HOME » NEWS » Kerala »

'വിവരം ശേഖരിച്ചു വരുന്നു'; സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി

കുട്ടികൾക്കെതിരായ അതിക്രമ കേസുകൾ സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയിട്ടില്ലെന്ന് രേഖകൾ.

News18 Malayalam | news18-malayalam
Updated: March 20, 2020, 1:22 PM IST
'വിവരം ശേഖരിച്ചു വരുന്നു'; സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി
മുഖ്യമന്ത്രിയുടെ മറുപടി
  • Share this:
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയിൽ എംഎൽഎമാരുടെ ചോദ്യത്തിന് ഏറ്റവും കുറവ് മറുപടി നൽകിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭാ സാമാജികർ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മാസങ്ങൾ കഴിഞ്ഞിട്ടും മുഖ്യമന്ത്രിയുടെ വകുപ്പുകൾ മറുപടി നൽകാറില്ല.

ഇതിനെതിരെ സ്പീക്കർ പലവട്ടം റൂളിംഗ് നടത്തിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി നൽകിയ ചില മറുപടികൾ ശ്രദ്ധേയമാണ്. ഈ സർക്കാർ വികസന ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി അനുവദിച്ച തുകയുടെ കണക്ക് വ്യക്തമാക്കാമോ എന്ന് ചോദിച്ചത് സിപിഎം എംഎൽഎയായ യു പ്രതിഭയാണ്.

ആലപ്പുഴ ജില്ലയിലെ വിവിധ മണ്ഡലങ്ങൾക്ക് അനുവദിച്ച തുക പ്രത്യേകമായി വ്യക്തമാക്കാമോ എന്നും ചോദ്യം ഉണ്ടായിരുന്നു. 'വിവരം ശേഖരിച്ചു വരുന്നു' എന്നുമാത്രമാണ് മുഖ്യമന്ത്രിയുടെ മറുപടി.

BEST PERFORMING STORIES:നിർഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കി [NEWS]'കോവിഡ് 19: സംസ്ഥാനത്തെ മുഴുവൻ പരീക്ഷകളും മാറ്റി [NEWS]മാർച്ച് 14ന് എയർ ഇന്ത്യയുടെ IX344 നമ്പർ ഫ്ലൈറ്റിൽ ജാഗ്രത പാലിക്കുക; അറിയിപ്പുമായി കളക്ടർ [NEWS]

മുസ്ലീംലീഗ് എംഎൽഎ മഞ്ഞളാംകുഴി അലിയുടെ ചോദ്യത്തോടു സമാന നിലപാടിലാണ്. ചോദ്യങ്ങൾ ഇങ്ങനെ, കഴിഞ്ഞ സർക്കാർ ആരംഭിച്ചതും ഈ സർക്കാർ പൂർത്തിയാക്കിയതുമായ പദ്ധതികൾ ഏതൊക്കെ? ഈ സർക്കാരിൻറെ കാലത്ത് ആരംഭിച്ച വൻകിട പദ്ധതികൾ? ഏതൊക്കെ ഉദ്ഘാടനം ചെയ്യപ്പെട്ടു? ഓരോ പദ്ധതിക്കും ചിലവഴിച്ച തുക, എത്ര രൂപ മാറ്റി വെച്ചിട്ടുണ്ട്? ഇതിനും മുഖ്യമന്ത്രിക്ക് മറുപടിയില്ല. വിവരങ്ങൾ ശേഖരിച്ചു വരുന്നു എന്ന് തന്നെയാണ് ഉത്തരം നൽകിയത്.



ഫലത്തിൽ നിയമസഭാ രേഖകളിൽ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി നൽകിയെന്ന് രേഖപ്പെടുത്തും എങ്കിലും സാമാജികർക്ക് ഉത്തരം കിട്ടുന്നില്ല എന്നതാണ് യാഥാർത്ഥ്യം. സർക്കാരിൻറെ പ്രവർത്തനവുമായി ബന്ധപ്പെട്ട അടിസ്ഥാന ചോദ്യങ്ങൾക്ക് പോലും മറുപടി നൽകാത്ത മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ നിലപാടിൽ ഭരണകക്ഷി എം എൽ എ മാർക്ക് തന്നെ അതൃപ്തിയുണ്ട്.

മറുപടിയില്ലാതെ പോക്സോ ചോദ്യങ്ങൾ

കുട്ടികൾക്കെതിരായ അതിക്രമ കേസുകൾ സംബന്ധിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകിയിട്ടില്ലെന്ന് രേഖകൾ. കുട്ടികൾക്കെതിരായ അതിക്രമ കേസുകൾ വർദ്ധിച്ചുവരുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ആയിരുന്നു സിപിഎം എംഎൽഎയായ കെ ജെ മാക്സി ഉന്നയിച്ച ചോദ്യം.

പതിനെട്ടാം സമ്മേളന കാലയളവിൽ ഉന്നയിച്ച ചോദ്യത്തിന് പത്തൊമ്പതാം സമ്മേളന കാലയളവിലും മുഖ്യമന്ത്രി മറുപടി നൽകിയില്ല. കെ സി ജോസഫ് എംഎൽഎ ഉന്നയിച്ച ചോദ്യത്തിനും വിവരങ്ങൾ ശേഖരിച്ചു വരുന്നു എന്നാണ് മറുപടി.
First published: March 20, 2020, 1:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories