• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മാധ്യമങ്ങൾക്ക് വിവരം കൈമാറരുത്; കേരള സർവകലാശാല ജീവനക്കാർക്ക് രജിസ്ട്രാറുടെ സർക്കുലർ

ഓഫീസ് കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കരുതെന്നും രഹസ്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ജീവനക്കാര്‍ ശ്രദ്ധിക്കണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

news18-malayalam
Updated: August 21, 2019, 9:10 PM IST
മാധ്യമങ്ങൾക്ക് വിവരം കൈമാറരുത്; കേരള സർവകലാശാല ജീവനക്കാർക്ക് രജിസ്ട്രാറുടെ സർക്കുലർ
tvm university
news18-malayalam
Updated: August 21, 2019, 9:10 PM IST
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് സംഭവങ്ങൾക്ക് പിന്നാലെ കേരള സർവകലാശാലയിലെ ജീവനക്കാർക്ക് രജിസ്ടാറുടെ സർക്കുലർ. ഔദ്യോഗിക രഹസ്യങ്ങള്‍ ചോരാതിരിക്കാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണമെന്ന് നിർദേശിക്കുന്ന സർക്കുലറാണ് രജിസ്ട്രാർ പുറത്തിറക്കിയിരിക്കുന്നത്. ജീവനക്കാർ മാധ്യമങ്ങളെ കാണുകയോ വിവരങ്ങൾ മാധ്യമ പ്രവർത്തകരുമായി പങ്കുവയ്ക്കുകയോ ചെയ്യരുതെന്ന് സർക്കുലർ കര്‍ശനമായി നിർദേശിച്ചിരിക്കുന്നു.

also read: പേളിക്കൊപ്പം 365 സൂര്യോദയങ്ങൾ; പോസ്റ്റുമായി ശ്രീനിഷ് അരവിന്ദ്

ഓഫീസ് കാര്യങ്ങൾ മറ്റുള്ളവരുമായി പങ്കുവയ്ക്കരുതെന്നും രഹസ്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ ജീവനക്കാര്‍ ശ്രദ്ധിക്കണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. രഹസ്യങ്ങള്‍ പുറത്തുള്ളവരുമായി പങ്കുവയ്ക്കരുത്. ജോലിയുടെ ഭാഗമായി ലഭിക്കുന്ന ഔദ്യോഗിക രേഖകള്‍ മേലധികാരികളുടെ അനുവാദത്തോടെയേ കൈമാറാവൂ.

ഓഫീസില്‍നിന്ന് അറിയാന്‍ കഴിയുന്ന കാര്യങ്ങള്‍ ഔദ്യോഗിക രഹസ്യങ്ങളാണെന്നും അപരിചിതരുമായി പങ്കുവയ്ക്കരുതെന്നും ജീവനക്കാര്‍ ഓര്‍മിക്കണം. മേലധികാരികളുമായി ഔദ്യോഗിക സംവിധാനത്തിലൂടെ മാത്രമേ രഹസ്യങ്ങള്‍ പങ്കുവയ്ക്കാവൂ- സർക്കുലറിൽ നിർദേശിക്കുന്നു.

മാധ്യമങ്ങൾക്കുള്ള വിവരങ്ങള്‍ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വഴിയേ കൈമാറാവൂയെന്നും ഇതിന് എതിരായ കാര്യങ്ങളുണ്ടായാല്‍ സെക്‌ഷന്‍ ഓഫീസറായിരിക്കും ഉത്തരവാദിയെന്നും ഇതിൽ വ്യക്തമാക്കുന്നു. ഓഫീസ് അച്ചടക്കം പാലിക്കാൻ നിർദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്നും ഇതിൽ വ്യക്തമാക്കുന്നു.

First published: August 21, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...