സിപിഎം നേതാവിന്റെ ആത്മഹത്യ: പാർട്ടിയെ തള്ളി ബന്ധുക്കള്‍; തട്ടിപ്പുകാരെ സംരക്ഷിക്കില്ലെന്ന് കടകംപളളി

സിയാദിന്റെ ആത്മഹത്യയിൽ പാർട്ടിയുടെ പരാതി തള്ളിക്കളയുകയാണ് ബന്ധുക്കൾ

News18 Malayalam
Updated: March 14, 2020, 2:10 PM IST
സിപിഎം നേതാവിന്റെ ആത്മഹത്യ: പാർട്ടിയെ തള്ളി ബന്ധുക്കള്‍; തട്ടിപ്പുകാരെ സംരക്ഷിക്കില്ലെന്ന് കടകംപളളി
കടകംപള്ളി സുരേന്ദ്രൻ
  • Share this:
കൊച്ചി: അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടര്‍ ബോർഡ് അംഗത്തിന്റെ ആത്മഹത്യയിൽ സിപിഎമ്മിനെ തള്ളി ബന്ധുക്കള്‍. സിയാദുമായി കുടുംബത്തിൽ ആരും  വഴക്കുണ്ടായിട്ടില്ലെന്നും  പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായും ബന്ധു അബ്ദുല്‍ ഖാദര്‍ പറഞ്ഞു.

സിയാദിന്റെ ആത്മഹത്യയിൽ പാർട്ടിയുടെ പരാതി തള്ളിക്കളയുകയാണ് ബന്ധുക്കൾ. പാര്‍ട്ടിക്കു വേണ്ടി ജീവിച്ചയാളായിരുന്നു സിയാദ്. പുറത്താക്കൽ നടപടി വേദനിപ്പിച്ചതായും പാർട്ടി പറയുന്ന  സ്വഭാവദൂഷ്യം എന്താണെന്ന് അറിയില്ലെന്നും ബന്ധു അബ്ദുൽ ഖാദർ വ്യക്തമാക്കി.

BEST PERFORMING STORIES:Breaking :ജനങ്ങൾ വീട്ടിലിരിക്കണമെന്ന് കളക്ടർ; തിരുവനന്തപുരത്ത് കനത്ത ജാഗ്രതാ നിർദേശം [PHOTO]ലിനോയ്ക്ക് കോവിഡ് 19 ഇല്ല; ഒരു ദിവസം മുമ്പ് അറിഞ്ഞിരുന്നെങ്കിൽ അച്ഛനെ അവസാനമായി ഒരു നോക്ക് കാണാമായിരുന്നു [PHOTO]'വിമര്‍ശിക്കാതിരിക്കാന്‍ ഇത് കിംഗ് ജോംഗ് ഉന്നിന്റെ ഉത്തരകൊറിയ അല്ല;' ഷാൻ റഹ്മാന് മറുപടിയുമായി പി സി വിഷ്ണുനാഥ് [NEWS]

അതേസമയം പ്രളയ ദുരിതാശ്വാസ തട്ടിപ്പിൽ ആരെയും സംരക്ഷിക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തട്ടിപ്പ് ചെയ്യുന്നവർ സിപിഎം ആണോയെന്ന് നോക്കേണ്ടതില്ലെന്നും തട്ടിപ്പ് ആര് ചെയ്താലും നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഈവിഷയത്തിൽ  മുതിർന്ന നേതാവ് എം എം ലോറൻസിന്റെ അഭിപ്രായം പാർട്ടി മാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫണ്ട്‌ തട്ടിയെടുത്തവർക്കെതിരെ നടപടിയെടുക്കണമെന്നും മുതിർന്ന നേതാക്കൾ മൗനം വെടിയണമെന്നും എം എം ലോറൻസ് അഭിപ്രായപ്പെട്ടിരുന്നു. പ്രളയ ദുരിതാശ്വാസ തട്ടിപ്പിൽ ഉത്തരവാദികളായ പാർട്ടി അംഗങ്ങൾക്കെതിരെ നടപടി വേണമെന്ന ആവശ്യം പാർട്ടിക്കകത്തും ശക്തമാവുകയാണ്.
First published: March 14, 2020, 2:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading