• HOME
  • »
  • NEWS
  • »
  • kerala
  • »
  • Repolling: മഷി പുരട്ടുന്നത് ഏത് വിരലിൽ?

Repolling: മഷി പുരട്ടുന്നത് ഏത് വിരലിൽ?

റീപോളിങിൽ വോട്ട് ചെയ്യാനെത്തുന്നവരുടെ കൈയിൽ മഷി പുരട്ടുന്ന രീതിക്ക് മാറ്റമുണ്ട്...

open vote

open vote

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: കള്ളവോട്ട് കണ്ടെത്തിയതിനെ തുടർന്ന് റീപോളിങ് നടത്താൻ തീരുമാനിച്ച ഏഴു ബൂത്തുകളിൽ നാളെ വീണ്ടും വോട്ടെടുപ്പ് നടക്കും. കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിലെ ഏഴു ബൂത്തുകളിലാണ് നാളെ റീപോളിങ് നടക്കുന്നത്. രാവിലെ ഏഴു മണി മുതൽ വൈകിട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. റീപോളിങിൽ വോട്ട് ചെയ്യാനെത്തുന്നവരുടെ കൈയിൽ മഷി പുരട്ടുന്ന രീതിക്ക് മാറ്റമുണ്ട്. ഇടതുകൈയിലെ നടുവിരലിലാണ് മഷി പുരട്ടുകയെന്ന് മുഖ്യമ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. സാധാരണഗതിയിൽ ഇടതുകൈയിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടാറുള്ളത്. കംപാനിയൻ വോട്ട്(ഓപ്പൺ വോട്ട്) ചെയ്യാനെത്തുന്നവരുടെ വലതുകൈയിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടുന്നത്.

    RE-POLLING: മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കും: ജില്ലാ കളക്ടര്‍

    കാസർകോട് തൃക്കരിപ്പൂർ ബൂത്ത് നമ്പർ 48 കൂളിയോട് ജി. എച്ച്. എസ് ന്യൂ ബിൽഡിംഗ്, കണ്ണൂർ ധർമ്മടം ബൂത്ത് നമ്പർ 52 കുന്നിരിക്ക യു പി എസ് വേങ്ങാട് നോർത്ത്, ബൂത്ത് നമ്പർ 53 കുന്നിരിക്ക യു പി എസ് വേങ്ങാട് സൗത്ത്, കാസർകോട്ടെ കല്യാശേരിയിലെ ബൂത്ത് നമ്പർ 19 പിലാത്തറ, ബൂത്ത് നമ്പർ 69 പുതിയങ്ങാടി ജുമാഅത്ത് എച്ച്. എസ് നോർത്ത് ബ്‌ളോക്ക്, ബൂത്ത് നമ്പർ 70 ജുമാഅത്ത് എച്ച്. എസ് സൗത്ത് ബ്‌ളോക്ക്, കണ്ണൂർ തളിപ്പറമ്പ ബൂത്ത് നമ്പർ 166 പാമ്പുരുത്തി മാപ്പിള എ യു പി എസ് എന്നീ ബൂത്തുകളിലാണ് റീ പോളിങ് നടക്കുന്നത്.
    First published: