തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ അക്രമത്തില്‍ പ്രതികള്‍ അഖിലിനെ കുത്തിയത് കൊല്ലുക എന്ന ലക്ഷ്യത്തോടെയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസിലെ മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും പൊലീസിനോട് കുറ്റം സമ്മതിച്ചു. പ്രതികൾക്ക് ജാമ്യം നൽകരുതെന്നും ജാമ്യം ലഭിച്ചാൽ പ്രതികൾ കോളജിലെത്തി കലാപം അഴിച്ചു വിടുമെന്നും പൊലീസ് ചൂണ്ടിക്കാട്ടി. അഖിലിനെ ആക്രമിക്കുന്നതിനിടെ കൈയ്ക്ക് പരിക്കേറ്റതിനാല്‍ കിടത്തിച്ചികിത്സ വേണമെന്ന പ്രധാന പ്രതി ശിവരഞ്ജത്തിന്‍റെ ആവശ്യം കോടതി തള്ളി. അഭിഭാഷകരുമായി സംസാരിക്കാൻ അനുവദിക്കണമെന്ന പ്രതികളുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. എസ്എഫ്ഐ യൂണിറ്റിനെ ധിക്കരിച്ചതിലുള്ള വൈരാഗ്യമാണ് അക്രമത്തിൽ കലാശിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പ്രതികളെ ഈ മാസം 29 വരെ കോടതി റിമാൻഡ് ചെയ്തു.
പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിച്ചു. അഖിലാണ് പ്രകോപനമുണ്ടാക്കിയതെന്നാണ് ഇവരുടെ വാദം. പെട്ടെന്നുണ്ടായ പ്രകോപനത്തിൽ കുത്തുകയായിരുന്നു. നസീം പിടിച്ചുനിർത്തുകയും ശിവ രഞ്ജിത്ത് കുത്തുകയും ചെയ്തുവെന്ന എഫ് ഐ ആർ ഇരുവരും നിഷേധിച്ചില്ല. യൂണിവേഴ്സിറ്റിയിലെ ഉത്തരക്കടലാസുകള്‍ എടുത്തെന്നും പ്രതി ശിവരഞ്ജിത്ത് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. കോപ്പിയടിക്കാന്‍ ബോധപൂര്‍വ്വം ഉത്തരക്കടലാസുകള്‍ സംഘടിപ്പിച്ചതല്ലെന്ന മൊഴി പൊലീസ് പൂർണമായും മുഖവിലക്കെടുത്തിട്ടില്ല. പ്രതികള്‍ക്കായി നാളെ കസ്റ്റഡി അപേക്ഷ നല്‍കുമെന്ന് പൊലീസ് വ്യക്തമാക്കി. ഒളിവിലായിരുന്ന ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി എ.എൻ.നസീമും കേശവദാസപുരത്ത് വെച്ചാണ് കന്റോൺമെന്റ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.
ഒന്നു മുതൽ അഞ്ചുവരയെുള്ള പ്രതികള്‍ ശരത്തിനെ തടഞ്ഞു നിർത്തുകയും ഒന്നാം പ്രതിയായ ശിവരഞ്ജിത്ത് കത്തിയെടുത്ത് നെഞ്ചിൽ കുത്തുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. ആക്രമണത്തിന്റെ മൂന്നാം ദിവസമാണ് മുഖ്യപ്രതികളായ ശിവരഞ്ജിത്തും നസീമും അറസ്റ്റിലാകുന്നത്. പുലർച്ചെ മൂന്നിന് കല്ലറയിലെ സുഹൃത്തിന്‍റെ വീട്ടിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് കേശവദാസപുരത്ത് നിന്ന് ഇവരെ പിടികൂടിയതെന്ന് പൊലീസ് പറയുന്നു. അതിനിടെ പ്രതികളായ ആറ് പേരെയും യൂണിവേഴ്‍സിറ്റി കോളേജിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.