നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പാലാരിവട്ടം പാലം അഴിമതി: പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയതായി റിമാൻഡ് റിപ്പോർട്ട്

  പാലാരിവട്ടം പാലം അഴിമതി: പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയതായി റിമാൻഡ് റിപ്പോർട്ട്

  Remand report says accused in Palarivattom flyover scam made criminal conspiracy | കരാറുകാരന് വൻ ലാഭമുണ്ടാക്കാൻ വഴിവിട്ട് സഹായം ചെയ്തു

  പാലാരിവട്ടം പാലം

  പാലാരിവട്ടം പാലം

  • Share this:
   കൊച്ചി: പാലാരിവട്ടം പാലം നിർമ്മാണത്തിൽ ടി.ഒ.സൂരജ് അടക്കമുള്ള പ്രതികൾ ക്രിമിനൽ ഗൂഢാലോചന നടത്തിയതായി വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. കരാറുകാരന് വൻ ലാഭമുണ്ടാക്കാൻ വഴിവിട്ട് സഹായം ചെയ്തു. റിമാന്റ് റിപ്പോർട്ടിന്റെ പകർപ്പ് ന്യൂസ് 18ന് ലഭിച്ചു.

   പാലാരിവട്ടം പാലം നിർമ്മാണത്തിന്റെ ക്വട്ടേഷൻ ക്ഷണിച്ചതു മുതൽ നിർമ്മാണം വരെ സകലതിലും അഴിമതി വ്യക്തമാണെന്ന് റിമാന്റ് റിപ്പോർട്ടിൽ പറയുന്നു. ഓരോ പ്രതികളും ചെയ്ത ക്രമക്കേടുകൾ പേരെടുത്ത് സൂചിപ്പിച്ചിട്ടുണ്ട്. കരാർ വ്യവസ്ഥകൾ ലംഘിച്ചുകൊണ്ട് നിർമ്മാണം ആരംഭിക്കാനായി കരാർ ഏറ്റെടുത്ത ആർ.ഡി.എസ്. ന് 8,25,59,768 രൂപ നൽകി. ഇക്കാര്യത്തിൽ ടി.ഒ.സൂരജ്, റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള അസി.ജനറൽ മാനേജർ എം.ടി.തങ്കച്ചൻ, കിറ്റ്കോ ജനറൽ മാനേജർ ബെന്നി പോൾ എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തി. വേണ്ടത്ര രേഖകൾ സമർപ്പിക്കാതിരുന്നിട്ടും ആർ.ഡി.എസ്.ന് മൂവരും ചേർന്ന് കരാർ നൽകി.

   മുൻകൂട്ടി നൽകിയ പണത്തിന് ഏഴു ശതമാനം എന്ന കുറഞ്ഞ പലിശ നിരക്ക് നിശ്ചയിച്ചത് ടി.ഒ.സൂരജാണ്. ഇങ്ങനെ പണം നൽകുമ്പോൾ 30 ശതമാനം ബിൽ തുക റോഡ് ഫണ്ട് ബോർഡിൽ പിടിച്ചു വയ്ക്കണം എന്നാണ് വ്യവസ്ഥ. എന്നാൽ ഇത് 10 ശതമാനം മതിയെന്ന് സൂരജ് ഫയലിൽ കുറിച്ചു. റോഡ് ഫണ്ട് ബോഡിൽ നിന്ന് നേരിട്ട് കരാറുകാരന് പണം നൽകാനുള്ള സൗകര്യവും സൂരജ് ചെയ്തു നൽകി.

   ആർ.ഡി.എസ്. പാലം നിർമ്മാണത്തിനായി 47,68,38,214 രൂപയുടെ ക്വട്ടേഷനാണ് നൽകിയത്. ഇത് മറ്റുള്ളവരേക്കാൾ ഉയർന്ന തുകയായിട്ടും ക്വട്ടേഷൻ നിരസിക്കാതെ കിറ്റ്കോയുടെ പരിഗണനയ്ക്ക് അയച്ചത് എം.ടി.തങ്കച്ചനാണ്. കിറ്റ്കോ പാലം നിർമ്മാണത്തിന്റെ മേൽനോട്ടത്തിൽ ഗുരുതരമായ വീഴ്ച വരുത്തി. പാലത്തിൽ നിന്ന് ശേഖരിച്ച കോൺക്രീറ്റ് സാമ്പിളിന് പരിശോധനയിൽ വേണ്ടത്ര ഗുണ നിലവാരമില്ലെന്ന് തെളിഞ്ഞതായും വിജിലൻസ് ചൂണ്ടിക്കാട്ടുന്നു.

   First published:
   )}