റീസൈക്കിൾ കേരള: ഡിവൈഎഫ്ഐ 10.95 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി

പാഴ്വസ്തുക്കള്‍ ശേഖരിച്ച് വിറ്റാണ് തുക സമാഹരിച്ചത്. ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തി. ജലാശയങ്ങളില്‍ നിന്നും നീക്കിയത് ആറര ടണ്‍ പ്ലാസ്റ്റിക്കാണ്. 1519 ടണ്‍ ഇരുമ്പ് മാലിന്യം ശേഖരിച്ച് വില്‍പന നടത്തി.

News18 Malayalam | news18-malayalam
Updated: August 6, 2020, 10:36 PM IST
റീസൈക്കിൾ കേരള: ഡിവൈഎഫ്ഐ 10.95 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകി
dyfi press meet
  • Share this:
കൊച്ചി: റീസൈക്കിള്‍ കേരളയിലൂടെ ഡി.വൈ.എഫ്.ഐ 10,95,86,537 രൂപ (പത്ത് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷത്തി എണ്‍പത്തി ആറായിരത്തി അഞ്ഞൂറ്റി മുപ്പത്തി ഏഴ് രൂപ) സമാഹരിച്ചു. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി സംസ്ഥാന സെക്രട്ടറി എ.എ റഹിം അറിയിച്ചു.

പാഴ്വസ്തുക്കള്‍ ശേഖരിച്ച് വിറ്റാണ് തുക സമാഹരിച്ചത്. ജലാശയങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തി. ജലാശയങ്ങളില്‍ നിന്നും നീക്കിയത് ആറര ടണ്‍ പ്ലാസ്റ്റിക്കാണ്. 1519 ടണ്‍ ഇരുമ്പ് മാലിന്യം ശേഖരിച്ച് വില്‍പന നടത്തി. ധനസമാഹരണത്തിന് സ്വീകരിച്ചത് വ്യത്യസ്ത രീതികളാണെന്നും ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ട് സംസ്ഥാനത്ത് രൂപപ്പെട്ടതായി ഡി.വൈ.എഫ്‌.ഐ സംസ്ഥാന ഭാരവാഹികള്‍ ആരോപിച്ചു.

കോണ്‍ഗ്രസ് - ബി.ജെ.പി മതതീവ്രവാദ സംഘടനകളുടെ കൂട്ടുകെട്ട്
സര്‍ക്കാരിനെ അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണെന്ന് സംസ്ഥാന സെക്രട്ടറി എ.എ റഹിം ആരോപിച്ചു. ആര്‍.എസ്.എസ് ലക്ഷ്യത്തിനു ചെന്നിത്തല കുട പിടിക്കുന്നുവെന്നും റഹിം ആരോപിച്ചു. ചെന്നിത്തലയുടെ അധികാരമോഹവും ആര്‍.എസ്.എസിന്റെ രാഷ്ട്രീയലക്ഷ്യവും കൈ കോര്‍ക്കുകയാണ്.

അവിശുദ്ധ രാഷ്ട്രീയസഖ്യത്തെ എന്ത് വില കൊടുത്തും എതിര്‍ത്ത് പരാജയപ്പെടുത്തുമെന്നും ഭാരവാഹികള്‍ കൊച്ചിയില്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. പി എസ് സി നിയമനങ്ങള്‍ സംബന്ധിച്ചും ഈ കൂട്ടുകെട്ട് നുണ പ്രചരിപ്പിക്കുകയാണെന്നും ഡിവൈഎഫ്‌ഐ അരോപിച്ചു. പി എസ് സി വഴിയുള്ള നിയമനങ്ങള്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. സ്വർണക്കടത്തുകാര്‍ക്ക് ബന്ധം യുഡി എഫ് / ബി ജെ പി നേതാക്കളുമായിട്ടാണെന്നും നേതാക്കള്‍ പറഞ്ഞു.
You may also like:നിരക്കുകളിൽ മാറ്റമില്ല; റിപ്പോ നാല് ശതമാനത്തിലും റിവേഴ്സ് റിപ്പോ 3.3 ശതമാനത്തിലും തുടരും [NEWS]സരിത്തും സ്വപ്നയും വിവാഹത്തിന് ആലോചിച്ചു [NEWS] ആന്റിജൻ പരിശോധന കൂട്ടാൻ തീരുമാനം; രണ്ടരലക്ഷം പരിശോധനാ കിറ്റുകൾ വാങ്ങും [NEWS]

അന്വേഷണം അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണ്. കേന്ദ്രമന്ത്രി വി.മുരളീധരന്റെ പ്രസ്താവനകള്‍ വിരല്‍ ചൂണ്ടുന്നത് ഇതാണെന്നും ഡിവൈഎഫ്‌ഐ നതാക്കള്‍ പറഞ്ഞു.
Published by: Anuraj GR
First published: August 6, 2020, 10:36 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading