നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രശസ്ത കാഥികന്‍ കൊല്ലം ബാബു അന്തരിച്ചു; പതിനായിരത്തിലേറെ വേദികളെ കോരിത്തരിപ്പിച്ച കലാകാരൻ

  പ്രശസ്ത കാഥികന്‍ കൊല്ലം ബാബു അന്തരിച്ചു; പതിനായിരത്തിലേറെ വേദികളെ കോരിത്തരിപ്പിച്ച കലാകാരൻ

  1979ല്‍ കഥാപ്രസംഗത്തിന് സംഗീതനാടക അക്കാദമി പുരസ്‌കാരം, 2010ല്‍ കേരള കഥാപ്രസംഗ അക്കാദമിയുടെ കാഥികശ്രേഷ്ഠ അവാര്‍ഡ്, 2012ല്‍ കഥാപ്രസംഗത്തില്‍ സമഗ്രസംഭാവനാ പുരസ്‌കാരം എന്നിങ്ങനെ നൂറുകണക്കിന് പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുണ്ട്.

  kollam babu

  kollam babu

  • Share this:
   കൊല്ലം: പതിനായിരത്തിലേറെ കഥാപ്രസംഗ വേദികളെ സമ്പന്നമാക്കിയ കലാകാരൻ കൊല്ലം ബാബു അന്തരിച്ചു. 80 വയസായിരുന്നു. 45 വർഷത്തോളം കഥാ പ്രസംഗ അവതാരകനായി തിളങ്ങിയ കൊല്ലം ബാബു ഒട്ടേറെ നാടകങ്ങളും രചിച്ചിട്ടുണ്ട്. യവന നാടക ട്രൂപ്പിന്റെ അമരക്കാരനായിരുന്നു. 1979ല്‍ കഥാപ്രസംഗത്തിന് സംഗീതനാടക അക്കാദമി പുരസ്‌കാരം, 2010ല്‍ കേരള കഥാപ്രസംഗ അക്കാദമിയുടെ കാഥികശ്രേഷ്ഠ അവാര്‍ഡ്, 2012ല്‍ കഥാപ്രസംഗത്തില്‍ സമഗ്രസംഭാവനാ പുരസ്‌കാരം എന്നിങ്ങനെ നൂറുകണക്കിന് പുരസ്‌കാരങ്ങള്‍ കിട്ടിയിട്ടുണ്ട്.

   പതിമൂന്നാം വയസ്സില്‍ നാടകവേദിയിലൂടെയാണ് കൊല്ലം ബാബു അരങ്ങിലെത്തിയത്. 'തെരുവിന്റെ മക്കള്‍' എന്ന അമച്വര്‍ നാടകത്തില്‍ 60 വയസ്സുകാരന്റെ വേഷത്തിലായിരുന്നു ഇത്. പിന്നീട് 1959ല്‍ എസ് എസ് എല്‍ സി പഠനത്തിന് ശേഷം കാഥികന്റെ വേഷമണിഞ്ഞു. പാട്ടുകാരനായ സഹോദരന്‍ ഗോപിനാഥന്‍ നായരുടെ പ്രോത്സാഹനമായിരുന്നു ഇതിന് പിന്നിൽ. ചേരിയില്‍ വിശ്വനാഥന്റെ 'നീലസാരി' എന്ന നോവല്‍ സഹോദരന്‍ കഥാപ്രസംഗമാക്കിക്കൊടുത്തു. പിന്നീട് കഥാപ്രസംഗത്തിൽ തന്റേതായ ശൈലിയിലൂടെ കാണികളെ കൈയിലെടുത്തു.

   കഥാപ്രസംഗത്തില്‍ പ്രശസ്തി നേടിക്കഴിഞ്ഞശേഷമാണ് 1982ല്‍ യവന എന്ന നാടക ട്രൂപ്പ് ആരംഭിക്കുന്നത്. കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ആരെങ്കിലും വരാതിരുന്നാല്‍ പകരക്കാരനായി മാത്രമായിരുന്നു കൊല്ലം ബാബു പിന്നീട് രംഗപ്രവേശം ചെയ്തിരുന്നത്.

   ഓര്‍മ്മയില്‍ ഒരു നിമിഷം (1982), സ്വതന്ത്രന്‍ (1983), ശത്രു (1984), സമാസമം (1985), കാതിലോല പൊന്നോല (1985) എന്നങ്ങനെ യവനയുടെ ആദ്യ അഞ്ചുനാടകങ്ങള്‍ രചിച്ചത് ബേബിക്കുട്ടനായിരുന്നു. പിന്നീട് അഡ്വ. മണിലാലിന്റെ രചനയിലെ അര്‍ഥാന്തരം (1987), അനന്തരാവകാശി (1988), സത്യാന്വേഷി (1989) എന്നീ നാടകങ്ങള്‍ സംസ്ഥാന നാടക മത്സരങ്ങളില്‍ അവതരിപ്പിച്ചു. മൂന്നിനും പുരസ്‌കാരങ്ങളും ലഭിച്ചു.

   ക്ഷേത്രാചാരങ്ങളെ ചുറ്റിപ്പറ്റിയുള്ള ഒരു കുടുംബത്തിന്റെ കഥ പറഞ്ഞ 'അന്‍പൊലിവി'ന് സംസ്ഥാന നാടക മത്സരത്തില്‍ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചു. പിരപ്പന്‍കോട് ശാന്തയായിരുന്നു നായിക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. പിന്നെയും യവനയുടെ മടിത്തട്ടില്‍ നിരവധി നാടകങ്ങള്‍ പിറന്നുവീണു. 2014ല്‍ മുഹാദ് വെമ്പായം രചിച്ച 'കാവല്‍ നക്ഷത്രം' ആണ് അവസാനമായി യവനയുടേതായി പുറത്തിറങ്ങിയ നാടകം.

   ഭാര്യ: സി എന്‍ കൃഷ്ണമ്മ. മക്കള്‍: കല്യാണ്‍ കൃഷ്ണന്‍, ആരതി, ഹരികൃഷ്ണന്‍.

   ധനമന്ത്രി കെ എൻ ബാലഗോപാലിന‍്റെ കുറിപ്പ്   നാടക രചയിതാവ് മുഹാദ് വെമ്പായത്തിന്റെ ഫേസ്ബുക്ക് കുറിപ്പ്


   Also Read- കോവിഡ് ബാധിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ കോവിഡ് മരണമായി കണക്കാക്കും; മാര്‍ഗരേഖ പുതുക്കി കേന്ദ്ര സര്‍ക്കാര്‍

   Published by:Rajesh V
   First published: