ഇന്റർഫേസ് /വാർത്ത /Kerala / പിഴത്തുക കുറയ്ക്കുന്നത് ഘട്ടം ഘട്ടമായി മാത്രമെ നടപ്പാക്കാനാകൂ: മന്ത്രി എ.കെ ശശീന്ദ്രൻ

പിഴത്തുക കുറയ്ക്കുന്നത് ഘട്ടം ഘട്ടമായി മാത്രമെ നടപ്പാക്കാനാകൂ: മന്ത്രി എ.കെ ശശീന്ദ്രൻ

എ.കെ ശശീന്ദ്രൻ

എ.കെ ശശീന്ദ്രൻ

കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമം നടപ്പാക്കുന്നതിലെ അനിശ്ചിതത്വം ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വിളിച്ച ഉന്നതതലയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും.

 • Share this:

  തിരുവനന്തപുരം: ഗതാഗതനിയമ ലംഘനങ്ങള്‍ക്ക് പിഴത്തുക കുറയ്ക്കുന്നത് ഘട്ടം ഘട്ടമായി മാത്രമെ നടപ്പാക്കാനാകൂവെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍. ഇക്കാര്യത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കുന്നതു വരെ കാത്തിരിക്കേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി.

  കേന്ദ്ര മോട്ടോര്‍ വാഹന ഭേദഗതി നിയമം നടപ്പാക്കുന്നതിലെ അനിശ്ചിതത്വം ചര്‍ച്ച ചെയ്യാന്‍ ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വിളിച്ച ഉന്നതതലയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എന്നാല്‍ ഇന്നത്തെ യോഗത്തില്‍ പുതിയ പിഴ സംബന്ധിച്ച തീരുമാനം ഉണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

  യുക്തി രഹിതമാണ് പുതിയ നിയമമെന്നാണ് തന്റെ നിലപാട്. വിഷയത്തില്‍ കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കണം. കേന്ദ്ര ഗതാഗത സെക്രട്ടറിയുമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി ചര്‍ച്ച നടത്തിയിരുന്നു. കൂടുതല്‍ ചര്‍ച്ചകള്‍ നടത്തിയ ശേഷം മാത്രമേ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ കഴിയുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.

  നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

  നിയമലംഘനത്തിനുള്ള പിഴത്തുക സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്ക്കരി വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ഉത്തരവ് ഇതുവരെ പുറത്തിറങ്ങിയിട്ടില്ല.

  Also Read മോട്ടോര്‍ വാഹന നിയമ ഭേദഗതി; പിഴ തീരുമാനിക്കുന്നതു വരെ കര്‍ശന നടപടി ഉണ്ടാകില്ലെന്ന് മന്ത്രി

  First published:

  Tags: Minister ak saseendran, Motor vehicle amendment act, Nitin gadkari