നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊയിലാണ്ടിയിലെ സദാചാര ഗുണ്ടാ ആക്രമണം: ഇനിയും ആക്രമിക്കപ്പെട്ടേക്കാമെന്ന് സ്വാലിഹും ഫർഹാനയും

  കൊയിലാണ്ടിയിലെ സദാചാര ഗുണ്ടാ ആക്രമണം: ഇനിയും ആക്രമിക്കപ്പെട്ടേക്കാമെന്ന് സ്വാലിഹും ഫർഹാനയും

  ആന്ധ്രയിൽ ബിഎസ്സി നഴ്സിംഗ് വിദ്യാർത്ഥിയായ ഫർഹാനയ്ക്ക്  കോളജിലേക്ക് തിരിച്ചുപോകാൻ പോലും പേടിയാണ്. നീതി തേടി വനിതാ കമ്മീഷനെ സമീപിക്കാനാണ് തീരുമാനം

  സ്വാലിഹും ഫർഹാനയും

  സ്വാലിഹും ഫർഹാനയും

  • Share this:
  കോഴിക്കോട്: വ്യാഴാഴ്ച വൈകുന്നേരം ആക്രമിക്കപ്പെട്ടിട്ടും ഇന്നലെ വാർത്തയായതോടെ മാത്രമാണ് കൊയിലാണ്ടി പൊലീസ് സ്വാലിഹിന്റെ മൊഴിയെടുത്തത്. രജിസ്റ്റർ വിവാഹം കഴിഞ്ഞ് ഫർഹാന സ്വാലിഹിന്റെ വീട്ടിൽ കഴിഞ്ഞിരുന്ന സമയത്തും  ആക്രമിക്കപ്പെട്ടിരുന്നു. സ്വാലിഹിനെ വെട്ടിപ്പരിക്കേൽപ്പിച്ചെന്നും മാതാപിതാക്കളെ ആക്രമിച്ചെന്നും ഫർഹാന പറഞ്ഞു. അന്നും ഗുണ്ടാസംഘമാണ് ആക്രമണം നടത്തിയത്. അമ്മാവനായ കബീറും സുഹൃത്തുക്കളും ബലം പ്രയോഗിച്ചു ഫർഹാനയെ വീട്ടിലേക്ക് കൊണ്ടുപോയി.

  പക്ഷേ വീണ്ടും ഫർഹാന സ്വാലിഹിനൊപ്പം പോയതോടെ പിതാവ് ഒത്തുതീർപ്പിന് തയ്യാറായി. മതപരമായ ചടങ്ങുകളോടെ കല്യാണ തീയ്യതി തീരുമാനിച്ചു. എന്നാൽ ഇത് അംഗീകരിക്കാൻ തയ്യാറാവാത്ത അമ്മാവന്മാരായ കബീറും മൻസൂറും വരനെയും സംഘത്തെയും ആക്രമിക്കുകയായിരുന്നു.  വീട്‌ കയറി ആക്രമിച്ചെന്ന് പരാതിപ്പെട്ടിട്ടും  പൊലീസ് നിഷ്‌ക്രിയരായതു കൊണ്ടാണ് വിവാഹ ദിവസം നടുറോഡിൽ ആക്രമിക്കപ്പെട്ടതെന്ന് സ്വാലിഹ് പറയുന്നു.

  You may also like:Viral Vdeo| തിരക്കേറിയ ഹൈവേയിൽ പറന്നിറങ്ങി വിമാനം; വൻ ദുരന്തം ഒഴിവായത് തലനാരിയഴ്ക്ക്

  You may also like:പ്രണയ വിവാഹം; കോഴിക്കോട് പട്ടാപ്പകല്‍ വരന്റെ കാർ തകർത്ത് ഗുണ്ടാസംഘത്തിന്റെ ഭീഷണി

  ആന്ധ്രയിൽ ബിഎസ്സി നഴ്സിംഗ് വിദ്യാർത്ഥിയായ ഫർഹാനയ്ക്ക്  കോളജിലേക്ക് തിരിച്ചുപോകാൻ പോലും പേടിയാണ്. നീതി തേടി വനിതാ കമ്മീഷനെ സമീപിക്കാനാണ് തീരുമാനം. എത്രയും പെട്ടന്ന് പ്രതികളെ പിടികൂടിയില്ലെങ്കിൽ ജീവൻ വരെ അപകടത്തിലാകാമെന്ന് ഇരുവരും പറയുന്നു.

  വിവാഹച്ചടങ്ങിന് കീഴരിയൂര്‍ പള്ളിയിലേക്ക് പോവുന്ന വഴിയില്‍ നടേരിയില്‍ വെച്ചായിരുന്നു സ്വാലിഹും സുഹൃത്തുക്കള്‍ക്കും നേരെ ആക്രമണമുണ്ടായത്. പെൺകുട്ടിയുടെ അമ്മാവൻമാരായ കബീറിന്‍റെയും മൻസൂറിന്‍റെയും നേതൃത്വത്തിലാണ് ഗുണ്ടാസംഘമെത്തിയത്.

  വടിവാളും നെഞ്ചക്കവും ഇരുമ്പുവടികളും ഉപയോഗിച്ചായിരുന്നു ആക്രമണം. സ്വാലിഹിന്‍റെ സുഹൃത്തുക്കള്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. കാറിന്‍റെ ചില്ലുകളും തകര്‍ത്തു. ആക്രമിച്ചവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് റൂറല്‍ എസ് പി ഡോ. ശ്രീനിവാസ് തന്നെ പറഞ്ഞു. അനാസ്ഥയുണ്ടായിട്ടില്ലെന്നും പ്രതികൾ ഒളിവിൽ ആണെന്നുമാണ് പോലീസിന്റെ വിശദീകരണം.
  Published by:Naseeba TC
  First published:
  )}