• HOME
  • »
  • NEWS
  • »
  • kerala
  • »
  • Rehana Fathima | മുന്‍കൂര്‍ ജാമ്യം തേടി രഹന ഫാത്തിമ ഹൈക്കോടതിയില്‍

Rehana Fathima | മുന്‍കൂര്‍ ജാമ്യം തേടി രഹന ഫാത്തിമ ഹൈക്കോടതിയില്‍

വ്യക്തി സ്വാതന്ത്രത്തില്‍ ഇടപെടുന്ന കാര്യമാണിതെന്നും രഹ്ന വാദിക്കുന്നു

രഹന ഫാത്തിമ

രഹന ഫാത്തിമ

  • Last Updated :
  • Share this:
    കൊച്ചി: നഗ്ന ശരീരത്തിൽ പ്രായപൂര്‍ത്തിയാകാത്ത മക്കളെ കൊണ്ട് ചിത്രം വരച്ച സംഭവത്തിൽ പൊലീസ് എടുത്ത കേസില്‍ മുന്‍കൂര്‍ ജാമ്യം തേടിരഹ്ന ഫാത്തിമ ഹൈകോടതിയില്‍ അപേക്ഷ നല്‍കി. തനിക്കെതിരെയുള്ള കുറ്റങ്ങള്‍  നിലനില്‍ക്കുന്നതല്ലെന്ന് രഹ്ന അപേക്ഷയില്‍ പറയുന്നു.

    വ്യക്തി സ്വാതന്ത്രത്തില്‍ ഇടപെടുന്ന കാര്യമാണിതെന്നും രഹ്ന വാദിക്കുന്നു. ഇതിനിടെ രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കമുണ്ടായി. ഇതിന്റെ ഭാഗമായി പൊലീസ് രഹ്നയുടെ  ഫ്ളാറ്റ് ഇന്നലെ റെയ്ഡ് ചെയ്തിരുന്നു. മൊബൈല്‍ ഫോണ്‍, ലാപ്ടോപ് എന്നിവ പൊലീസ് കൊണ്ടുപോയി.

    രഹ്ന കോഴിക്കോട് പോയതാണെന്ന് ഭര്‍ത്താവ് മനോജ് പൊലീസിനെ അറിയിച്ചു. എന്നാല്‍ രഹ്ന ഒളിവിലാണെന്നാണ് സൂചന പ്രായപൂര്‍ത്തിയാക്കാത്ത കുട്ടിയോടൊപ്പം സമൂഹ മാധ്യമത്തിലൂടെ അര്‍ധ നഗ്‌നത പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ സൈബര്‍ വിഭാഗമാണ് കേസെടുത്തത്.
    TRENDING: 2021 ൽ സുശാന്ത് വിവാഹിതനാകാൻ തീരുമാനിച്ചിരുന്നതായി പിതാവ് [NEWS]ഷംന കാസിം ബ്ലാക് മെയിലിംഗ് കേസിലെ മീരയുടെ പങ്കെന്ത്? അന്വേഷണവുമായി പോലീസ് [NEWS]COVID 19| ഒരു മണിക്കൂറിൽ 200 പരിശോധന; നെടുമ്പാശ്ശേരിയിൽ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് ആരംഭിച്ചു [NEWS]
    സൗത്ത് സി ഐ കെ ജി അനീഷിന്റെ നേതൃത്വത്തില്‍ വനിതാ പൊലീസ് അടങ്ങിയ സംഘമാണ് ഫ്ളാറ്റില്‍ എത്തിയത്. ചിത്രം വരയ്ക്കാനുപയോഗിച്ച പെയ്ന്റും ബ്രഷ് അടക്കമുള്ളവ പൊലീസ് സീല്‍ ചെയ്തു. രഹ്നയെ അറസ്റ്റു ചെയ്യാനാണെത്തിയതെന്ന് പൊലീസ് അറിയിച്ചു.

    രഹ്ന സ്ഥലത്തിലെന്നും മടങ്ങിയെത്തിയാല്‍ പൊലീസിന് മുമ്പാകെ ഹാജരാകുമെന്നും ഭര്‍ത്താവ് മനോജ് പറഞ്ഞു. കേസെടുത്തതില്‍  ഭയപ്പെടുന്നില്ലെന്ന് രഹ്ന ഫാത്തിമ നേരത്തെ വ്യക്തമാക്കിയിരുന്നു. യഥാര്‍ത്ഥ ലൈംഗീക വിദ്യാഭ്യാസം വീട്ടില്‍ നിന്ന് തന്നെ തുടങ്ങണം എന്ന് ആശയം പ്രചരിപ്പിക്കാനാണ് ശമിച്ചതെന്നും രഹ്ന ന്യൂസ് 18 നോട് പറഞ്ഞിരുന്നു.

    പോസ്‌കോ നിയമപ്രകാരവും ഐ ടിആക്ട് പ്രകാരവുമാണ് രഹനയ്ക്കെതിരെ കേസെടുത്തത്. ബാലവകാശ കമ്മീഷനും വിഷയത്തില്‍ കേസ്സെടുത്തിട്ടുണ്ട്.
    Published by:Naseeba TC
    First published: