തൃശൂർ: വനിതാ കമ്മീഷന് രാഷ്ട്രീയം കളിക്കുന്നതായി ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസ്. എല്‍.ഡി.എഫ് കണ്‍വീനര്‍ മോശം പരാമര്‍ശം നടത്തിയ സംഭവത്തില്‍ ഫോണില്‍ വിളിച്ച് കാര്യമന്വേഷിക്കാന്‍ പോലും കമ്മിഷന് തയ്യാറായില്ല. എന്നാല്‍ കെ. സുധാകരനെതിരായ ആരോപണത്തില്‍ ഉടന്‍ നടപടി തുടങ്ങി. സാധാരണക്കാരിക്ക് ലഭിക്കേണ്ട പരിഗണന പോലും ലഭിച്ചില്ലെന്നും എവിടെനിന്നും സഹായം ലഭ്യമായില്ലെന്നും രമ്യ തൃശൂരില്‍ പറഞ്ഞു.
സ്ത്രീത്വത്തെ പരസ്യമായി അപമാനിക്കുന്ന വിധം വീഡിയോ പ്രചരിപ്പിപ്പിച്ചതിന് കോണ്‍ഗ്രസ് നേതാവും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ കെ സുധാകരനെതിരെ വനിതാ കമ്മീഷന് സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന് അധ്യക്ഷ എം സി ജോസഫൈനിന്റെ നിര്‍ദ്ദേശപ്രകാരമാണ് നടപടി. എന്നാൽ എൽഡിഎഫ് കൺവീനർ തന്നെ അധിക്ഷേപിച്ച് സംസാരിച്ച സംഭവമുണ്ടായി ദിവസങ്ങൾ കഴിഞ്ഞിട്ടും നടപടിയെടുക്കാത്തതിലാണ് രമ്യാ ഹരിദാസ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
അധിക്ഷേപ പരാമർശ പരാതിയിൽ കേസെടുത്തില്ല: ഹർജിയുമായി രമ്യ ഹരിദാസ് കോടതിയിലേക്ക്
പൊന്നാനി മണ്ഡലം കൺവെൻഷനിലാണ് എ. വിജയരാഘവൻ രമ്യാ ഹരിദാസിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയത്. സംഭവത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനും അധികൃതർക്കും പരാതി നൽകിയെങ്കിലും ഇതുവരെ നടപടിയൊന്നും ഉണ്ടായില്ല. രമ്യാ ഹരിദാസും പ്രതിപക്ഷവും നൽകിയ പരാതികളിൽ അന്വേഷണം പുരോഗമിക്കുകയാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.