തിരുവന്തപുരം: സംസ്ഥാനത്ത് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മതം മാനദണ്ഡമല്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്. വിവാഹ രജിസ്ട്രേഷനുള്ള മെമ്മോറാണ്ടത്തിനൊപ്പം വിവാഹം കഴിക്കുന്നവരുടെ ജനനതീയതി തെളിയിക്കുന്ന അംഗീകൃത രേഖളും വിവാഹം നടന്നെന്ന് തെളിയിക്കുന്ന രേഖയും മതിയെന്ന് പറഞ്ഞ മന്ത്രി വിവാഹിതരുടെ മതം തെളിയിക്കുന്ന രേഖയോ, മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ വിവാഹ രജിസ്ട്രേഷന് ആവശ്യമില്ലായെന്നും കൂട്ടിച്ചേര്‍ത്തു.
വിവാഹ രജിസ്ട്രേഷന് വേണ്ടി നല്കുന്ന ഫോറം ഒന്നില്‍ കക്ഷികളുടെ മതമോ, വിവാഹം നടന്ന രീതിയോ വെളിപ്പെടുത്തേണ്ട ആവശ്യമില്ല. നിലവില്‍ ജനനതീയതി കാണിക്കാനായി നല്കുന്ന രേഖകളില്‍ നിന്ന് രജിസ്ട്രാര്‍മാര്‍ മതം സംബന്ധിച്ച വിവരങ്ങളെടുക്കുന്ന പതിവുണ്ട്. അതേ ലഭ്യമല്ലെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കുകയും ചെയ്യും. ഇത്തരം സമീപനങ്ങള്‍ക്ക് അറുതി വരുത്താനാണ് സര്‍ക്കുലര്‍ ഇറക്കിയതെന്ന് മന്ത്രി പറഞ്ഞു.
2008ലെ വിവാഹ രജിസ്ട്രേഷന് ചട്ടങ്ങള്‍ പ്രകാരം എല്ലാ വിവാഹങ്ങളും കക്ഷികളുടെ മതഭേതമന്യേ നിഷ്കര്ഷിച്ചിരുന്നെങ്കിലും 2015ല്‍ ചട്ടത്തില്‍ ഭേദഗതി വരുത്തിയതിന് ശേഷമാണ് പരാതികള്‍ ഉയര്‍ന്ന് വന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
'അട്ടപ്പാടി ശിശുമരണത്തില്‍ ഒന്നാം പ്രതി സംസ്ഥാന സര്‍ക്കാര്‍'; കെ സുരേന്ദ്രന്‍തിരുവനന്തപുരം: അട്ടപ്പാടി ശിശുമരണത്തില്‍(Infant Death) ഒന്നാം പ്രതി സംസ്ഥാന സര്ക്കരാണെന്ന് ബിജെപി(BJP) സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്(K Surendran). ശിശുമരണങ്ങള്‍ സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്നും ആദിവാസി വിഭാഗത്തിനോടുള്ള അവഗണനയാണ് വ്യക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആദിവാസി വിഭാഗങ്ങളുടെ ക്ഷേമത്തിനായുള്ള കേന്ദ്രഫണ്ട് വിനിയോഗിക്കാതെ സംസ്ഥാന വഴിമാറ്റി ചിലവഴിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പോഷകാഹാരക്കുറവും ചികിത്സാസംവിധാനങ്ങളുടെ അഭാവവുമാണ് കുഞ്ഞുങ്ങളുടെ മരണത്തിന് കാരണമെന്നത് കേരളത്തിന് അപമാനകരമാണെന്ന് സുരേന്ദ്രന് പറഞ്ഞു. അമ്മമാര്‍ക്ക് പോഷകാഹാര കുറവുണ്ടെങ്കില്‍ സര്‍ക്കാര്‍ ദയനീയ പരാജയമാണെന്ന് പറയേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
ബിജെപി മുന്‍പ് ശിശുമരണങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അവഗണിച്ചെന്നും സര്‍്ക്കാരിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായതെന്നും സുരേന്ദ്രന് പറഞ്ഞു. മരണപ്പെട്ട കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കാന് സര്‍ക്കാര്‍ തയ്യാറാവണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
Also Read-'പൊലീസ് മനഃപൂര്‍വം പ്രതിയാക്കി; ക്രൂരമായി മര്‍ദിച്ച് കുറ്റം സമ്മതിപ്പിച്ചു'; 21 ദിവസത്തിന് ശേഷം ദീപുവിന് ജാമ്യംഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.