തിരുവനന്തപുരം: പ്രശസ്ത അർബുദ രോഗ വിദഗ്ധൻ(oncologist) ഡോ. എം കൃഷ്ണൻ നായർ (81) അന്തരിച്ചു. തിരുവനന്തപുരം റീജണൽ കാൻസർ സെന്‍റർ (Regional Cancer Centre, Thiruvananthapuram)സ്ഥാപക ഡയറക്ടറാണ്. അർബുദരോഗ ചികിത്സാ മേഖലയിലെ സംഭാവനകൾക്ക് രാജ്യം പത്മശ്രീ (Padma Shri) നൽകി ആദരിച്ചിട്ടുണ്ട്.
സംസ്കാരം ഉച്ചക്ക് ഒന്നരയോടെ തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും.
ഒരു ദശകത്തിലേറെക്കാലം ലോകാരോഗ്യ സംഘടനയിൽ കാൻസറിനെക്കുറിച്ചുള്ള വിദഗ്ധ ഉപദേശക സമിതിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ദേശീയ കാൻസർ നിയന്ത്രണ പദ്ധതി തയ്യാറാക്കിയ വിദഗ്ധ സംഘത്തിലും അംഗമായിരുന്നു.
ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍, ഡബ്ല്യുഎച്ച്ഒ, കാന്‍സര്‍ ടെക്‌നിക്കല്‍ ഗ്രൂപ്പ് (സി.ടി.ജി) എന്നിവയുടെ ഉപദേശക സമിതിയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക അംഗമായിരുന്നു അദ്ദേഹം.
Also Read-
ദത്തെടുക്കൽ: മൂന്നംഗ പാര്‍ട്ടി കമ്മീഷൻ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം, കമ്മീഷനിൽ വനിതാ നേതാവ് വേണമെന്ന് അനുപമഡോ. എം കൃഷ്ണൻ നായരുടെ നിര്യാണത്തിൽ മന്ത്രി വി ശിവൻകുട്ടി അനുശോചനം രേഖപ്പെടുത്തി. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കാൻസർ ചികിത്സാ - ഗവേഷണ സെന്ററുകളിൽ ഒന്നായി തിരുവനന്തപുരം ആർ സി സിയെ മാറ്റിയെടുക്കുന്നതിൽ സ്ഥാപക ഡയറക്ടർ എന്ന നിലയിൽ പദ്മശ്രീ ഡോ. എം കൃഷ്ണൻ നായരുടെ പങ്ക് വലുതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു.
അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തോടൊപ്പം പങ്കുചേരുന്നുവെന്നും മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു.
കേരളത്തിലെ കാന്‍സര്‍ ചികിത്സാരംഗത്ത് നൂതന മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ഡോ എം. കൃഷ്ണന്‍ നായരുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവും അനുശോചിച്ചു. റീജണല്‍ കാന്‍സര്‍ സെന്ററിന്റെ സ്ഥാപക ഡയറക്ടറായ കൃഷ്ണന്‍ നായര്‍, ആര്‍.സി.സിയെ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കാന്‍സര്‍ ഗവേഷണ കേന്ദ്രമാക്കി മാറ്റി. ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ഉപദേശക സമിതി അംഗമായിരുന്ന അദ്ദേഹം ദേശീയ കാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ ഭാഗമായും ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയിട്ടുണ്ട്.
ഇന്ത്യയില്‍ ആദ്യമായി കുട്ടികള്‍ക്കു വേണ്ടി സൗജന്യ കാന്‍സര്‍ ചികിത്സ ആര്‍.സി.സിയില്‍ ആരംഭിച്ചത് ഡോ കൃഷ്ണന്‍ നായരാണ്. കാന്‍സര്‍ ചികിത്സാരംഗത്തെ നിസ്തുല സംഭാവനകള്‍ പരിഗണിച്ച് രാജ്യം അദ്ദേഹത്തെ പദ്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രതിപക്ഷ നേതാവ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.