കൂടൽമാണിക്യ ക്ഷേത്രക്കുളത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള യാഗ കുണ്ഡം; വിഗ്രഹങ്ങളും സാളഗ്രാമവും കണ്ടെത്തി

കുളത്തിനകത്തെ മണിക്കിണറിൽ നിന്നാണ് വിഗ്രഹങ്ങൾ, സാളഗ്രാമം, വർഷങ്ങൾ പഴക്കമുള്ള നാണയങ്ങൾ എന്നിവ ലഭിച്ചത്.

News18 Malayalam | news18-malayalam
Updated: June 11, 2020, 6:54 PM IST
കൂടൽമാണിക്യ ക്ഷേത്രക്കുളത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള  യാഗ കുണ്ഡം; വിഗ്രഹങ്ങളും സാളഗ്രാമവും കണ്ടെത്തി
News18
  • Share this:
തൃശ്ശൂർ : ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ നൂറ്റാണ്ടുകൾ പഴക്കമുള്ളതെന്ന് കരുതുന്ന യാഗ കുണ്ഡം കണ്ടുകിട്ടി. വിഗ്രഹങ്ങൾ, സാളഗ്രാമം ഉൾപ്പെടെയുള്ളവയും കണ്ടു കിട്ടിയിട്ടുണ്ട്. ക്ഷേത്രത്തിലെ തീർത്ഥക്കുളം വൃത്തിയാക്കുന്നതിനിടയിലാണ് കുലീപിനി മഹർഷിയുടേതെന്ന് കരുതുന്ന യാഗ കുണ്ഡം കണ്ടെത്തിയത്. കുറച്ചു ദിവസങ്ങളായി ക്ഷേത്രക്കുളം വൃത്തിയാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്.
TRENDING:അപൂർവ വിഗ്രഹങ്ങളും നാണയങ്ങളും; ചരിത്ര ശേഷിപ്പുകളുമായി കൂടൽമാണിക്യ തീർഥക്കുളം[PHOTOS]Athirappilly | 'ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലല്ലോ'; മന്ത്രി മണിയെ പരിഹസിച്ച് കാനം [NEWS]‍‍'എന്റെ ഇംഗ്ലീഷ് കേട്ട് പലരും ചോദിക്കുന്നു വിദേശത്താണോ പഠിച്ചതെന്ന്'; ഭാഷാ പ്രാവീണ്യത്തെ കുറിച്ച് ഐശ്വര്യ റായ് [NEWS]

കൂടൽമാണിക്യ ക്ഷേത്രത്തിൽ നൂറ്റാണ്ടുകൾക്ക് മുമ്പ് കുലീപിനി മഹർഷി തപസ് ചെയ്തിരുന്നതായി പറയുന്നു. അക്കാലത്ത് നടത്തിയ യാഗത്തിൻ്റെ അവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. കണ്ടെത്തിയത് യാഗാവശിഷ്ടങ്ങൾ തന്നെയെന്ന് കൂടൽമാണിക്യം ക്ഷേത്രം ദേവസ്വം പ്രതിനിധികൾ വ്യക്തമാക്കി.

ക്ഷേത്രക്കുളത്തിൻ്റെ തെക്കേ കിഴക്കേ മൂലയിൽ നിന്നാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. കുളത്തിനകത്തെ മണിക്കിണറിൽ നിന്നാണ് വിഗ്രഹങ്ങൾ, സാളഗ്രാമം, വർഷങ്ങൾ പഴക്കമുള്ള നാണയങ്ങൾ എന്നിവ ലഭിച്ചത്. ഇവ ഭക്തർ നിക്ഷേപിച്ചതാകാമെന്നാണ് നിഗമനം.

മൂന്ന് പുണ്യനദികൾ ഒന്നിച്ച് ഒഴുകിയെത്തിയിരുന്ന സ്ഥലമാണ് കൂടൽമാണിക്യമെന്നും കഥകളിൽ പറയുന്നുണ്ട്. കുളത്തിൽ നിന്ന് ലഭിച്ച വസ്തുക്കൾ എന്ത് ചെയ്യണമെന്നതു സംബന്ധിച്ച്  നാളെ തന്ത്രിമാർ യോഗം ചേർന്ന് തീരുമാനിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ പറഞ്ഞു.

കൂടൽമാണിക്യ ക്ഷേത്രത്തിനോട് ചേർന്ന് മൂന്ന് ഏക്കറിൽ സ്ഥിതി ചെയ്യുന്ന കുളത്തിന് ആറടിയോളം താഴ്ചയുണ്ട്. കുളത്തിലുണ്ടായിരുന്ന മത്സ്യങ്ങളെ ജീവനോടെ മറ്റൊരിടത്തേക്ക് മാറ്റിയ ശേഷമാണ് കുളം വ‍ൃത്തിയാക്കിയത്. കുളത്തിൽ വെള്ളം നിറഞ്ഞതിന് ശേഷം മത്സ്യങ്ങളെ വീണ്ടും നിക്ഷേപിക്കും.

നിലവിൽ ക്ഷേത്രം പൂജാരിക്ക് മാത്രമാണ് കുളത്തിൽ ഇറങ്ങി കുളിക്കാൻ അവകാശമുള്ളൂ. സോപ്പ്,  എണ്ണ എന്നിവ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.
First published: June 11, 2020, 5:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading