• HOME
  • »
  • NEWS
  • »
  • kerala
  • »
  • പൂജപ്പുര ജയിലിൽ റിമാൻഡ് പ്രതി തൂങ്ങിമരിച്ച നിലയിൽ

പൂജപ്പുര ജയിലിൽ റിമാൻഡ് പ്രതി തൂങ്ങിമരിച്ച നിലയിൽ

മോഷണക്കേസിലെ പ്രതിയെ ആണ് സെല്ലിലെ ഗ്രില്‍ വാതിലിന് മുകളില്‍ കഴുത്തില്‍ കുരുക്കിട്ട നിലയില്‍ കണ്ടെത്തിയത്

  • Share this:

    തിരുവനന്തപുരം: പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡിലായിരുന്ന പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പോത്തന്‍കോട് സ്വദേശി ബിജു(47) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം.

    രാവിലെ 5.45ന് വാര്‍ഡന്‍ പരിശോധനയ്‌ക്കെത്തിയപ്പോഴാണ് സെല്ലിലെ ഗ്രില്‍ വാതിലിന് മുകളില്‍ കഴുത്തില്‍ കുരുക്കിട്ട നിലയില്‍ ഇയാളെ കണ്ടെത്തിയത്.

    ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മോഷണക്കേസില്‍ ആറ്റിങ്ങല്‍ പൊലീസാണ് ബിജുവിനെ അറസ്റ്റ് ചെയ്തത്. ആറ്റിങ്ങല്‍ സബ് ജയിലില്‍ റിമാന്‍ഡിലായിരിക്കേ പകര്‍ച്ചവ്യാധി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബിജുവിനെ കഴിഞ്ഞ നവംബര്‍ 24 ന് പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ 12ാം ബ്ലോക്കിലെ ഐസാലേഷന്‍ സെല്ലിലേക്കു മാറ്റിയിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

    Also Read- കീഴുദ്യോഗസ്ഥനെക്കൊണ്ട് ചെരുപ്പ് എടുപ്പിച്ച മന്ത്രി റോജ വിവാദത്തില്‍

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    Published by:Rajesh V
    First published: