‍ കേരളത്തിലെ രാജകുടുംബത്തിനുള്ള ഭൂമി സംബന്ധിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേരള സര്‍ക്കാരിന് കത്തയച്ചു. ഇതിനെ തുടര്‍ന്നാണ് നോഡല്‍ ഓഫീസര്‍ ആയി മുന്‍ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് ഉദ്യോഗസ്ഥന്‍ ടി എസ് സുബ്രഹ്‌മണ്യനെ നിയോഗിച്ചത്.

      Also Read-ആലപ്പുഴയില്‍ ബിജെപി നേതാവിനെ വീട്ടില്‍ കയറി വെട്ടി കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് OBC മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസ്

      കാശി കൊട്ടാരത്തില്‍ നടത്തിയ പരിശോധനയിലാണ് ഭഗവത്പുര്‍, ശിവപുരി, രാംനഗര്‍, ലങ്ക എന്നിവിടങ്ങളിലായി 200 ഏക്കറിലേറെ കൃഷിസ്ഥലം തിരുവിതാംകൂര്‍ രാജാവിന്റെ പേരില്‍ ഉള്ളതിന്റെ രേഖകള്‍ ലഭിച്ചത്. ഇതില്‍ ഭഗവത്പുരില്‍ വിമാനത്താവളം വരാന്‍ പോവുകയാണ്.

      Also Read-Murder | എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയെ വെട്ടിക്കൊന്നു; പിന്നില്‍ ആര്‍എസ്എസ് എന്ന് SDPI

      ഭൂമി സംബന്ധിച്ച് ലഖ്‌നൗ ഓഫീസിലും പ്രാഥമിക പരിശോധന നടത്തിയെങ്കിലും രേഖകളല്‍ കാണുന്ന സ്ഥലങ്ങളുടെ പേരുകളില്‍ വന്ന മാറ്റം മൂലം പെട്ടെന്ന് കണ്ടെത്താനുള്ള ബുദ്ധിമുട്ട് ഉദ്യോഗസ്ഥര്‍ അറിയിച്ചു. രേഖകള്‍ കണ്ടെത്തി കരമടച്ച കെട്ടിടങ്ങള്‍ പോലും ഇപ്പോള്‍ ചില വാടകക്കാര്‍ കയ്യേറിയതിന്റെ കേസ് വാരണാസി കോടതിയില്‍ നടക്കുകയാണ്.
      Published by:Jayesh Krishnan
      First published: