• HOME
  • »
  • NEWS
  • »
  • kerala
  • »
  • Found Dead| പട്ടാമ്പി പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

Found Dead| പട്ടാമ്പി പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പട്ടാമ്പി പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇടതു കൈപ്പത്തി അറ്റുപോയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

  • Share this:
    പാലക്കാട്: പട്ടാമ്പി പുഴയിൽ ഹരിത എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ. ഭർത്താവിന്റെയും അമ്മായി അമ്മയുടെയും നിരന്തര പീഡനത്തെ തുടർന്നാണ് ഹരിത ജീവനൊടുക്കേണ്ടി വന്നതെന്ന് ബന്ധുക്കൾ ആരോപിച്ചു. പരാതിയുമായി ഏതറ്റം വരേയും പോകുമെന്ന് ബന്ധുക്കളും അയൽവാസികളും പറഞ്ഞു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് പട്ടാമ്പി (Pattambi) പാലത്തിന് പടിഞ്ഞാറ് ഭാഗത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇടതു കൈപ്പത്തി അറ്റുപോയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

    പട്ടാമ്പി പുഴയിൽ മരിച്ച ഹരിതയുടെ ഭർത്താവിന്റെ വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ഹരിതയുടെ ബന്ധുവും അയൽവാസിയുമായ പ്രേമൻ പറഞ്ഞു. രണ്ടാഴ്ച മുൻപ് ഭർത്താവും അവരുടെ വീട്ടുകാരുമായി പിണങ്ങി മകൾ വീട്ടിൽ വന്നു നിന്നിരുന്നതായും, ഭർത്താവും ഭർതൃമാതാവും ചേർന്ന് ഗാർഹിക പീഡനത്തിന് ഇരയാക്കിയതായും പലപ്പോഴും മകളെ കുറ്റപ്പെടുത്താറുണ്ടെന്നും പിതാവ് സുരേഷ് കുമാർ‌ പറഞ്ഞു.

    Also Read- Attack | വാടക വീട്ടില്‍ നിന്ന് ഒഴിയാനാവശ്യപ്പെട്ട ബ്രോക്കറെ വെട്ടി യുവതി; വൈരാഗ്യത്തില്‍ തിരിച്ച് വെട്ടി ബ്രോക്കര്‍

    രണ്ടാം തീയതി മുതൽ മകളെ കാണാതായപ്പോൾ പേരാമംഗലം സ്റ്റേഷനിലെത്തി പിതാവും ഭർത്താവിന്റെ വീട്ടുകാരും ചേർന്ന് പരാതി നൽകിയിരുന്നു. ഫോൺ ലൊക്കേഷൻ നോക്കിയപ്പോൾ പട്ടാമ്പി യിലാണെന്നറിഞ്ഞതിനെ തുടർന്ന് മേലേ പട്ടാമ്പിയിലും പരിസര പ്രദേശങ്ങളിലും പോയി തിരഞ്ഞു എങ്കിലും കണ്ടെത്താനായില്ല. പിന്നീടാണ് രണ്ട് ദിവസത്തിനു ശേഷം മൃതദേഹം പുഴയിൽ കണ്ടെത്തിയത്.

    Also Read-Arrest | സ്ത്രീയുടെ ഫോട്ടോയും ഫോണ്‍നമ്പറും ചേര്‍ത്ത് റോഡരികില്‍ അസഭ്യ പോസ്റ്ററുകള്‍ പതിച്ചു; യുവാവ് പിടിയില്‍

    ഹരിതയ്ക്ക് അഞ്ചു വയസുള്ള ഒരാൺകുട്ടിയുണ്ട്. സഹോദരൻ വിനയനും അച്ഛൻ സുരേഷ് കുമാറും അമ്മയും അടങ്ങുന്നതാണ് ഹരിതയുടെ കുടുംബം. ഭർത്താവായ സനീഷ് കേബിൾ ടിവി നടത്തി വരികയാണ്. ഇടക്കിടെ ഇരുവരും പിണങ്ങാറുണ്ടെന്നും പലപ്പഴും പരാതിയുമായി വീട്ടിലെത്തുമ്പോൾ പ്രശ്നം പരിഹരിച്ച് ഭർത്താവിന്റെ വീട്ടിലേക്ക് തന്നെ പറഞ്ഞു വിടാറുണ്ടെന്നും പിതാവ് പറഞ്ഞു. ഗുരുവായൂർ കാരക്കാട് സ്വദേശി കുറുവങ്ങാട്ടിൽ സുരേഷിന്റെ മകളാണ് ഹരിത.

    Also read- Death | ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിൽ കിടന്നുറങ്ങുകയായിരുന്ന 50 വയസുകാരന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി; ദാരുണാന്ത്യം

    മരണത്തിൽ ദുരൂഹത ഉണ്ടെന്നും ശക്തമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.
    Published by:Rajesh V
    First published: