REPOLLING LIVE:പർദ ധരിച്ചെത്തുന്നവരെ പരിശോധനയ്ക്ക് ശേഷം മാത്രമേ വോട്ടുചെയ്യാൻ അനുവദിക്കൂ: ടിക്കാറാം മീണ

സ്ത്രീ വോട്ടര്‍മാര്‍ മുഖപടം മാറ്റണം എന്ന നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് പി കെ ശ്രീമതിയും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മുഖപടം മാറ്റണമെന്ന് കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടിരുന്നു

  • News18
  • | May 18, 2019, 18:01 IST
    facebookTwitterLinkedin
    LAST UPDATED 2 YEARS AGO

    AUTO-REFRESH

    HIGHLIGHTS

    16:21 (IST)

    നാലുമണിവരെയുള്ള പോളിങ് ശതമാനം

    കണ്ണൂര്‍ 

    എച്ച് പി സി തളിപ്പറമ്പ് എൽ എ സി പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂള്‍ (ബൂത്ത് നമ്പര്‍ 166) - 73.50%

    ധര്‍മ്മടം എൽ എ സി കുന്നിരിക്ക യുപി സ്‌കൂള്‍, (ബൂത്ത് നമ്പര്‍ 52) -   81.83%

    കുന്നിരിക്ക യുപി സ്‌കൂള്‍, (ബൂത്ത് നമ്പര്‍ 53) -  69.50%

    കാസർകോട് 

    എച്ച് പി സി കല്യാശ്ശേരി എൽ എ സി പിലാത്തറ യുപി സ്‌കൂള്‍ (ബൂത്ത് നമ്പര്‍ 19) -  76.26%

    പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂള്‍-  (ബൂത്ത് നമ്പര്‍ 69) - 66.31  %

    പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂള്‍- (ബൂത്ത് നമ്പര്‍ 70) -  66.00 %

    ആകെ- 72.51 %

    15:24 (IST)

    കണ്ണൂര്‍ ജില്ലയിലെ പോളിംഗ് നില- 65.60% (3 മണി വരെ)

    തളിപ്പറമ്പ് പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂള്‍ (ബൂത്ത് നമ്പര്‍ 166) - 65.65%

    ധര്‍മ്മടം കുന്നിരിക്ക യുപി സ്‌കൂള്‍, (ബൂത്ത് നമ്പര്‍ 52) -   72.51%

    കുന്നിരിക്ക യുപി സ്‌കൂള്‍, (ബൂത്ത് നമ്പര്‍ 53) -  61.19%

    കല്യാശ്ശേരി പിലാത്തറ യുപി സ്‌കൂള്‍ (കാസര്‍കോട് മണ്ഡലം)  (ബൂത്ത് നമ്പര്‍ 19) -  70.21%

    പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂള്‍- (കാസര്‍കോട് മണ്ഡലം)  (ബൂത്ത് നമ്പര്‍ 69) -  60.25 %

    പുതിയങ്ങാടി ജമാഅത്ത് ഹൈസ്‌കൂള്‍- (കാസര്‍കോട് മണ്ഡലം)  (ബൂത്ത് നമ്പര്‍ 70) - 62.90  %

    14:53 (IST)

    കള്ളവോട്ട് സ്ഥിരീകരിച്ച സംസ്ഥാനത്തെ 7 ബൂത്തുകളിൽ റീ പോളിങ് പുരോഗമിക്കുന്നു. ഉച്ചവരെ 43 ശതമാനം പോളിങ് രേഖപ്പെടുത്തി. 

    13:14 (IST)

    കണ്ണൂർ കാസർകോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിൽ വോട്ടെടുപ്പ് തുടരുന്നതിനിടെയാണ് റീ പോളിംഗിനെതിരെ കോൺഗ്രസും സിപിഎമ്മും രംഗത്തെത്തുന്നത്.

    13:14 (IST)

    ഒന്നോ രണ്ടോ കള്ളവോട്ടിന് വേണ്ടി വീണ്ടും വോട്ടെടുപ്പ്  നടത്തേണ്ടതില്ലെന്ന് പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ

    13:12 (IST)

    ഒന്നോ രണ്ടോ  കള്ളവോട്ടിന് വേണ്ടി റീ പോളിംഗ് നടത്തുന്നത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കുമെന്നും തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും സിപിഎം

    11:16 (IST)

    യു ഡി എഫ് റീപോളിങ് ആവശ്യപ്പെട്ടിരുന്നില്ലെന്നും ക്രിമനൽ നടപടിയാണ് ആവശ്യപ്പെട്ടതെന്നും കണ്ണൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ സുധാകരൻ 

    11:6 (IST)


    ജില്ലയിലെ യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ ക്യൂവിൽ നിന്ന ഷാർലെറ്റിനോട് ആശയ വിനിമയം നടത്തിയിരുന്നു. ഇതിനെതിരെയാണ് സിപിഎം പ്രവർത്തകർ രംഗത്തെത്തിയത്. 

    തിരുവനന്തപുരം: പർദ ധരിച്ചെത്തുന്നവരെ പരിശോധിച്ചതിന് ശേഷം മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കൂ എന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ. മുഖം മറച്ച് എത്തുന്നവരെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. . സി.പി.എം പ്രസ്താവന പരാജയം മുന്നില്‍ കണ്ടാണെന്ന് കോൺഗ്രസും മുസ്ലിം ലീഗും കുറ്റപ്പെടുത്തി.

    തത്സമയ വിവരങ്ങൾ ചുവടെ...
    )}