• HOME
  • »
  • NEWS
  • »
  • kerala
  • »
  • സുരേന്ദ്രനെ സന്നിധാനത്തേക്ക് വിട്ടാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് റിമാൻഡ് റിപ്പോർട്ട്

സുരേന്ദ്രനെ സന്നിധാനത്തേക്ക് വിട്ടാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് റിമാൻഡ് റിപ്പോർട്ട്

കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രൻ

  • Share this:
    കൊട്ടാരക്കര: റിമാൻഡ് റിപ്പോർട്ടിൽ ബി ജെ പി നേതാവ് കെ സുരേന്ദ്രനെതിരെ പരാമർശങ്ങൾ. സുരേന്ദ്രൻ മുൻപും ക്രമസമാധാന പ്രശ്നം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടിലെ ഒരു പരാമർശം. കെ സുരേന്ദ്രനെ സന്നിധാനത്തേക്ക് വിട്ടാൽ ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടായേക്കും. യഥാർത്ഥ ഭക്തരുടെ സുഗമമായ ദർശനത്തിന് തടസമുണ്ടാക്കും എന്ന് റിമാൻഡ് റിപ്പോർട്ടിൽ വിമർശനം. സുരേന്ദ്രന് ഒപ്പം രാജൻ, സന്തോഷ് എന്നിവരെയും റിമാൻഡ് ചെയ്തു.

    അതേസമയം, സുരേന്ദ്രനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ബി ജെ പി ഇന്ന് പ്രതിഷേധ ദിനം ആചരിക്കുകയാണ്. ദേശീയ പാതയിൽ മാധ്യമങ്ങളെ തടയുമെന്നും ബി ജെ പി അറിയിച്ചു. ഇതിനിടെ, കൊട്ടാരക്കരയിൽ ബിജെപി പ്രവർത്തകർ ദേശീയപാത ഉപരോധിക്കുന്നു

    തനിക്കു നേരെ നടന്നത് പ്രതികാര നടപടിയെന്ന് കെ സുരേന്ദ്രൻ

    കൊല്ലം- തിരുമംഗലം ദേശീയപാതയും, കോട്ടയം തിരുവനന്തപുരം എംസി റോഡുമാണ് ഉപരോധിക്കുന്നത്.

    സംസ്ഥാനത്ത് ഇന്ന് ബിജെപി പ്രതിഷേധദിനം; ദേശീയപാത ഉപരോധിക്കും

    വിലക്ക് ലംഘിച്ച് സന്നിധാനത്തേക്ക് പോകാൻ ശ്രമിച്ചതിനാണ് കെ സുരേന്ദ്രനെ ഉൾപ്പെടെയുള്ളവരെ ശനിയാഴ്ച രാത്രിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് രാവിലെ സുരേന്ദ്രനെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയിരുന്നു. തുടർന്ന് 14 ദിവസത്തേക്ക് സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരെ റിമാൻഡ് ചെയ്തു. റിമാൻഡ് ചെയ്ത ഇവരെ കൊട്ടാരക്കര സബ് ജയിലിൽ എത്തിച്ചു.

    First published: