ഇടുക്കി: മൂന്ന് ഷട്ടറുകള്‍ ഉയർത്തിയിട്ടും ജലനിരപ്പ് കുറയാത്തതിനെ തുടർന്ന് ഇടുക്കി ഡാമിൽ(Idukki Dam) റെഡ് അലേർട്ട് (Red Alert)പ്രഖ്യാപിച്ചു. ജലനിരപ്പ് 2398 അടിയിൽ തുടരുന്നതിനാലാണ് റെഡ് അലർട്ട് പുറപ്പെടുവിച്ചത്.
ഇടുക്കി ഡാമിൽ റൂൾ കർവ് പ്രകാരം ബ്ലൂ അലേർട്ട് 2391.31 അടിയും, റെഡ് അലേർട്ട് ലെവൽ 2397.31 ആണ്. വൃഷ്ടിപ്രദേശത്ത് മഴ കനത്തതോടെ നീരൊഴുക്ക് കൂടിയിട്ടുണ്ട്.
അതിനിടയിൽ മുല്ലപ്പെരിയാർ ഡാമില്‍ ജലനിരപ്പ് കൂടി 135 'അടിയിലെത്തി. മുല്ലപ്പെരിയാറിൽ ഒരു അടികൂടെ ഉയർന്നാൽ ആദ്യ ജാഗ്രത മുന്നറിയിപ്പ് നൽകും.
അതേസമയം, ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയാകും സംസ്ഥാനത്ത് ഉണ്ടാവുക. ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒരു ജില്ലകളിലും ഓറഞ്ച് അലേര്‍ട്ട് ഇല്ല. പത്ത് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. നാല് ജില്ലകളില്‍ സാധാരണ മഴ മാത്രമാകും ലഭിക്കുക. മണിക്കൂറില്‍ 40 വരെ വേഗത്തില്‍ കാറ്റ് വീശിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.
Also Read-
Idukki Dam| ഇടുക്കിയിൽ നിന്ന് ആലുവയിൽ വെള്ളമെത്താൻ പ്രതീക്ഷിച്ചതിലും 7 മണിക്കൂർ വൈകിയതെന്തുകൊണ്ട്?
25 വരെ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തമിഴ്നാട് തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി ഇന്ന് കൂടി തുടരും. കേരള -കര്‍ണാടക തീരത്ത് ന്യൂനമര്‍ദ പാത്തി നിലനില്‍ക്കുന്നുണ്ട്.
അതേസമയം, സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഒക്ടോബർ 12 മുതൽ 20 വരെ 42 പേര് മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് കഴിഞ്ഞ ദിവസം അറിയിച്ചു. നിലവില്‍ 304 ദുരിതാശ്വാസക്യാംപുകളില്‍ 3,851 കുടുംബങ്ങള്‍ കഴിയുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ഓക്ടോബര്‍ 11 മുതലാണ് സംസ്ഥാനത്ത് വർദ്ധിച്ച മഴ ഉണ്ടായത്. അറബിക്കടിലെ ചക്രവാതച്ചുഴിയും ബംഗാള്‍ ഉള്‍ക്കടിലിലെ ന്യൂുനമർദ്ദവും ശാന്തസമുദ്രത്തിലെ ചുഴലിക്കാറ്റും സംസ്ഥാനത്ത് വലിയ ദുരന്തമാണ് വിതച്ചത്. ഒക്ടോബര്‍ 12 മുതല്‍ 19 വരെ 42 പേരാണ് മരിച്ചത്. ഉരുള്‍പൊട്ടലില്‍ മരിച്ച 19 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ആറ് പേരെ കാണാതായാതായും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ 304 ക്യാംപുകളാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്. 3,851 കുടുംബങ്ങളാണ് ക്യാംപുകളിലുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.