തൃശൂര്‍ : മാന്ദാമംഗലം മഹാവിഷ്ണു ക്ഷേത്രകത്തിലെ കതിര്മണ്ഡപത്തിലെത്തില് കഴിഞ്ഞ ദിവസം ഒരു വിവാഹം നടന്നു. വെറും വിവാഹമല്ല.. മതസൗഹാര്‍ദത്തിന്റെ നന്മ വിളിച്ചോതുന്ന ഒരു കല്യാണം. പീച്ചി ചെന്നായ് പാറയിലെ ദിവ്യ ഹൃദയാശ്രമത്തില്‍ കഴിഞ്ഞിരുന്ന ഹരിതയും മാള അഷ്ടമിച്ചിറ അമ്പഴക്കാട് ശിവദാസും തമ്മിലുള്ള വിവാഹത്തിന് മുഖ്യകാര്‍മികത്വം വഹിച്ചത് ദിവ്യ ഹൃദയാശ്രമത്തിന്റെ ഡയറക്ടറായ ഫാ.ജോര്‍ജ് കണ്ണംപ്ലാക്കലായിരുന്നു.
ഹൈന്ദവാചാരപ്രകാരം നടന്ന ചടങ്ങില്‍ അച്ഛന്റെ സ്ഥാനത്ത് നിന്ന് ജോര്ജച്ഛന് ഹരിതയെ ശിവദാസിന് കൈപിടിച്ച് നല്കി. രണ്ട് വയസ് മുതല്‍ അമ്മയോടൊപ്പം ദിവ്യ ഹൃദയാശ്രമത്തിലെത്തിയ ഹരിത പഠന സൗകര്യത്തിന് വേണ്ടിയാണ് മാളയിലെ സെന്റ തോമസ് യുപി സ്കൂളിലെത്തിയത്. 5-ാം ക്ലാസ് മുതൽ 7 ക്ലാസ് വരെ ഹരിത പഠിച്ച അതേ ക്ലാസിലെ വിദ്യാർഥിയായിരുന്നു ശിവദാസ്. പിന്നീട് ഇരുവരും സ്കൂളുകൾ മാറി. ജീവിതത്തിൽ ഇതിനിടെ ഒരിക്കൽ പോലും കണ്ടു മുട്ടിയില്ല. കഴിഞ്ഞമാസം ഇവിടെ ഒരുമിച്ചു പഠിച്ചവരുടെ സമൂഹമാധ്യമ ഗ്രൂപ്പിൽ ഇരുവരും വീണ്ടും കണ്ടുമുട്ടി.
സൗഹൃദം വളർൃപ്പോൾ ഹരിതയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ശിവദാസ് മാതാപിതാക്കൾ മുഖേന ദിവ്യ ഹൃദയ ആശ്രമത്തിന്റെ ഡയറക്ടറും ഹരിതയുടെ വളർത്തച്ഛനുമായ ജോർജ് കണ്ണംപ്ലാക്കലിനെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ 17ന് പുടവ കൊടുക്കുന്നതിനു ആശ്രമത്തിൽ എത്തിയപ്പോഴാണു വർഷങ്ങൾക്ക് ശേഷം ഇരുവരും പരസ്പരം കാണുന്നത് തന്നെ. മാന്ദാമംഗലം മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന വിവാഹത്തിൽ അച്ഛന്റെ സ്ഥാനത്ത് നിന്ന് ചടങ്ങുകളെല്ലാം നടത്തിയത് ഫാ. ജോർജ് കണ്ണംപ്ലാക്കൽ തന്നെ ആയിരുന്നു.
ദുബായിൽ അക്കൗണ്ടന്റ് ആണ് ശിവദാസ്. അഹമ്മദാബാദിൽ നഴ്സായി ജോലി ചെയ്യുകയാണ് ഹരിത. ഉടൻ തന്നെ ഇരുവരും ദുബായിലേക്ക് പോകും. എം സിബിഎസ് സന്യാസി സമൂഹത്തിലെ അംഗമായ ഫാ. ജോർജ് കണ്ണംപ്ലാക്കൽ ഹിന്ദുമതാചാരപ്രകാരം ചെമ്പൂത്ര, തൃക്കൂർ, മാന്ദാമംഗലം എന്നിവിടങ്ങളിൽ നടന്ന വിവാഹങ്ങളിൽ വധുവിന്റെ പിതാവിന്റെ സ്ഥാനത്തു നിന്ന് എല്ലാ ഉത്തരവാദിത്തങ്ങളും നിർവഹിച്ചിരുന്നു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.