നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ബന്ധുബലം മഹാബലം; നിയമസഭാ സീറ്റുകളുടെ 22 ശതമാനത്തിൽ മത്സരിക്കുന്നത് നേതാക്കളുടെ ബന്ധുക്കൾ

  ബന്ധുബലം മഹാബലം; നിയമസഭാ സീറ്റുകളുടെ 22 ശതമാനത്തിൽ മത്സരിക്കുന്നത് നേതാക്കളുടെ ബന്ധുക്കൾ

  മുൻ മന്ത്രിമാരുടെയും സ്പീക്കറുടേയും മക്കളായി 12 പേരും മത്സരിക്കുന്നു. പിന്നെ എം പിമാരുടേയും എംഎൽഎമാരുടേയും മക്കൾ വേറേയും. അറിയാം ഈ തെരഞ്ഞെടുപ്പിലെ മക്കളെയും മരുമക്കളേയും.

  News18 Malayalam

  News18 Malayalam

  • Share this:
   ഈ നിയമസഭാ തെരഞ്ഞെടുപ്പിലെ 22 ശതമാനം സീറ്റുകളിലും മത്സരിക്കുന്നത് നേതാക്കളുടെ ബന്ധുക്കൾ. നേതാക്കളുടെ മക്കളും മരുമക്കളും ഭാര്യമാരും സഹോദരന്മാരും വരെ ഇത്തവണ മത്സര രംഗത്തുണ്ട്. മുൻ മുഖ്യമന്ത്രിമാരുടെ മൂന്നു മക്കളാണ് ഇത്തവണ ജനവിധി തേടുന്നത്. മുൻ മന്ത്രിമാരുടെയും സ്പീക്കറുടേയും മക്കളായി 12 പേരും മത്സരിക്കുന്നു. പിന്നെ എം പിമാരുടേയും എംഎൽഎമാരുടേയും മക്കൾ വേറേയും. അറിയാം ഈ തെരഞ്ഞെടുപ്പിലെ മക്കളെയും മരുമക്കളേയും.

   മക്കൾ

   1. കെ മുരളീധരൻ (കോൺഗ്രസ്)- (മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകൻ. സ്ഥാനാർത്ഥി നിർണയത്തിന്റെ ക്ലൈമാക്സിൽ കെ മുരളീധരൻ നേമത്തേക്ക് വന്നിറങ്ങുന്നത് വലിയ ബിൽഡ് അപ്പുകൾക്കു ശേഷം.
   2. പത്മജ വേണുഗോപാൽ (കോൺഗ്രസ്)- ( മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകൾ. അഞ്ചുവർഷം മുൻപ് തോറ്റെങ്കിലും അന്നു തന്നെ ഉറപ്പിച്ചതാണ് വീണ്ടും മത്സരിക്കുമെന്നത്.)
   3. ഡോ എം കെ മുനീര്‍ (മുസ്ലിംലീഗ്)- (മണ്ഡലം ഒന്നു മാറിയെങ്കിലും സി എച്ച് മുഹമ്മദ് കോയയുടെ മകൻ എം കെ മുനീർ ഇത്തവണയും മത്സരംഗത്തുണ്ട്.
   4.ജോസ് കെ മാണി (കേരള കോൺഗ്രസ് എം) -(കെ. എം മാണിയുടെ മകൻ ജോസ് കെ മാണിക്ക് നിയമസഭയിലേക്ക് ഇതു കന്നിയങ്കം)
   5. കെ ബി ഗണേഷ് കുമാർ (കേരള കോൺഗ്രസ് ബി)- ( മുൻ മന്ത്രി ആർ ബാലകൃഷ്ണപിള്ളയുടെ മകൻ ഇത്തവണയും പത്തനാപുരത്ത് ജനവിധി തേടുന്നു)
   6. അനൂപ് ജേക്കബ് (കേരള കോണ്‍ഗ്രസ് ജേക്കബ്)- (മുൻമന്ത്രി ടി എം ജേക്കബ്ബിന്റെ മകൻ പിറവത്ത് വീണ്ടും ഇറങ്ങുന്നു)
   7. പ്രൊഫ. എൻ ജയരാജ് (കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം)-  (മുൻമന്ത്രിയും ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന കെ. നാരായണക്കുറുപ്പിന്റെ മകന് ഇത് നാലാമങ്കം)
   8. ഫ്രാൻസിസ് ജോർജ് (കേരള കോൺഗ്രസ് ജോസഫ് വിഭാഗം)- (കേരളാ കോൺഗ്രസിന്റ സ്ഥാപക നേതാവും മുൻ മന്ത്രിയുമായ കെ.എം ജോർജിന്റെ മകൻ ഇടുക്കിയിൽ മൽസരിക്കുന്നു)
   9. പി എസ് സുപാൽ (സിപിഐ)-  (മുൻ എംഎൽഎ പി കെ ശ്രീനിവാസന്റെ മകൻ പുനലൂരിൽ മത്സരിക്കുന്നു)
   10. എം വി ശ്രേയംസ് കുമാർ (എൽജെഡി)-  (മുൻമന്ത്രിയും കേന്ദ്രമന്ത്രിയുമായ എം പി വീരേന്ദ്രകുമാറിന്റെ മകൻ കൽപറ്റയിൽ വീണ്ടും മത്സരിക്കുന്നു)
   11. കെ പി മോഹനൻ (ജനതാദൾ നേതാവായ മുൻ മന്ത്രി പി ആർ കുറുപ്പിന്റെ മകൻ)
   12. ഷിബു ബേബിജോൺ (ആർഎസ്പി) (മുൻമന്ത്രി ബേബി ജോണിന്റെ മകൻ)
   13. ബാബു ദിവാകരൻ (ആർഎസ്പി)- (മുൻമന്ത്രി ടി കെ ദിവാകരന്റെ മകൻ)
   14. കെ എസ് ശബരീനാഥൻ (കോൺഗ്രസ്)-  (മുൻമന്ത്രിയും സ്പീക്കറുമായിരുന്ന ജി കാർത്തികേയന്റെ മകൻ. ഇത് മൂന്നാമങ്കം)
   15. പി കെ ബഷീർ (മുസ്ലിംലീഗ്)-  (മുൻ സ്പീക്കർ പി സീതിഹാജിയുടെ മകൻ)
   16. വി ഇ ഗഫൂര്‍ (മുസ്ലിംലീഗ്)- (മുൻ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിന്റെ മകൻ)
   17. വി ആർ സുനിൽകുമാർ (സിപിഐ)  (കൃഷി മന്ത്രിയായിരുന്ന വി കെ രാജന്റെ മകൻ)
   18. സി പി പ്രമോദ് (സിപിഎം)- (മുൻ ശ്രീകൃഷ്ണപുരം എംഎൽഎ ഇ പത്മനാഭന്റെ മകൻ)
   19. സുമേഷ് അച്യുതൻ (കോണ്‍ഗ്രസ്)-  ( മുൻ ചിറ്റൂർ എംഎൽഎ കെ. അച്യുതന്റെ മകൻ)
   20. സുജിത് വിജയൻ (സ്വത.) (ചവറ എംഎൽഎയായിരുന്ന വിജയൻപിള്ളയുടെ മകൻ)
   21. റിങ്കു ചെറിയാൻ (കോൺഗ്രസ്)  (മുൻ എംഎൽഎ എം സി ചെറിയാന്റെ മകൻ)
   22. സിറിയക് തോമസ് (കോൺഗ്രസ്) (മുൻ പീരുമേട് എംഎൽഎ കെ കെ തോമസിന്റെ മകൻ)

   ഭാര്യ

   23. ആർ ബിന്ദു (സിപിഎം)- (എൽഡിഎഫ് കൺവീനർ എ വിജയരാഘവന്റെ ഭാര്യ)

   മരുമക്കള്‍

   24. മുഹമ്മദ് റിയാസ് (സിപിഎം) - (മുഖ്യമന്ത്രി പിണറായി വിജയന്റെ മരുമകൻ. ബേപ്പൂരിൽ നിന്ന് മത്സരിക്കുന്നു)
   25. ജോ ജോസഫ്  (പിജെ ജോസഫിന്റെ മരുമകൻ കോതമംഗലത്ത് ട്വന്റി ട്വന്റി സ്ഥാനാർഥിയാണ്)
   26. എം പി ജോസഫ് ( കെ എം മാണിയുടെ മരുമകൻ ജോസഫ് ഗ്രൂപ്പിന് വേണ്ടി തൃക്കരിപ്പൂരിൽ മത്സരിക്കുന്നു)

   കൊച്ചുമക്കള്‍

   28. കെ ഡി പ്രസേനൻ (സിപിഎം) (മുൻ എംഎൽഎ ആർ കൃഷ്ണന്റെ കൊച്ചുമകൻ)

   സഹോദരങ്ങള്‍

   28. തോമസ് കെ തോമസ് (എൻസിപി)-  (മുൻമന്ത്രി തോമസ് ചാണ്ടിയുടെ സഹോദരൻ)
   29. പന്തളം പ്രതാപൻ (ബിജെപി) (കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ പന്തളം സുധാകരന്റെ സഹോദരൻ. അടൂരിൽ നിന്ന് ജനവിധി തേടുന്നത് ബിജെപി സ്ഥാനാർഥിയായി)
   Published by:Rajesh V
   First published:
   )}