• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഒരു സംസ്ഥാനത്തു നിന്നുള്ള വിദ്യാഭ്യാസയോഗ്യത മതി; നഴ്സുമാർക്ക് രാജ്യത്ത് എവിടെയും ജോലി ചെയ്യാം

ഒരു സംസ്ഥാനത്തു നിന്നുള്ള വിദ്യാഭ്യാസയോഗ്യത മതി; നഴ്സുമാർക്ക് രാജ്യത്ത് എവിടെയും ജോലി ചെയ്യാം

നഴ്സുമാർക്ക് രാജ്യത്ത് എവിടെയും ജോലി ചെയ്യാൻ ഏതെങ്കിലും ഒരു സംസ്ഥാന രജിസ്ട്രേഷൻ മാത്രം മതിയെന്ന് സുപ്രീംകോടതി.

  • Last Updated :
  • Share this:
    ന്യൂഡൽഹി: നഴ്സുമാർക്ക് രാജ്യത്ത് എവിടെയും ജോലി ചെയ്യാൻ ഏതെങ്കിലും ഒരു സംസ്ഥാനത്തു നിന്നുള്ള വിദ്യാഭ്യാസ യോഗ്യത മതിയെന്ന് സുപ്രീംകോടതി. ഡിഗ്രിയോ ഡിപ്ലോമയോ അനുവദിച്ച സംസ്ഥാനത്തു മാത്രമേ ജോലി ചെയ്യാൻ പാടുള്ളൂവെന്ന നിബന്ധന ഭരണഘടനാ വിരുദ്ധമാണെന്നു ജസ്റ്റിസ് രോഹിങ്ടൻ നരിമാൻ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

    ഡിഗ്രിയോ ഡിപ്ലോമയോ ലഭിച്ച സംസ്ഥാനത്തു മാത്രമേ നഴ്‌സ്മാർ ജോലി ചെയ്യാൻ പാടുള്ളൂ എന്ന ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.1947ലെ നഴ്സിങ് കൗൺസിൽ നിയമപ്രകാരം അത്തരം നിബന്ധനകൾ നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

    First published: