പാർട്ടിക്കാർക്ക് വിഷമമുണ്ടാകാം; പ്രസിഡണ്ടിന്റെ വാക്കാണ് വലുത്; കാറു വേണ്ടന്ന് രമ്യ ഹരിദാസ്

വിഷയത്തിൽ കെപിസിസി പ്രസിഡന്റിന്റെ വാക്കുകൾ ഏറെ അനുസരണയോടെ ഹൃദയത്തിൽ ചേർക്കുന്നു

news18
Updated: July 22, 2019, 7:14 AM IST
പാർട്ടിക്കാർക്ക് വിഷമമുണ്ടാകാം; പ്രസിഡണ്ടിന്റെ വാക്കാണ് വലുത്; കാറു വേണ്ടന്ന് രമ്യ ഹരിദാസ്
remya haridas
  • News18
  • Last Updated: July 22, 2019, 7:14 AM IST
  • Share this:
ആലത്തൂർ: പണപ്പിരിവെടുത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ കാർ വാങ്ങി നൽകുന്നതുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങൾ അവസാനിപ്പിച്ച് ആലത്തൂർ എംപി രമ്യ ഹരിദാസ്. വിഷയത്തിൽ കെപിസിസി പ്രസിഡന്റിന്റെ വാക്കുകൾ ഏറെ അനുസരണയോടെ ഹൃദയത്തിൽ ചേർക്കുന്നു എന്നാണ് രമ്യ ഫേസ്ബുക്കില്‍ കുറിച്ചത്. വായ്പയെടുക്കാൻ സൗകര്യം ഉള്ളപ്പോൾ പണപ്പിരിവ് നടത്തി കാർ വാങ്ങുന്നതിനെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രൻ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രമ്യയുടെ പ്രതികരണം.

Also Read-കാറിന് പിരിവ്; ആലത്തൂര്‍ എംപി എന്തുകൊണ്ട് ലോണെടുത്തില്ല?

തന്നെ ഒരുപാട് സ്നേഹിക്കുന്ന സഹോദരങ്ങൾക്ക് ഈ തീരുമാനം ഇഷ്ട്ടപ്പെട്ടെന്ന് വരില്ലെന്നും രമ്യ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിട്ടുണ്ട്. 'ജീവിതത്തിൽ ഒരുപാട് പ്രായാസങ്ങളിലൂടെ കടന്നുപോയ എനിക്കൽപ്പമെങ്കിലും ആശ്വാസവും സ്നേഹവും ലഭിച്ചത് ഈ പൊതുജീവിതത്തിന്റെ ഇടങ്ങളിൽ ആണ്. അവിടെ എന്റെ പൊതു ജീവിതം സുതാര്യമായിരിക്കണമെന്നുള്ളത് എന്റെ വ്രതവും ശപഥവുമാണ്' എന്ന് വ്യക്തമാക്കിയാണ് മദർ തെരേസയുടെ ചിത്രത്തോടൊപ്പമുള്ള പോസ്റ്റ് അവസാനിക്കുന്നത്.

രമ്യ ഹരിദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

“എന്നെ ഞാനാക്കിയ എന്റെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഒരഭിപ്രായം പറഞ്ഞാൽ അതാണ് എന്റെ അവസാനശ്വാസം.ഞാൻ കെ.പി.സി.സി. പ്രസിഡന്റിന്റെ വാക്കുകൾ ഏറെ അനുസരണയോടെ ഹൃദയത്തോട്‌ ചേർക്കുന്നു. എന്നെ ഒരുപാട് സ്നേഹിക്കുന്ന എന്റെ സഹോദരങ്ങൾക്ക് ഒരുപക്ഷേ, എന്റെ തീരുമാനം ഇഷ്ടപ്പെട്ടെന്ന് വരില്ല. നമ്മുടെ കൂടപ്പിറപ്പുകളിൽ ഒരാൾ സംസ്ഥാനത്തെ യുവതയ്ക്കുവേണ്ടി ജീവൻ പണയം വെച്ച് സമരം ചെയ്യുമ്പോൾ നമ്മുടെ കണ്ണും കാതും എല്ലാം ആ പോരാട്ടത്തിന് മധ്യേയായിരിക്കണം. ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങളിലൂടെ കടന്നുപോയ എനിക്ക്‌ അൽപ്പമെങ്കിലും ആശ്വാസവും സ്നേഹവും ലഭിച്ചത് ഈ പൊതുജീവിതത്തിന്റെ ഇടങ്ങളിലാണ്. അവിടെ എന്റെ പൊതുജീവിതം സുതാര്യമായിരിക്കണമെന്നുള്ളത് എന്റെ വ്രതവും ശപഥവുമാണ്”.

First published: July 22, 2019, 7:14 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading