ആലപ്പുഴ: SDPI സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ കൊലപാതകത്തിൽ പൊലീസ് റിമാൻഡ് റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്ത്. രണ്ട് മാസം മുമ്പ് കൊലപാതകം ആസൂത്രണം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ചേർത്തല പട്ടണക്കാട് കൊല്ലപ്പെട്ട Rss പ്രവർത്തകൻ നന്ദുവിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ഷാനെ കൊന്നതെന്നാണ് റിപ്പോർട്ടിലുള്ളത്.
ചേർത്തലയിൽ വെച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തത്. രണ്ടു മാസം മുൻപ് കൊലപാതകം ആസൂത്രണം ചെയ്യാനായി രഹസ്യ യോഗം ചേർന്നു. ഡിസംബർ 15നും യോഗം ചേർന്നു. കൊലപാതകത്തിനായി ഏഴ് പേരെ നിയോഗിച്ചുവെന്നും ചില നേതാക്കൾക്ക് ഇക്കാര്യം അറിയാമെന്നുമാണ് റിപ്പോർട്ടിലുള്ളത്.
ഷാനിനെ കൊലപ്പെടുത്തിയ ശേഷം രണ്ട് സംഘങ്ങളായി കൊലയാളികൾ രക്ഷപ്പെട്ടു. രക്ഷപെടാൻ നേതാക്കളുടെ സഹായവും കിട്ടി. കൊലയാളി സംഘാംഗങ്ങൾ അടക്കം ആകെ 16 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.
Also Read-Political Murder | SDPI നേതാവ് ഷാനിന്റെ കൊലപാതകം : പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങൾ കണ്ടെടുത്ത് പോലീസ്
കഴിഞ്ഞ ദിവസം പ്രതികൾ കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. അഞ്ച് വാളുകളാണ് അന്വേഷണ സംഘം ആലപ്പുഴ പുല്ലൻകുളത്ത് നിന്ന് കണ്ടെടുത്തത്.
ഡിസംബർ 11ന് രാത്രിയും 12 ന്പു ലർച്ചെയുമായിരുന്നു കേരളത്തെ ഞെട്ടിച്ച ആലപ്പുഴയിലെ ഇരട്ടക്കൊലപാതകം നടന്നത്. ശനിയഴ്ച രാത്രി എസ്ഡിപിഐ നേതാവും ഞായറാഴ്ച പുലര്‍ച്ചെ ബിജെപി നേതാവുമാണ് കൊല്ലപ്പെട്ടത്. ഷാനെയാണ് ശനിയാഴ്ച കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
കെഎസ് ഷാനിന്റെ കൊലപാതകത്തിന് തൊട്ടുപിന്നാലെയാണ് ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകവും നടന്നത്. ഞായറാഴ്ച പുലര്‍ച്ചെ ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മുഴുവന്‍ പ്രതികളേയും നേരത്തേ പിടികൂടിയിരുന്നു. അഞ്ചു പേരാണ് ഒടുവില്‍ പിടിയിലായത്. മണ്ണഞ്ചേരി സ്വദേശി അതുല്‍, അമ്പലപ്പുഴ സ്വദേശികളായ ജിഷ്ണു, വിഷ്ണു, അഭിമന്യു, സാനന്ത് എന്നിവരെയാണ് പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Political murder, Sdpi