• HOME
  • »
  • NEWS
  • »
  • kerala
  • »
  • Rehna Fathima | എന്ത് സംസ്കാരമാണിതെന്ന് ചീഫ് ജസ്റ്റിസ്: രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി

Rehna Fathima | എന്ത് സംസ്കാരമാണിതെന്ന് ചീഫ് ജസ്റ്റിസ്: രഹന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി

നഗ്ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചത് അശ്ലീലതയുടെ പരിധിയില്‍ വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.

രഹന ഫാത്തിമ

രഹന ഫാത്തിമ

  • Share this:
    ന്യൂഡൽഹി; നഗ്‌ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചെന്ന കേസില്‍ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി. ഇങ്ങനെയൊരു കേസുമായി എന്തിന് വന്നെന്ന് രഹ്ന ഫാത്തിമയുടെ അഭിഭാഷകനോട് കോടതി ആരാഞ്ഞു. അമ്പരിപ്പിക്കുന്ന കേസെന്ന് വിശേഷിപ്പിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര എന്ത് സംസ്‌കാരമാണ് ഇതെന്നും ചോദിച്ചു. തുടര്‍ന്ന് കേസില്‍ ഇടപെടാന്‍ താല്പര്യമില്ലെന്നും അരുണ്‍ മിശ്ര അറിയിക്കുകയായിരുന്നു.

    നഗ്ന ശരീരത്തിൽ കുട്ടികളെക്കൊണ്ട് ചിത്രം വരപ്പിച്ചത് അശ്ലീലതയുടെ പരിധിയില്‍ വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. ചിത്രം വരച്ചശേഷം അത് പ്രചരിപ്പിച്ചു. ഇത് സമൂഹത്തെ തെറ്റായ പാതയിലേക്ക് നയിക്കുമെന്നും കോടതി വ്യക്തമാക്കി.

    അതേസമം ചിത്രം വരയ്ക്കുമ്പോള്‍ കുട്ടികള്‍ വസ്ത്രം ധരിച്ചിരുന്നെന്ന് രഹ്ന ഫാത്തിമയുടെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അശ്ലീലതയല്ല, മറിച്ച് കുട്ടികളെ ഉപയോഗിച്ച് ഉള്ള ലൈംഗിക കുറ്റകൃത്യമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചുമത്തിയിരിക്കുന്നതെന്നും അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

    നേരത്തെ ഹൈക്കോടതിയും രഹ്നയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. രഹന ഫാത്തിമയ്‌ക്കെതിരെ പോക്സോ നിയമ പ്രകാരമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്ന പ്രോസിക്യൂഷന്‍റെ വാദം കണക്കിലെടുത്തായിരുന്നു നേരത്തെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിരസിച്ചത്. തുടര്‍ന്നാണ് രഹ്ന സുപ്രീം കോടതിയെ സമീപിച്ചത്.

    നഗ്ന ശരീരത്തില്‍ കുട്ടികളെക്കൊണ്ട് ചിത്രങ്ങള്‍ വരപ്പിച്ചു എന്നാണ് രഹനക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്. പോക്സോ വകുപ്പും ചുമത്തിയിരുന്നു. തിരുവല്ല, എറണാകുളം സൗത്ത് സ്റ്റേഷനുകളില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.


    രഹ്ന ഫാത്തിമയ്ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഗോപാല്‍ ശങ്കര നാരായണ്‍, അഭിഭാഷകന്‍ രഞ്ജിത്ത് മാരാര്‍ എന്നിവര്‍ ഹാജരായി. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ ഹരേന്‍ പി. റാവല്‍, സ്റ്റാന്‍ഡിങ് കോണ്‍സല്‍ ജി. പ്രകാശ് എന്നിവര്‍ ഹാജരായി.
    Published by:Aneesh Anirudhan
    First published: