ഇടുക്കി: സ്ഥലം മാറ്റ ഉത്തരവ് പുറത്തിറങ്ങുന്നതിന് തൊട്ടുമുൻപ് ദേവികുളം സബ്കളക്ടറായിരുന്ന രേണുരാജ് നാലു വ്യാജ പട്ടയങ്ങൾ റദ്ദാക്കി. ദേവികുളം അഡീഷണൽ തഹസീൽദാറായിരുന്ന രവീന്ദ്രൻ 1999-ൽ അനുവദിച്ച പട്ടയങ്ങളാണ് രേണുരാജ് റദ്ദാക്കിയത്. . ഹൈക്കോടതി നിര്‍ദേശപ്രകാരം നടത്തിയ പരിശോധനകളെത്തുടര്‍ന്നായിരുന്നു നടപടി.
ഇക്കാനഗറിലെ സര്‍വെ നമ്പര്‍ 912 ല്‍ ഉള്‍പ്പെട്ട നാല് പട്ടയങ്ങൾ സെപ്റ്റംബര്‍ 24-നാണ് റദ്ദാക്കിയത്. നാല് പട്ടയ നമ്പറുകളിലായുള്ള രണ്ടരഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ തഹസീല്‍ദാര്‍ക്ക് നിര്‍ദേശം നൽകിക്കൊണ്ടുള്ള ഉത്തരവും പുറപ്പെടുവിച്ചു.
സർക്കാർ ഭൂമി വ്യാജ പട്ടയം ചമച്ച് തട്ടിയെടുത്തെന്നു കാട്ടി ബിനു പാപ്പച്ചൻ എന്നയാളാണ് ഹൈക്കോടതിയെ സമീപിച്ചത്. രണ്ടേക്കറോളം ഭൂമി മരിയ ദാസ് എന്നയാൾ കൈയ്യേറിയെന്നായിരുന്നു പരാതി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.