• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ശബരിമലയ്ക്ക് പോകണം: സുരക്ഷ ആവശ്യപ്പെട്ട് രഹന ഫാത്തിമ ഐജിക്ക് അപേക്ഷ നൽകി

തെറ്റായ കാര്യമല്ല ചെയ്യുന്നത്. നിയമവ്യവസ്ഥ അനുസരിച്ചാണ് ശബരിമലയ്ക്ക് പോകുന്നത്

News18 Malayalam | news18
Updated: November 24, 2019, 9:44 AM IST
ശബരിമലയ്ക്ക് പോകണം: സുരക്ഷ ആവശ്യപ്പെട്ട് രഹന ഫാത്തിമ ഐജിക്ക് അപേക്ഷ നൽകി
News18
  • News18
  • Last Updated: November 24, 2019, 9:44 AM IST IST
  • Share this:
കൊച്ചി: ശബരിമലയ്ക്ക് പോകാൻ സുരക്ഷ അനുവദിക്കണമെന്നാവ‌ശ്യപ്പെട്ട് രഹനാ ഫാത്തിമ. ഇതുമായി ബന്ധപ്പെട്ട് ഇവർ ഐജിക്ക് അപേക്ഷ നൽകി. കൊച്ചിയിൽ ഐജി ഓഫീസിൽ നേരിട്ടെത്തിയാണ് രഹന അപേക്ഷ നൽകിയത്. പോലീസ് അപേക്ഷ സ്വീകരിച്ചിട്ടുണ്ടെന്നും തീരുമാനം പിന്നീട് അറിയിക്കാം എന്ന് പറഞ്ഞെന്നുമാണ് ഇതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ രഹന പറഞ്ഞത്.

ഇത്തവണ ശബരിമലയിലെത്താൻ കഴിയുമെന്ന് തന്നെയാണ് വിശ്വാസം. തെറ്റായ കാര്യമല്ല ചെയ്യുന്നത്. നിയമവ്യവസ്ഥ അനുസരിച്ചാണ് ശബരിമലയ്ക്ക് പോകുന്നതെന്നും അവർ വ്യക്തമാക്കി. ജന്മദിനമായ നവംബർ 26 ന് മാലയിടാണെന്നാണ് കരുതുന്നത്. സുരക്ഷ സംബന്ധിച്ച അറിയിപ്പ് വന്നശേഷമാകും തീരുമാനമെടുക്കുക. കുടുംബവുമൊത്താകും ഇത്തവണ ശബരിമലയ്ക്ക് പോകുന്നതെന്നും രഹന കൂട്ടിച്ചേർത്തു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: November 24, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍