നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • KIIFB| കിഫ്ബിക്കെതിരായ റിപ്പോർട്ട് പുറത്തുവിട്ടത് CAG തന്നെ; വിവരാവകാശ നിയമപ്രകാരം രേഖകൾ നൽകിയതിന്റെ തെളിവ് പുറത്ത്

  KIIFB| കിഫ്ബിക്കെതിരായ റിപ്പോർട്ട് പുറത്തുവിട്ടത് CAG തന്നെ; വിവരാവകാശ നിയമപ്രകാരം രേഖകൾ നൽകിയതിന്റെ തെളിവ് പുറത്ത്

  വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷക്ക് കഴിഞ്ഞ ഓ​ഗസ്റ്റ് 16നാണ് സിഎജി മറുപടി നൽകിയത്.

  KIIFB

  KIIFB

  • Share this:
  തിരുവനന്തപുരം: കിഫ്ബിക്കെതിരെ ​(KIIFB) ഗുരുതര പരാമർശമുള്ള റിപ്പോർട്ട് പുറത്തുവിട്ടത് സിഎജി (CAG) തന്നെ. വിവരാവകാശ നിയമ  പ്രകാരം രേഖകൾ നൽകിയതിന്റെ തെളിവ് പുറത്തുവന്നു. സിഎജി റിപ്പോർട്ടുകൾ സർക്കാരാണ് പരസ്യപ്പെടുത്താറുള്ളതെങ്കിലും സർക്കാരിന് നൽകിയ രേഖ വിവരാവകാശ പ്രകാരം ആരെങ്കിലും ആവശ്യപ്പെട്ടാൻ നൽകാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന നിലപാടിലാണ് സിഎജി.

  വിവരാവകാശ നിയമപ്രകാരം ലഭിച്ച അപേക്ഷക്ക് കഴിഞ്ഞ ഓ​ഗസ്റ്റ് 16നാണ് സിഎജി മറുപടി നൽകിയത്. കിഫ്ബിയിൽ നടത്തിയ പരിശോധന റിപ്പോർട്ടിന്റെ പകർപ്പും ഇത് സർക്കാരിനും കിഫ്ബിക്കും നൽകിയതിന്റെ രേഖകളുമാണ് സിഎജി പുറത്തുവിട്ടത്. കഴിഞ്ഞ എപ്രിൽ 16 ന് റിപ്പോർട്ട് കിഫ്ബിക്ക് കൈമാറിയതിന്റെ രേഖകളും കിഫ്ബി സിഇഒ യുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ഇത് സ്വീകരിച്ചതിന്റെ രേഖകളും പുറത്തുവന്നിട്ടുണ്ട്. കിഫ്ബിക്ക് കൈമാറിയ റിപ്പോർട്ടിന്റെ കോപ്പി ധനകാര്യ സെക്രട്ടറിക്ക് കൈമാറിയെന്നും സിഎജി കൈമാറിയ രേഖകളിൽ നിന്ന് വ്യക്തം.

  റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് സർക്കാർ

  കിഫ്ബിയിൽ സിഎജി പരിശോധന ആരംഭിച്ചെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും റിപ്പോർട്ട് സർക്കാരിന് ലഭിച്ചിട്ടില്ലെന്നാണ് സർക്കാർ വാദിക്കുന്നത്. അതുകൊണ്ട് തന്നെ ഉള്ളടക്കം സംബന്ധിച്ച് വ്യക്തതയില്ലെന്നാണ് സർക്കാർ നിലപാട്. പരിശോധനയുടെ ഭാ​ഗമായി നിരവധി സംശയങ്ങൾ സിഎജി ഉന്നയിച്ചെന്നും ഇതിന് തങ്ങൾ മറുപടി നൽകിയെന്നുമാണ് കിഫ്ബി മാനേജ്മെന്റിന്റെയും വാദം. അതായത് നിലവിൽ സിഎജി കൈമാറിയെന്ന് പറയുന്ന റിപ്പോർട്ട് അന്തിമമല്ലെന്നാണ് സർക്കാർ വാദിക്കുന്നത്. എന്നാൽ ഇത് അന്തിമ റിപ്പോർട്ടാണെന്ന നിലപാടിലാണ് സിഎജി.

  Also Read-'പിണറായിക്ക് മോദിയുടെ രീതി; എതിര്‍ക്കുന്നവരെ ദേശദ്രോഹിയെന്ന് മുദ്ര കുത്തുന്നു'; പ്രതിപക്ഷനേതാവ് വി ഡി സതീശന്‍

  സിഎജി നടത്തിയത് പ്രത്യേക പരിശോധന

  നിയമസഭയിൽ സമർപ്പിക്കുന്ന അന്തിമ റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാ​ഗമായി സിഎജി പ്രത്യേക താൽപര്യമെടുത്ത് കിഫ്ബിയിൽ പരിശോധന  നടത്തി. അദ്യം ഇതിന് അനുമതി നൽകാതിരുന്ന സർക്കാർ പിന്നീട് പരിശോധനക്ക് അനുമതി നൽകി. 2016 ജനുവരി 1 മുതൽ 2020 മാർച്ച് 31 വരെയുള്ള കണക്കുകളാണ് സിഎജി പരിശോധിച്ചത്.

  ആദ്യ പരിശോധനയിൽ കണ്ടെത്തിയ 80 ഓളം ക്രമക്കേടുകൾക്ക് കിഫ്ബി മറുപടി നൽകി. പിന്നീട് ക്രമക്കേടുകളുടെ എണ്ണം 30 ആയി ചുരുക്കി. പിന്നീട് ഇത് അന്തിമ റിപ്പോർട്ടിൽ ഉൾപെടുത്തി. അതായത് ഇപ്പോൾ കൈമാറിയിരിക്കുന്ന റിപ്പോർട്ട് കിഫ്ബിയെ സംബന്ധിച്ച് അന്തിമമാണെന്നാണ് സിഎജി ഓഫീസിന്റെ വാദം. എന്നാൽ സർക്കാർ ഇത് അം​ഗീകരിക്കുന്നില്ല.
  Also Read-Kerala Rains | സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  സിഎജി ഉന്നയിച്ച സംശയങ്ങൾക്ക് സർക്കാരും കിഫ്ബിയും ഇനിയും മറുപടി നൽകും. ഇത്തരം സാധ്യത നിലനിൽക്കെ അന്തിമ റിപ്പോർട്ടെന്ന വാദത്തിനെന്ത് പ്രസക്തിയെന്നാണ് സർക്കാരിന്റെ ചോദ്യം. ഇതിനിടെ സിഎജി ക്ക് ഇനി കിഫ്ബി മറുപടി നൽകേണ്ടതില്ലെന്നും ധനകാര്യ സെക്രട്ടറിയാണ് മറുപടി നൽകേണ്ടതെന്നും സിഎജി കിഫ്ബിയെ അറിയിട്ടിട്ടുണ്ട്. അതായത് ഇനിയും മറുപടി വാദങ്ങൾക്ക് പ്രസക്തിയുണ്ടെന്ന് സിഎജി തന്നെ പറയുമ്പോൾ, ഇപ്പോൾ കൈമാറിയത് എങ്ങനെ അന്തി റിപ്പോർട്ടാകുമെന്നാണ് സർക്കാരിന്റെ വാദം.

  ​ഗൂഡാലോചന ആരോപണത്തിൽ ഉറച്ച് സർക്കാർ

  സിഎജി യുടെ ഓഫീസ് നടത്തുന്ന അസാധാരണ നീക്കങ്ങൾക്ക് പിന്നിൽ വലിയ ​ഗൂഡാചോചലയുണ്ടെന്നാണ് സർക്കാർ നിലപാട്. ചില സാഡിസ്റ്റുകളാണ് കിഫ്ബിക്കെതിരെ നീക്കം നടത്തുന്നതെന്ന മുഖ്യമന്ത്രിയുടെ രൂക്ഷ പരാമർശം ഇത് ലക്ഷ്യമിട്ടാണ്.

  സർക്കാരിനു കീഴിലെ സ്ഥാപനങ്ങളിൽ നടത്തുന്ന  പരിശോധന ഒറ്റ റിപ്പോർട്ടായി സമർപ്പിക്കുന്നതിന്  പകരം കിഫ്ബിയെ മാത്രം ലക്ഷ്യമിട്ട് സിഎജി നീക്കങ്ങൾ നടത്തുന്നു . പൂർത്തിയാവാത്ത റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം പുറത്തായതിലും സിഎജിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള ​ഗൂഡാലോചനയാണ് സർക്കാർ സംശയിക്കുന്നത്.
  Published by:Naseeba TC
  First published:
  )}