കോഴിക്കോട്: കോഴിക്കോട് തളിയിലെ കണ്ടംകുള സ്വതന്ത്ര സുവര്‍ണ ജൂബിലി ഹാളിന് മന്ത്രി എം ബി രാജേഷ് സ്വതന്ത്ര സമരസേനാനി മുഹമദ് അബ്ദുറഹ്മാന്റെ നാമകരണം ചെയ്യും. കൗണ്‍സില്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തളി കണ്ടംകുളം ഹാളിന് സ്വതന്ത്ര സമര സേനാനി മുഹമദ് അബ്ദുറഹ്മാന്റെ പേര് നല്കാന് കോര്പറേഷന് തീരുമാനിക്കുകയായിരുന്നു.
എന്നാൽ ഹാളിന് സ്വതന്ത്ര സമര സേനാനിയുടെ പേര് നല്‍കുന്നത് സര്‍വകക്ഷിയോഗത്തില്‍ ബിജെപിയൊഴികെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികള്‍ അംഗീകരിച്ചിരുന്നു. രാജ്യത്തിന് വേണ്ടി വീരചരമം പ്രാപിച്ചവരുള്പ്പെടെയുള്ള തളിയില്‍ അവരുടെ പേരിലൊന്നുമില്ലെന്ന് ആരോപിച്ച് പൈതൃക സംരക്ഷണ സമിതി പ്രതിഷേധിച്ചിരുന്നു.
സമീപത്തെ പാര്ക്കിന് മാന്‍ഹോളില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിനിടെ മരിച്ച നൗഷാദിന്റെ പേരും നല്കാന് തീരുമാനിച്ചു. ഇതിനെതിരെയും പൈതൃക സംരക്ഷണ സമിതി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് സമിതിക്ക് പിന്തുണയുമായി ബിജെപിയും പ്രതിഷേധവുമായിറങ്ങിയിരുന്നു.
സ്വതന്ത്രസമരസേനാനിയുടെ പേര് കണ്ടംകുളം ഹാളിന് നല്‍കിയതില്‍ തെറ്റില്ലെന്നാണ് കോര്പറേഷന് അധികൃതരുടെ നിലപാട്. കണ്ടംകുളം ഹാള്‍ മുഹമദ് അബ്ദുറഹ്മാന്റെയും പാര്ക്കിന് നൗഷാദിന്റെ നാമകരണം ചെയ്യുന്ന ചടങ്ങ് മന്ത്രി എം ബി രാജേഷ് ഇന്ന് വൈകിട്ട് നാലരക്ക് ഉദ്ഘാടനം ചെയ്യും. പരിപാടി നടക്കുന്ന പ്രദേശത്തേക്ക് മാര്‍ച്ച് നടത്താനാണ് സംഘപരിവാര്‍ സംഘടനകളുടെ തീരുമാനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.