• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala High Court|'പിതാവെന്ന കടമ നിർവഹിക്കുന്നതിൽ മതത്തിനും ജാതിക്കും പങ്കില്ല': ഹൈക്കോടതി

Kerala High Court|'പിതാവെന്ന കടമ നിർവഹിക്കുന്നതിൽ മതത്തിനും ജാതിക്കും പങ്കില്ല': ഹൈക്കോടതി

പ്രത്യേകമായി നിയമത്തിൽ വ്യവസ്ഥയില്ലെന്ന പേരിൽ രണ്ട് മതത്തിൽപ്പെട്ട ദമ്പതികളുടെ കുട്ടികൾക്ക് പിതാവിൽ നിന്നുള്ള ജീവനാംശം അവകാശപ്പെടാനുള്ള നിയമപരമായ അവകാശം നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

Highc-ourt

Highc-ourt

  • Share this:
    കൊച്ചി: പിതാവ് (Father) എന്ന നിലയിലുള്ള ഒരാളുടെ ഉത്തരവാദിത്തം നിശ്ചയിക്കുന്നതിൽ ജാതി, വിശ്വാസം, മതം എന്നിവയ്ക്ക് പങ്കില്ലെന്ന് കേരള ഹൈക്കോടതി (Kerala High Court). പ്രത്യേകമായി നിയമത്തിൽ വ്യവസ്ഥയില്ലെന്ന പേരിൽ രണ്ട് മതത്തിൽപ്പെട്ട ദമ്പതികളുടെ കുട്ടികൾക്ക് പിതാവിൽ നിന്നുള്ള ജീവനാംശം അവകാശപ്പെടാനുള്ള നിയമപരമായ അവകാശം നിഷേധിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.

    മകൾക്ക് ജീവനാംശം നൽകണമെന്ന നെടുമങ്ങാട് കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് കോഴിക്കോട് സ്വദേശിയായ പിതാവ് നൽകിയ അപ്പീൽ ഭാഗികമായി അനുവദിച്ചാണ് ഹൈക്കോടതി ഉത്തരവ്. വിദ്യാഭ്യാസ, വിവാഹ ചെലവുകൾ തുടങ്ങിയവ അടക്കം ജീവനാംശം ആവശ്യപ്പെട്ട് ഹിന്ദു അഡോപ്ഷൻസ് ആൻഡ് മെയിന്റനൻസ് നിയമപ്രകാരം മാതാപിതാക്കളെ എതിർകക്ഷികളാക്കി മകൾ കുടുംബക്കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്നു മകൾക്ക് ജീവനാംശമായി 16.70 ലക്ഷം രൂപ നൽകാൻ ഉത്തരവായി. ഇതു ചോദ്യം ചെയ്താണ് അപ്പീൽ നൽകിയത്.

    പിതാവ് ഹിന്ദുവും മാതാവ് മുസ്‌ലിമും ആണ്. 1990ലായിരുന്നു ദമ്പതികൾക്കു മകൾ ജനിച്ചത്. മൂന്ന് വയസ്സായപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. 1997ൽ മാതാവ് വിവാഹിതയായി. തുടർന്നു കുട്ടിയെ വളർത്തിയത് മാതാവിന്റെ മാതാപിതാക്കളായിരുന്നു.

    കോവിഡ് വ്യാപനം; നാലു ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

    സംസ്ഥാനത്ത് കോവിഡ്(Covid 19) വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നാലു ജില്ലകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണവും ടിപിആറും ഉയര്‍ന്നതോടെയാണ് ജില്ലാ ഭരണകൂടങ്ങള്‍ നാലു ജില്ലകളില്‍ നിയന്ത്രണം കടുപ്പിച്ചത്.

    കോട്ടയം, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത്. സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍, മതപരമായ ചടങ്ങുകള്‍ എന്നിവയ്ക്കും പങ്കെടുക്കാവുന്ന ആളുകളുടെ പരമാവധി എണ്ണം 50 ആയി നിജപ്പെടുത്തി.

    ഉത്സവങ്ങള്‍, പെരുന്നാളുകള്‍ മുതലായ ആഘോഷങ്ങള്‍ കോവിഡ്-19 പ്രോട്ടോകോള്‍ പാലിച്ച്, പൊതുജന പങ്കാളിത്തം ഇല്ലാതെ ആചാരപരമായ ചടങ്ങ് മാത്രമായി പരിമിതപ്പെടുത്തി. പൊതുമേഖല, സ്വയംഭരണ സ്ഥാപനങ്ങളും നടത്തുന്ന യോഗങ്ങളും പരിപാടികളും ചടങ്ങുകളും ഓണ്‍ലൈനാക്കണം.

    ഹോട്ടലുകളില്‍ 50 ശതമാനം ഇരിപ്പിടങ്ങളേ അനുവദിക്കൂ. ബസ്സുകളില്‍ നിന്നുകൊണ്ടുള്ള യാത്ര അനുവദിക്കില്ല. ടി.പി.ആര്‍ 48 ശതമാനമായ തിരുവനന്തപുരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ പ്രത്യേക അവലോകന യോഗം തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ എല്ലാ പരിപാടികളും നിലവിലെ സാഹചര്യത്തില്‍ മാറ്റിയിട്ടുണ്ട്.
    Published by:Rajesh V
    First published: