തിരുവനന്തപുരം: തലസ്ഥാനത്ത് സെക്രട്ടറിയേറ്റിനു മുന്നിലെ ബി ജെ പി സമരപന്തലിൽ വേണുഗോപാലൻ നായർ എന്തിനാണ് ആത്മഹത്യാശ്രമം നടത്തിയതെന്ന് അറിയില്ലെന്ന് ബന്ധുവായ ബിനു. ന്യൂസ് 18നോട് പ്രതികരിക്കവേയാണ് ബിനു ഇക്കാര്യം പറഞ്ഞത്. അതേസമയം, വേണുഗോപാലൻ അയ്യപ്പ ഭക്തനായിരുന്നെന്നും ബിനു പറഞ്ഞു.
വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ആത്മഹത്യാശ്രമം നടന്നത്. മുട്ടട സ്വദേശിയായ വേണുഗോപാലൻ നായർ ദേഹത്ത് പെട്രോൾ ഒഴിച്ച് സ്വയം തീ കൊളുത്തിയ ഇയാൾ സമരപന്തലിലേക്ക് ഓടി കയറുകയായിരുന്നു. സമരപന്തലിന്റെ എതിർഭാഗത്ത് റോഡരികിൽ നിന്നാണ് ശരീരത്തിൽ പെട്രോൾ ഒഴിച്ച് തീ കത്തിച്ചത്.
ബിജെപി സമരപന്തലിൽ ആത്മഹത്യാശ്രമം; പൊള്ളലേറ്റയാളുടെ നില ഗുരുതരം അയ്യനെ കണ്ടു വണങ്ങാൻ നാണയക്കിഴിയുമായി കർഷകരുടെ നീണ്ടനിര
ഉടൻതന്നെ, പൊലീസും BJP പ്രവർത്തകരും ചേർന്ന് തീയണച്ച് ആശുപത്രിയിൽ എത്തിച്ചു. 75 % പൊള്ളലേറ്റ ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്. പ്ലംബിങ് തൊഴിലാളിയാണ് ഇദ്ദേഹം. "സ്വാമി ശരണം, ശബരിമലയ്ക്കു വേണ്ടി ഇതേ ചെയ്യാനുള്ളൂ
, ഭാരത് മാതാ കി ജയ്"എന്നു വിളിച്ചാണ് പന്തലിലേക്ക് ഓടിക്കയറാൻ ശ്രമിച്ചതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
സംഭവസമയത്ത് സി കെ പദ്മനാഭനും നിരവധി പ്രവർത്തകരും പന്തലിൽ ഉണ്ടായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.