• HOME
  • »
  • NEWS
  • »
  • kerala
  • »
  • Idukki Dam | പെരിയാർ തീരത്തിന് ആശ്വാസം; ഇടുക്കി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും അടച്ചു

Idukki Dam | പെരിയാർ തീരത്തിന് ആശ്വാസം; ഇടുക്കി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും അടച്ചു

മഴ കനത്തതോടെ നീരൊഴുക്ക് ശക്തമാകുകയും ജലനിരപ്പ് ഉയരുകയും ചെയ്തതോടെയാണ് ഇക്കഴിഞ്ഞ ഏഴാം തീയതി ഇടുക്കി അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കിയത്

  • Last Updated :
  • Share this:
    ഇടുക്കി: ചെറുതോണി അണക്കെട്ടിലെ എല്ലാ ഷട്ടറുകളും അടച്ചു. ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതിനെ തുടര്‍ന്നാണ് ഇടുക്കി അണക്കെട്ടിലെ ഷട്ടറുകള്‍ അടച്ചത്. ഷട്ടറുകൾ എല്ലാം അടച്ചത് പെരിയാര്‍ തീരത്തുള്ളവർക്ക് ആശ്വാസമേകുന്ന വാർത്തയായി.

    മഴ കനത്തതോടെ നീരൊഴുക്ക് ശക്തമാകുകയും ജലനിരപ്പ് ഉയരുകയും ചെയ്തതോടെയാണ് ഇക്കഴിഞ്ഞ ഏഴാം തീയതി ഇടുക്കി അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്ക് ഒഴുക്കിയത്. മുല്ലപ്പെരിയാർ ഷട്ടറുകൾ തുറന്നതും ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരാൻ ഇടയാക്കി.

    കഴിഞ്ഞ അഞ്ചുദിവസമായി ഇടുക്കി അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ കുറവാണ്. ജലനിരപ്പും നീരൊഴുക്കും കുറഞ്ഞതോടെ ഇന്ന് രാവിലെ തുറന്നുവച്ചിരുന്ന അവസാന ഷട്ടറും അടച്ചു. 40 സെന്റിമീറ്റര്‍ ഉയര്‍ത്തിവച്ച് 30,000 ലിറ്റര്‍ വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കിയിരുന്നത്. ഇപ്പോൾ 2386.74 അടി ആണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. റൂള്‍ കര്‍വ് അനുസരിച്ച് 2386. 81 അടി വെള്ളം അണക്കെട്ടില്‍ സംഭരിക്കാന്‍ കഴിയും.

    നേരത്തെ മുല്ലപ്പെരിയാർ ഡാമിൽ നിന്ന് നിയന്ത്രിക്കാൻ കഴിയാത്ത വിധത്തിൽ വെള്ളം എത്തിയതോടെ ഇടുക്കി ഡാമിലും ജലനിരപ്പ് വർദ്ധിച്ചിരുന്നു. ഇതോടെ സെക്കൻഡിൽ മൂന്ന് ലക്ഷം ലിറ്റർ ജലം ഇടുക്കി ഡാമിൽനിന്ന് പുറത്തേക്ക് ഒഴുക്കിവിട്ടിരുന്നത്. പെരിയാർ തീരത്തെ വീടുകളിൽ വെള്ളം കയറിയതോടെ ജനങ്ങൾ ആശങ്കയിലാണ്. 300 ഘനടയടി ജലം കഴിഞ്ഞ രണ്ട് ദിവസം മുമ്പ് വരെ ചെറുതോണി ഡാമിന്റെ 5 ഷട്ടറുകളിലൂടെ പുറത്തേക്ക് ഒഴുക്കിയിരുന്നു.

    ഷട്ടറുകൾ എല്ലാം തുറന്നപ്പോൾ പെരിയാർ കരകവിഞ്ഞിരുന്നു. പെരിയാർ തീരത്തെ നിരവധി വീടുകളിൽ വെള്ളം കയറി. ഇക്കഴിഞ്ഞ ഞായറാഴ്ച മൂന്നു ഷട്ടറുകളിലൂടെ 100 ഘനയടി ജലമാണ് ഇടുക്കിയിൽ നിന്നും ആദ്യം പുറത്തേക്ക് ഒഴുക്കിയത്. പിന്നീട് തിങ്കളാഴ്ച പത്തുമണിയോടെ 150 ഘനയടിയും 2 മണിക്ക് 200 ഘനയടിയുമായി ഉയർത്തിയെങ്കിലും ജലനിരപ്പ് നിയന്ത്രിക്കാൻ കഴിയാത്തതിനാൽ 3.30ന് ഇടുക്കി ഡാമിൻറെ രണ്ട് ഷട്ടർ കൂടി തുറന്ന് 250 ഘനയടി ജലം പുറത്തേക്ക് ഒഴുക്കി. പിന്നീട് അഞ്ചുമണിയോടെ 300 ഘനയടിയാക്കി കൂടുതൽ വെള്ളം തുറന്നു വിട്ടു.

    Also Read- Independence Day | ത്രിവർണ്ണ അഴകിൽ ഇടുക്കി ഡാം; ദൃശ്യവിരുന്നായി ഷട്ടറിലൂടെ പുറത്തേക്ക് ഒഴുകുന്ന വെള്ളം

    മുല്ലപെരിയാറിൽ നിന്ന് എത്തുന്നത് കൂടാതെ ഡാമിൻറെ വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ തുടർന്നതും പെരിയാറിലെ വെള്ളമൊഴുക്ക് ശക്തമാവുകയും ഡാമിലെ ജലനിരപ്പ് ക്രമാതീതമായി വർദ്ധിക്കുന്നതിനും കാരണമായി. പ്രതിസന്ധി രൂക്ഷമായതിനാൽ ഇന്ന് വീണ്ടും പുറത്തേക്ക് ഒഴുകുന്ന ജലത്തിൻറെ അളവ് 500 ഘനയടി ആക്കി മാറ്റാനുള്ള തീരുമാനമാണ് ജില്ലാ ഭരണകൂടം കൈകൊണ്ടിട്ടുള്ളത്.
    Published by:Anuraj GR
    First published: