എത്രമാത്രം നീതി പുലര്‍ത്താന്‍ കഴിയുമെന്നും നിശ്ചയമില്ല.അവനില്‍ ആ രാത്രി പ്രണയം കത്തി നിന്നു.യൂണിവേഴ്സിറ്റി കോളജിലെ സെന്റിനറി ഹാളിനു സമീപമുള്ള ഒരു ക്ലാസ് മുറിയിലായിരുന്നു ഞങ്ങളെല്ലാവരും. ഗാനമേള മത്സരത്തിനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.പുതിയ പാട്ട് ചിട്ടപ്പെടുത്താനാണ് ഞങ്ങളൊരുമിച്ചത്.രാത്രി തുടങ്ങിയിരുന്നു.ക്ലാസ് മുറിയില്‍ ഒരു മെഴുതിരി വെട്ടം മാത്രം. ബാലു ശ്രുതിമധുരമായി എന്നെഞ്ചിലേ എന്ന് പാട്ടിനുള്ള നോട്ട് മൂളുകയാണ്. വിനോദ് അതിനെ ഗിറ്റാറില്‍ ആവാഹിക്കാന്‍ ശ്രമിക്കുന്നുണ്ട്.ഇഷാന് ദേവും അനൂപും ബാലുവിനൊത്ത് പാടുന്നുണ്ട്. ബിജു മുരളീധരനെന്ന എസ്എഫ്ഐ നേതാവ് എന്റെ അടുത്ത് കിടക്കുന്നുണ്ട്. ആ കൂട്ടുകെട്ടില്‍ പലര്‍ക്കും പ്രണയവും വിരഹവുമൊക്കെയുണ്ട്. ആ വികാരം ഉള്‍ക്കൊണ്ടാണ് ബാലു സംഗീതം അവതരിപ്പിക്കുകയാണ്.അതിനൊത്ത് വരികള്‍ വരണം.അല്ലെങ്കില്‍ എന്നെ എല്ലാവരും കൂടി തല്ലിക്കൊല്ലും അതാണ് അവസ്ഥ. ആ രാത്രിയുടെ ഭാവവും ബാലുവിന്റെ ഹൃദയത്തിലെ സംഗീതവും ചാലിച്ചെഴുതിയതാണ് എന്‍ നെഞ്ചിലെ എന്ന ഗാനം. സോഷ്യല്‍ മീഡിയകളോ ഫേസ്ബുക്കോ യൂ ട്യൂബോ എന്തിന് വിഷ്വല്‍ മീഡിയ പോലും ഇത്ര ശക്തമല്ലാതിരുന്ന കാലത്ത് കേരളം ഏറ്റെടുത്ത ഗാനമായിരുന്നു എന്‍ നെഞ്ചിലെ കനല് പൂക്കളില്‍.. പ്രണയത്തിന്റെയും വിരഹത്തിന്റെയും കൂട്ടുകാരനായിരുന്നു എന്നും ബാലു.. അവന് എല്ലാത്തിനോടും ഇഷ്ടവും പ്രണയവുമായിരുന്നു. ആരെയും സ്നേഹിക്കാതിരിക്കാന്‍ അവന് കഴിയുമായിരുന്നില്ല.അവന്റെ പുഞ്ചിരിയും സംഭാഷണവും ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവര്ക്കോ കേട്ടിട്ടുള്ളവര്ക്കോ ഇത് മറ്റാരും പറഞ്ഞുകൊടുക്കേണ്ടതുമില്ല..
#ജോയ് തമലം
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.