HOME » NEWS » Kerala »

COVID 19 | ലോക്ക് ഡൗൺ സാഹചര്യത്തിൽ KSEB സ്വീകരിച്ച നിയന്ത്രണങ്ങൾ ഏപ്രിൽ 14വരെ തുടരും

കൊറോണഭീതി മാറി സാധാരണനിലയിലേക്ക് മടങ്ങിവരുമ്പോൾ യഥാർത്ഥ റീഡിങ് എടുത്തശേഷം ബില്ലുകൾ പുനർനിർണ്ണയിച്ചു ഇത് ക്രമപ്പെടുത്തുന്നതായിരിക്കും.

News18 Malayalam | news18
Updated: March 31, 2020, 5:22 PM IST
COVID 19 | ലോക്ക് ഡൗൺ സാഹചര്യത്തിൽ KSEB സ്വീകരിച്ച നിയന്ത്രണങ്ങൾ ഏപ്രിൽ 14വരെ തുടരും
KSEB
  • News18
  • Last Updated: March 31, 2020, 5:22 PM IST
  • Share this:
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 രോഗപ്രതിരോധത്തെ തുടർന്നുള്ള ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ കെഎസ്ഇബി സ്വീകരിച്ചിട്ടുള്ള നിയന്ത്രണങ്ങൾ 2020 ഏപ്രിൽ 14 വരെ തുടരും. കെ എസ് ഇ ബി വാർത്താക്കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം.

ഇക്കാലയളവിൽ സെക്ഷൻ ഓഫിസുകളിലെ ക്യാഷ് കൗണ്ടർ പ്രവർത്തിക്കുന്നതല്ല. ഈ സമയത്ത് വൈദ്യുതി ബിൽ അടയ്ക്കുന്നതിന് കെ എസ് ഇ ബിയുടെ വിവിധ ഓൺലൈൻ മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഓൺലൈൻ സംവിധാനങ്ങളെക്കുറിച്ച് അറിയാൻ 1912 എന്ന കോൾ സെന്റർ നമ്പറിൽ വിളിക്കാവുന്നതാണ്.

You may also like:ഏത്തമിടലൊക്കെ പഴയ ഫാഷനല്ലേ; കറങ്ങാനിറങ്ങിയ യുവാവിന് മാതൃകാ ശിക്ഷ നല്‍കി പൊലീസ്‍ [NEWS]രാജ്യത്തെ തിരികെ കൊണ്ട് വരാന്‍ എന്‍റെ ചെറിയ സഹായം'; 80 ലക്ഷം നല്‍കി രോഹിത് ശര്‍മ്മ [NEWS]രോഗിയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താൻ ക്രൈം ബ്രാഞ്ച് അന്വേഷണം‍ [NEWS]

ലോ ടെൻഷൻ ഉപഭോക്താക്കളുടെ മീറ്റർ റീഡിങ്ങും ഈ കാലയളവിൽ എടുക്കുന്നതല്ല. കഴിഞ്ഞ മൂന്നു ബില്ലുകളുടെ ശരാശരി ഉപഭോഗം കണക്കാക്കിയായിരിക്കും ഈ കാലയളവിൽ ബിൽ നൽകുന്നത്. ബിൽ, SMS ആയോ, ഇമെയിൽ ആയോ നൽകുന്നതാണ്.





കൊറോണഭീതി മാറി സാധാരണനിലയിലേക്ക് മടങ്ങിവരുമ്പോൾ യഥാർത്ഥ റീഡിങ് എടുത്തശേഷം ബില്ലുകൾ പുനർനിർണ്ണയിച്ചു ഇത് ക്രമപ്പെടുത്തുന്നതായിരിക്കും.

Published by: Joys Joy
First published: March 31, 2020, 5:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories