• HOME
 • »
 • NEWS
 • »
 • kerala
 • »
 • Sabarimala | മണ്ഡലക്കാലത്തിന് 60 നാൾ; ശബരിമലയിൽ എല്ലാ ഭക്തർക്കും രജിസ്ട്രേഷൻ നിർബന്ധം: എണ്ണത്തിൽ പരിധിയില്ല

Sabarimala | മണ്ഡലക്കാലത്തിന് 60 നാൾ; ശബരിമലയിൽ എല്ലാ ഭക്തർക്കും രജിസ്ട്രേഷൻ നിർബന്ധം: എണ്ണത്തിൽ പരിധിയില്ല

സുരക്ഷിതമായ മണ്ഡലകാലം ഉറപ്പാക്കാനുള്ള സർക്കാരിൻ്റെ ശ്രമത്തിൻ്റെ ഭാഗമായാണ് ആദ്യമായി നിർബ്ബന്ധിത രജിസ്ട്രേഷൻ നടപ്പാക്കുന്നത്.

 • Last Updated :
 • Share this:
  തിരുവനന്തപുരം: വരാനിരിക്കുന്ന മണ്ഡല, മകരവിളക്ക് കാലത്ത് ശബരിമല ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന എല്ലാ ഭക്തർക്കും മുൻ വർഷത്തെപ്പോലെ രജിസ്ട്രേഷൻ നിർബ്ബന്ധമാക്കാൻ തീരുമാനം. എന്നാൽ മുൻ വർഷങ്ങളിൽ കോവിഡ് കാരണം ഭക്തജനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തിയിരുന്ന രീതി ഈ വർഷം ഉണ്ടാകില്ല. അതിനാൽ മുൻ വർഷങ്ങളിലെ പോലെ എല്ലാ ഭക്തർക്കും ദർശനം നടത്താനാകും. ബുധനാഴ്ച ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്.

  മുൻപ് കൊറോണയുടെ ഭീതി നിലനിന്നിരുന്ന വർഷങ്ങളിൽ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് രജിസ്ട്രേഷൻ നിർബന്ധമായിരുന്നു. എന്നാൽ ഇത്തവണ ചരിത്രത്തിൽ ആദ്യമായാണ് എല്ലാ ഭക്തർക്കും രജിസ്ട്രേഷൻ നിർബ്ബന്ധമാക്കുന്നത്. ഭക്തർക്കും ഇത് സൗകര്യപ്രദമാണെന്നാണ് വിലയിരുത്തൽ. ഏകദേശം എത്ര ആളുകൾ ദർശനത്തിനെത്തും എന്ന കണക്ക് മനസ്സിലാക്കാൻ ഇത് തിരുവിതാംകൂർ ദേവസ്യം ബോർഡിനെ സഹായിക്കുകയും ചെയ്യും.

  തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ദർശനത്തിന് രജിസ്റ്റർ ചെയ്യാമെന്ന് ബോർഡ് പ്രസിഡൻ്റ് കെ അനന്തഗോപനെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഓഫ്ലൈൻ രജിസ്ട്രേഷൻ നടത്താനായി 12 ഓൺ ദി സ്പോട്ട് രജിസ്ട്രേഷൻ കേന്ദ്രങ്ങളും സജ്ജമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

  Also Read-Mohan Bhagwat| 'മാതാ അമൃതാനന്ദമയി എന്നും പ്രചോദനം'; അമൃതപുരിയിലെത്തി RSS സര്‍സംഘചാലക് മോഹന്‍ ഭാഗവത്

  മുൻ വർഷങ്ങളിലേതു പോലെ ഭക്തരുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് രജിസ്ട്രേഷൻ നടത്തേണ്ടത്. ഇവരുടെ വിവരങ്ങളും നമ്പറും രജിസ്റ്റർ ചെയ്ത ശേഷം ടിക്കറ്റ് നൽകും. സുരക്ഷിതമായ മണ്ഡലകാലം ഉറപ്പാക്കാനുള്ള സർക്കാരിൻ്റെ ശ്രമത്തിൻ്റെ ഭാഗമായാണ് ആദ്യമായി നിർബ്ബന്ധിത രജിസ്ട്രേഷൻ നടപ്പാക്കുന്നത്.

  നിലയ്ക്കൽ ബേസ് ക്യാമ്പിലും ചെങ്ങന്നൂരുമായാണ് ഓൺ ദി സ്പോട്ട് രജിസ്ട്രേഷൻ ക്യാമ്പുകൾ പ്രവർത്തിക്കുക. പതിനൊന്നെണ്ണം നിലയ്ക്കലും ഒന്ന് ചെങ്ങന്നൂരിലും ആയിരിക്കും. ഭക്ത ജനങ്ങളുടെ സൌകര്യം കണക്കിലെടുത്താണ് ഈ രീതിയിലുള്ള ക്രമീകരണം.

  കൊറോണയുടെ ഭീതി നിലനിന്ന മുൻ വർഷങ്ങളിൽ രജിസ്ട്രേഷനിലൂടെ മാത്രം ഭക്തരെ കടത്തി വിട്ടപ്പോൾ പോക്കറ്റടി, മോഷണം, സംഘർഷം തുടങ്ങിയ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നതും ഈ ക്രമീകരണം നടപ്പാക്കാൻ ബോർഡിനെ ചിന്തിപ്പിച്ചു. കഴിഞ്ഞ വർഷം 25 ലക്ഷത്തോളം ആളുകളാണ് വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ടിക്കറ്റ് ബുക്ക് ചെയ്ത് ദർശനത്തിനെത്തിയത്.

  മണ്ഡലകാലം അടുത്തുവരുന്നതിനാൽ അതിനായുള്ള ക്രമീകരണങ്ങൾ ദ്രുത ഗതിയിൽ നടപ്പാക്കാനും കഴിഞ്ഞ ദിവസത്തെ യോഗത്തിൽ തീരുമാനമായി. ഇവയെല്ലാം സമയബന്ധിതമായി തീർപ്പാക്കാനാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനായി എല്ലാ സർക്കാർ വകുപ്പുകളും ഒത്തുചേർന്ന് പ്രവർത്തിക്കും. റോഡുകളുടെ അറ്റകുറ്റപ്പണി, പാർക്കിംഗ് സൗകര്യം, ശുചിമുറി സംവിധാനങ്ങൾ തുടങ്ങിയവയാണ് ഭക്തർക്കായി ഒരുക്കേണ്ടത്.

  മന്ത്രിമാരായ കെ രാജൻ, വീണാ ജോർജ്, റോഷി അഗസ്റ്റിൻ, ആൻ്റണി രാജു, തോമസ് ചാഴിക്കാടൻ എംപി, എംഎൽഎമാരായ കെയു ജിനേഷ് കുമാർ, പ്രമോദ് നാരായണൻ, വാഴൂർ സോമൻ, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ അനന്തഗോപൻ, ദേവസ്വം സെക്രട്ടറി കെ ബിജു, കോട്ടയം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലാ കളക്ടർമാർ പോലീസ് മേധാവികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
  Published by:Jayesh Krishnan
  First published: