പാലക്കാട്: കൊട്ടേക്കാട് വിദ്യാർഥിനിയും യുവാവും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനെതിരെ ബന്ധുക്കൾ. കാണാതായ ഇരുവരെയും കണ്ടെത്താന്‍ പൊലീസ് കാര്യക്ഷമമായി അന്വേഷിച്ചില്ലെന്ന് പരാതതി. കൊട്ടേക്കാട് സ്വദേശി രഞ്ജിത്ത് (24) 14 വയസുകാരിയും ആണ് മരിച്ചത്.
പെൺകുട്ടിയെ മെയ് 14 മുതൽ കാണാനില്ലെന്ന് വീട്ടുകാർ പരാതി നൽകിയിരുന്നു. പരാതി നല്‍കിയതിന് പിന്നാലെ ബന്ധുക്കളും സ്വന്തം നിലയില്‍ ഇരുവരെയും കണ്ടെത്താന്‍ ശ്രമം നടത്തിയിരുന്നു. എന്നാൽ അന്വേഷണത്തിൽ അലംഭാവമുണ്ടായെന്ന ആരോപം മലമ്പുഴ പൊലീസ് നിഷേധിച്ചു.
Also Read-പാലക്കാട് വിദ്യാർത്ഥിനിയും യുവാവും തൂങ്ങി മരിച്ച നിലയിൽ
വിഐപി സുരക്ഷാ ജോലിക്കിടയിലും യുവാവിനെയും പെണ്‍കുട്ടിയെയും കണ്ടെത്താന്‍ ഫലപ്രദമായ അന്വേഷണം നടത്തിയിരുന്നെന്ന് പൊലീസ് വിശദീകരിച്ചു. പാലക്കാട് എഎസ്പിയുടെ നേതൃത്വത്തിലാണ് മൃതദേഹത്തിന്‌റെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.
രഞ്ജിത്തും, പെണ്‍കുട്ടിയുമായി സൗഹൃദത്തിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും സൗഹൃദം തുടരുന്നതില്‍ ബന്ധുക്കള്‍ക്കും പരാതിയുണ്ടായിരുന്നു. ഇതിനിടയിലാണ് മൂന്നു ദിവസം മുന്‍പ് ഇരുവരെയും കാണാതായത്. വീടിന് സമീപത്തെ പറനമ്പിൽ നിന്നാണ് ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.