• HOME
  • »
  • NEWS
  • »
  • kerala
  • »
  • Obit| അഡ്വ. ചെറുന്നിയൂർ ശശിധരൻ നായർ അന്തരിച്ചു; വി എസിന്റെ പ്രമാദമായ കേസുകൾ വാദിച്ച അഭിഭാഷകൻ

Obit| അഡ്വ. ചെറുന്നിയൂർ ശശിധരൻ നായർ അന്തരിച്ചു; വി എസിന്റെ പ്രമാദമായ കേസുകൾ വാദിച്ച അഭിഭാഷകൻ

സംസ്ഥാന വിജിലൻസ് ട്രിബ്യൂണൽ ജഡ്ജി, സംസ്ഥാന വിജിലൻസ് കമ്മീഷണർ, കാർഷികാദായ വില്പന നികുതി അപ്പലറ്റ് ട്രിബ്യൂണൽ ചെയർമാൻ, അഴിമതി നിരോധന കമ്മീഷൻ സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.

  • Share this:
    തിരുവനന്തപുരം: പ്രമുഖ അഭിഭാഷകൻ ചെറുന്നിയൂർ പി ശശിധരൻ നായർ (Cherunniyoor P Sasidharan Nair) അന്തരിച്ചു. 84 വയസായിരുന്നു. പ്രമാദമായ കേസുകളിൽ മുൻ മുഖ്യമന്ത്രി വി.എസ് അചുതാനന്ദന്റെ അഭിഭാഷകനായിരുന്നു. മുൻ സംസ്ഥാന വിജിലൻസ് ട്രിബ്യൂണൽ ആയിരുന്നു.

    അഭിഭാഷകവൃത്തിയിൽ അര നൂറ്റാണ്ട് പിന്നിട്ട അഡ്വ. ചെറുന്നിയൂർ എക്കാലവും സിപിഎമ്മിന്റെ നിയമപോരാട്ടങ്ങളിൽ മുന്നിൽ നിന്ന് പോരാടി. സംസ്ഥാന വിജിലൻസ് ട്രിബ്യൂണൽ ജഡ്ജി, സംസ്ഥാന വിജിലൻസ് കമ്മീഷണർ, കാർഷികാദായ വില്പന നികുതി അപ്പലറ്റ് ട്രിബ്യൂണൽ ചെയർമാൻ, അഴിമതി നിരോധന കമ്മീഷൻ സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്.

    1966ൽ വർക്കല രാധാകൃഷ്ണന്റെയും പിരപ്പൻകോട് ശ്രീധരൻ നായരുടെയും ജൂനിയറായാണ് ചെറുന്നിയൂർ ശശിധരൻ നായർ തിരുവനന്തപുരം കോടതിയിൽ പ്രാക്ടീസ് ആരംഭിച്ചത്. കെടിഡിസി ജീവനക്കാരുടെയും ശ്രീ പത്മനാഭ സ്വാമി ക്ഷേത്ര ജീവനക്കാരുടെയും യൂണിയൻ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.

    ചെറുന്നിയൂർ പി ശശിധരൻനായരുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.
    Published by:Rajesh V
    First published: