• HOME
  • »
  • NEWS
  • »
  • kerala
  • »
  • Silver Line Railway | സർക്കാരിന് ആശ്വാസം; സിൽവർ ലൈൻ സർവ്വേയ്ക്ക് ഹൈക്കോടതി അനുമതി

Silver Line Railway | സർക്കാരിന് ആശ്വാസം; സിൽവർ ലൈൻ സർവ്വേയ്ക്ക് ഹൈക്കോടതി അനുമതി

കെ റെയില്‍ പദ്ധതിയുടെ ഭാഗമായി തങ്ങളുടെ ഭൂമിയില്‍ നടത്തുന്ന സര്‍വ്വേ നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് നാലുപേര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍വ്വേ നടപടികള്‍ സ്റ്റേ ചെയ്തത്

Kerala High Court

Kerala High Court

  • Share this:
കൊച്ചി: സില്‍വര്‍ ലൈന്‍ (Silver Line Railway) പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസം. പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വ്വേ നടപടികള്‍ തടഞ്ഞ ഹൈക്കോടതി (High Court) സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. പദ്ധിയുടെ വിശദമായ പദ്ധതി രൂപരേഖ കോടതിയില്‍ സമര്‍പ്പിയ്‌ക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ഉത്തരവില്‍ പറയുന്നു.

കെ റെയില്‍ പദ്ധതിയുടെ ഭാഗമായി തങ്ങളുടെ ഭൂമിയില്‍ നടത്തുന്ന സര്‍വ്വേ നടപടികള്‍ തടയണമെന്നാവശ്യപ്പെട്ട് നാലുപേര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍വ്വേ നടപടികള്‍ സ്റ്റേ ചെയ്തത്. പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രത്തിന്റെയും വിശദീകരണം കേട്ട ഡിവിഷന്‍ ബഞ്ച് സര്‍വ്വേ നടപടികളുമായി സര്‍ക്കാരിന് മുന്നോട്ടുപോകാം എന്നി വ്യക്തമാക്കി. പദ്ധതിയുടെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവും ഡിവിഷന്‍ ബഞ്ച് റദ്ദാക്കി.സിംഗിള്‍ ബഞ്ച് അധികാരപരിധിയ്ക്ക് അപ്പുറത്തേക്കുള്ള കാര്യങ്ങളില്‍ ഇടപെടുന്നതായി സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സര്‍വ്വേ നടപടികള്‍ക്ക് സ്റ്റേ നല്‍കിയതോടെ സംസ്ഥാനത്ത് ഒരിടത്തും സര്‍വ്വേ നടക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങി. പദ്ധതി അനിശ്ചിതമായി നീളുന്നതിനും ചിലവ് ഗണ്യമായി ഉയരുന്നതിനും ഇത് കാരണമാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. പദ്ധതിയ്ക്ക് തത്വത്തില്‍ അനുമതി നല്‍കിയിരുന്നതായി കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. നിയമപരമായ തുടര്‍ നടപടികള്‍ ആലോചിച്ച് തീരുമാനിയ്ക്കുമെന്ന് കെ.റെയില്‍ വിരുദ്ധ സമരസമിതി അറിയിച്ചു.

സര്‍വ്വേ സ്‌റ്റേ ചെയ്ത കോടതി ഉത്തരവിനേത്തുടര്‍ന്ന് സസംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി സര്‍വ്വേ കല്ലുകള്‍ സ്ഥാപിയ്ക്കുന്നതിനെതിരെ രൂക്ഷമായ എതിര്‍പ്പാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ വിവിധയിടങ്ങളില്‍ നിന്നായി സര്‍വ്വേക്കല്ലുകള്‍ പിഴുതെറിയുകയും ചെയ്തിരുന്നു. പദ്ധതിയുടെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യപ്പെടുന്നതിനിടെ സര്‍ക്കാരിന് വലിയ ആശ്വാസമാണ് കോടതി വിധി.

തത്വത്തിൽ അംഗീകാരം നൽകിയെങ്കിലും' പദ്ധതിയുടെ സാമ്പത്തികകാര്യങ്ങളിൽ ആശങ്കയുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍  അവകാശപ്പെടുന്ന കണക്കുകള്‍ വിശ്വസനീയമല്ലെന്നുമുള്ള നിലപാടാണ് കേന്ദ്രം ഹൈക്കോടതിയില്‍ സ്വീകരിച്ചത്. വിവിധ ഘടകങ്ങള്‍ പരിശോധിച്ച് മാത്രമേ അന്തിമാനുമതി നല്‍കാനാകൂ എന്നും കേന്ദ്രം കോടതിയെ അറിയിച്ചിട്ടുണ്ട്.

Also Read- Operation Silence | കാതടപ്പിക്കുന്ന ശബ്ദത്തിൽ ബൈക്കിൽ ചീറിപ്പാഞ്ഞാൽ പിടിവീഴും; ഓപ്പറേഷൻ സൈലൻസ് തുടങ്ങി

സാമൂഹികാഘാത സർവേ നടത്തുന്നതിന് സർക്കാരിന് മുന്നിൽ നിയമപരമായ തടസ്സമൊന്നുമില്ലെന്ന് സർക്കാർ അപ്പീലിൽ വാദം കേൾക്കവേ ഡിവിഷൻ ബഞ്ച് നിരീക്ഷിച്ചിരുന്നു. പരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് സർവേ ആന്‍റ് ബൗണ്ടറി ആക്ട് പ്രകാരം സർവേ നടത്താമെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. എന്നാൽ ഡിപിആറിന് അനുമതി കിട്ടാത്ത പശ്ചാത്തലത്തിൽ ഭൂമി ഏറ്റെടുക്കൽ നടപടികൾ നിർത്തിവയ്ക്കുന്നതാണ് നല്ലതെന്നാണ് റെയിൽവേ സത്യവാങ്മൂലത്തിൽ ഹൈക്കോടതിയെ അറിയിച്ചത്.

സത്യവാങ്മൂലത്തിലെ പ്രധാന പരാമര്‍ശങ്ങള്‍ ഇവയായിരുന്നു: തത്വത്തിലുള്ള അനുമതി ഡിപിആർ ഉള്‍പ്പെടെയുള്ള പ്രാഥമിക നടപടികള്‍ക്കായി മാത്രമാണ്. ഡിപിആര്‍ ഇപ്പോഴും റെയില്‍വേ ബോര്‍ഡിന്‍റെ പരിഗണനയിലാണ്. ഡിപിആറിന് അനുമതി നൽകാത്തതിനാൽ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ നിര്‍ത്തിവെക്കുന്നതാണ് നല്ലത്. സാങ്കേതിക സാധ്യത സംബന്ധിച്ച് ഡിപിആറില്‍ പറയുന്നില്ല. അലൈന്‍മെന്‍റ് പ്ലാന്‍ ഉൾപ്പടെ വിശദമായ സാങ്കേതിക സാധ്യതാപഠനറിപ്പോര്‍ട്ട് നല്‍കാന്‍ കെ-റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ടിക്കറ്റ് വരുമാനം കൊണ്ട് മാത്രം പദ്ധതി സാമ്പത്തികമായി വിജയിക്കില്ലെന്നും റെയില്‍വേയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു.
Published by:Anuraj GR
First published: