• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ദുരിതാശ്വാസ പ്രവര്‍ത്തനം ശരിയായ രീതിയിലെന്ന് റവന്യൂ മന്ത്രി


Updated: August 10, 2018, 11:46 AM IST
ദുരിതാശ്വാസ പ്രവര്‍ത്തനം ശരിയായ രീതിയിലെന്ന് റവന്യൂ മന്ത്രി

Updated: August 10, 2018, 11:46 AM IST
കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി മൂലമുണ്ടായ നാശനഷ്ടങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ശരിയായ രീതിയിലാണ് മുന്നോട്ടു പോകുന്നതെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. ദുരിതാശ്വാസ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ റവന്യൂ മന്ത്രിയുടെ നേതൃത്വത്തില്‍ ആലുവയിൽ ചേർന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഇടുക്കിയിലടക്കം ശക്തമായ മഴ തുടരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ആശങ്കാജനകമായി ഉയരുന്നുണ്ട്. മൂന്നു ഷട്ടറുകൾ തുറന്നിട്ടും ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കാൻ കഴിയുന്നില്ല. നീരൊഴുക്ക് അതിശക്തമാണ്. നാലുലക്ഷത്തിലേറെ വെള്ളമാണ് ഒഴുകിയെത്തുന്നത്. സെക്കന്റിൽ ഒന്നേകാൽ ലക്ഷം ലിറ്റർ വെള്ളമാണ് ഡാമിൽനിന്നും ഒഴുക്കി വിടുന്നത്. ഡാമിന് താഴെ- ചെറുതോണി ടൗണിലേക്ക് വെള്ളം കയറിത്തുടങ്ങി. സ്ഥലത്തുനിന്ന് കൂടുതൽ പേരെ ഒഴിപ്പിച്ചു. വാഹനങ്ങളും നിരോധിച്ചിട്ടുണ്ട്. മലയോര മേഖലയിൽ വിനോദ സഞ്ചാരികൾക്കും നിരോധനം ഏർപ്പെടുത്തി. പെരിയാറിന്റെ തീരത്ത് അതീവ ജാഗ്രത തുടരുകയാണ്- മന്ത്രി വ്യക്തമാക്കി.

അതേസമയം മുന്നൊരുക്കങ്ങൾ നടത്തിയത് കൊണ്ട് വലിയ ദുരന്തങ്ങൾ ഉണ്ടായില്ലെന്നും പുതുതായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങൾ കൈകാര്യം ചെയ്യാൻ സൈന്യത്തിന്റെയടക്കം സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് കൂടുതൽ വെള്ളം തുറന്നു വിടാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബലിതർപ്പണമടക്കമുള്ള കാര്യങ്ങൾ വിശ്വാസത്തിനനുസൃതമായി ജാഗ്രതയോടെ ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ സർക്കാരിനോട് സഹകരിക്കണമെന്നും സമൂഹമാധ്യമങ്ങളിലടക്കം ജാഗ്രതയോടെ ഇടപെടണമെന്നും മന്ത്രി പറഞ്ഞു.
First published: August 10, 2018
കൂടുതൽ കാണുക അടുത്തത് വാര്‍ത്തകള്‍