പത്തനംതിട്ട: യുവതി മരിച്ചത് കോവിഡ് വാക്‌സിനെടുത്തത് മൂലമെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തി. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാരങ്ങാനം നെടുമ്ബാറ പുതുപ്പറമ്ബില്‍ ജിനു ജി. കുമാറിന്റെ ഭാര്യ ദിവ്യ ആര്‍. നായര്‍ (38) മരിച്ചതിന് പിന്നാലെയാണ് ബന്ധുക്കളുടെ ആരോപണം. തിങ്കളാഴ്ച തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം. സംഭവത്തിൽ ബന്ധുക്കൾ ഡി എം ഒയ്ക്ക് പരാതി നൽകി. അന്വേഷണം ആരംഭിച്ചതായി ഡിഎംഒ ഡോ. എ.എല്‍.ഷീജ പറഞ്ഞു.
ഓഗസ്റ്റ് രണ്ടിനാണ് ദിവ്യ കടമ്മനിട്ട പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്ന് വാക്സീന്‍ സ്വീകരിച്ചത്. തലവേദന ഉണ്ടായെങ്കിലും മറ്റു ശാരീരിക അവശതകള്‍ ഇല്ലായിരുന്നു. തലവേദന മാറാതിരുന്നതിനെ തുടര്‍ന്ന് കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ വച്ചു മസ്തിഷ്‌കാഘാതം ഉണ്ടായതായി ആശുപത്രി അധികൃതർ അറിയിച്ചു. തുടര്‍ന്ന് കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി. രണ്ടു തവണ ശസ്ത്രക്രിയ നടത്തി തലച്ചോറിലെ രക്തക്കുഴലിലെ തടസ്സം മാറ്റിയെങ്കിലും വീണ്ടും രക്തസ്രാവം ഉണ്ടായി. തലച്ചോര്‍ ഒരു ശതമാനമേ പ്രവര്‍ത്തിക്കുന്നുള്ളുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
തുടര്‍ന്ന് ദിവ്യയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ദിവ്യയുടെ സംസ്‌കാരം പിന്നീട്. ദക്ഷിണ ജി. നായര്‍ ഏക മകളാണ്.
Also Read- കോട്ടയത്ത് ഗർഭിണിയുടെ മരണം വാക്സിനേഷൻ മൂലമാകാമെന്ന് ആശുപത്രി അധികൃതർ; ആശുപത്രിക്കെതിരെ ബന്ധുക്കൾ
തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് 19കാരി മരിച്ചു; വാക്സിനേഷൻ കാരണമെന്ന ആരോപണവുമായി വീട്ടുകാർ
തലച്ചോറിൽ രക്ത സ്രാവത്തെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ഥിനി മരിച്ചു. പത്തനംതിട്ട ചെറുകോല്‍ കാട്ടൂര്‍ ചിറ്റാനിക്കല്‍ വടശേരിമഠം സാബു സി. തോമസിന്റെ മകള്‍ നോവ സാബുവാണ് (19) മരിച്ചത്. വാക്സിനെടുത്തതിനു ശേഷമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് ചികിത്സയിലിരിക്കെയാണ് നോവ മരിച്ചത്. ഇതോടെ വാക്സിനേഷൻ കാരണമാണ് കുട്ടി മരിച്ചതെന്ന ആരോപണവുമായി വീട്ടുകാർ രംഗത്തെത്തി.
ജൂലൈ 28ന് കൊച്ചിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പല്ലിനു കമ്പിയിടാന്‍ പോയപ്പോളാണ് അവിടെ നിന്നാണ് നോവ കോവിഷീല്‍ഡ് വാക്‌സീന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നത്. ഇതിനുശേഷം പത്തനംതിട്ടയിലെ വീട്ടിലെത്തിയതോടെയാണ് പനി രൂക്ഷമായത്. രണ്ടു ദിവസം പിന്നിട്ടിട്ടും പനിയും മറ്റ് അസ്വസ്ഥതകളും മാറാതായതോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തി ചികിത്സ തേടി. മരുന്ന് വാങ്ങി വീട്ടിലേക്ക് മടങ്ങിയെങ്കിലും ഓഗസ്റ്റ് എട്ടിന് ആരോഗ്യനില കൂടുതൽ വഷളാകുകയായിരുന്നു. ഇതോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
രാജ്യത്തെ ആദ്യ ഡെൽറ്റ പ്ലസ് മരണം മുംബൈയിൽ; മരിച്ചത് രണ്ടു ഡോസ് വാക്സിനുമെടുത്ത 63കാരി
മുംബൈ: കോവിഡ് വകഭേദമായ ഡെല്‍റ്റ പ്ലസ് ബാധിച്ച് രാജ്യത്തെ ആദ്യ മരണം മുംബൈയിൽ റിപ്പോർട്ട് ചെയ്തു. ജൂലൈ 27ന് മരിച്ച സ്ത്രീയിലാണ് ഡെൽറ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചതായി ബ്രിഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പറേഷൻ വ്യക്തമാക്കുന്നത്. 63കാരിയാണ് ഡെല്‍റ്റ പ്ലസ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. രണ്ട് ഡോസ് വാക്‌സിനെടുത്ത സ്ത്രീയാണ് കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ച് മരിച്ചത്. ജൂലൈ ഒടുവിലാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
Also Read- ട്രിപ്പിൾ ലോക്ഡൗൺ വാർഡുകൾ 634; ഏഴു ദിവസംകൊണ്ട് മൂന്നിരട്ടി; കൂടുതൽ മലപ്പുറത്ത്; ഇടുക്കിയിൽ പൂജ്യം
പിന്നാലെയാണ് ഡെല്‍റ്റ പ്ലസ് ബാധിച്ചതായി കണ്ടെത്തിയത്. ഇവര്‍ക്ക് ശ്വാസകോശത്തില്‍ അണുബാധയടക്കമുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റിയിരുന്നു. ജൂലൈ 21നാണ് 63കാരിക്ക് കോവിഡ് സ്ഥിരീകരിച്ചത്. 27ന് മരിച്ചു. ഇവരുടെ കുടുംബത്തിലെ മറ്റ് ആറു പേർക്ക് കൂടി ഡെൽറ്റ പ്ലസ് വകഭേദം പിടിപെട്ടിട്ടുണ്ട്. ഇതിൽ രണ്ടു പേർ കോവിഡ് മുക്തരായി. നാലു പേർ ഇപ്പോഴും ചികിത്സയിലാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Coronavirus, Covid 19, Covid vaccine